ഇസ്ലാമാബാദ് : ഇന്ത്യയെ പരാജയപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുത്ത് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് . അല്ലെങ്കിൽ തന്റെ പേര് മാറ്റുമെന്നാണ് ഷെഹ്ബാസിന്റെ വെല്ലുവിളി . ബിസിനസ് മാഗസിൻ ഫോർബ്സ് അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ , ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സമ്പന്ന രാജ്യമായി റാങ്ക് ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന .
‘ ഞാൻ നവാസ് ഷെരീഫിന്റെ ആരാധകനാണ്, അദ്ദേഹത്തിന്റെ പാത പിന്തുടരും. എന്റെ ജീവിതത്തെക്കൊണ്ട് ഞാൻ സത്യം ചെയ്യുന്നു, അത് അവനാൽ അനുഗ്രഹിക്കപ്പെട്ടതാണ്. ശരീരത്തിൽ ശക്തിയുള്ളിടത്തോളം കാലം പോരാടും . ഇന്ത്യയെ വീഴ്ത്തും , പാകിസ്ഥാനെ ഇന്ത്യയേക്കാൾ മികച്ച രാജ്യമാക്കി മാറ്റിയില്ലെങ്കിൽ എന്റെ പേര് മാറ്റും. ‘ ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
Discussion about this post