കൊച്ചി : ശബരിമല മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും , ക്ഷേത്രപരിസരത്ത് മഞ്ഞൾപൊടി വിതറുന്നതും അനുവദിക്കരുതെന്ന് ഹൈക്കോടതി. ഇത്തരം കാര്യങ്ങൾ ആചാരത്തിന്റെ ഭാഗമല്ലെന്നും , മറ്റ് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും കോടതി പറഞ്ഞു . ഇക്കാര്യത്തിൽ ഭക്തർക്കിടയിൽ അവബോധം ഉണ്ടാക്കണമെന്നും ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളികൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബഞ്ച് വ്യക്തമാക്കി.
മാളികപ്പുറത്ത് വസ്ത്രങ്ങള്‍ എറിയുന്നതും കോടതി തടഞ്ഞിട്ടുണ്ട്. ഇത് ആചാരത്തിന്റെ ഭാഗമല്ലെന്ന് തന്ത്രി തന്നെ പല തവണ പറഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി . . ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്ന് അയ്യപ്പന്മാരെ അറിയിക്കാൻ അനൗൺസ്മെന്റ് ഉൾപ്പെടെ നടത്തണം .
ശബരിമലയിൽ വ്ലോഗർമാർ വീഡിയോ ചിത്രീകരിക്കുന്നതിനെയും കോടതിവിമർശിച്ചു. അത്തരം കാര്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം .പതിനെട്ടാം പടിയിൽ നിന്നുള്ള ദൃശ്യങ്ങളോ, ചിത്രങ്ങളോ പകർത്തരുത് . ദേവസ്വം ബോർഡ് അനുമതി നൽകിയവർക്ക് ചടങ്ങുകൾ ചിത്രീകരിക്കാമെന്നും കോടതി വ്യക്തമാക്കി.