കൊച്ചി : നടൻ സൗബിൻ ഷാഹീറിൻ്റെ കൊച്ചിയിലെ ചലച്ചിത്ര നിർമാണ ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് റെയ്ഡ്. ജൂണ്‍ 11നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്ക് കള്ളപ്പണ ഇടപാടുമായി ബന്ധമുണ്ടെന്ന കേസിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്
ഇവർക്കെതിരെ സാമ്പത്തിക തട്ടിപ്പിൽ കേസെടുത്തിരുന്നു. എന്നാൽ ആരോപണങ്ങൾ സൗബിൻ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പറവ ഫിലിംസിന്റെ ഓഫീസും ,പുല്ലേപ്പടിയിലുള്ള ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ ഓഫീസുമടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ്. സാമ്പത്തിക സ്രോതസുകളെ പറ്റിയാണ് പരിശോധനയെന്ന് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചു.
Discussion about this post