Author: Anu Nair

പത്തനംതിട്ട : ശബരിമലയിൽ ഫ്ലൈ ഓവർ ഒഴിവാക്കി ഭക്തർക്ക് നേരിട്ട് ദർശന സൗകര്യം സജ്ജമാക്കാനുള്ള ആലോചനയുമായി ദേവസ്വം ബോർഡ് . നിലവിലുള്ള ബെയിലി പാലം അടക്കം നവീകരിച്ച് പുതിയ പാത ഒരുക്കും . മാസ്റ്റർപ്ലാനിൽ നിർദേശിച്ച സ്റ്റീൽ പാലത്തിനായി ആദ്യ ഘട്ടം 10 കോടി രൂപ വകയിരുത്തും. പതിനെട്ടാം പടി കയറി വരുന്ന ഭക്തരെ ഫ്ലൈ ഓവറിൽ കൂടി വരി നിർത്തി ശ്രീകോവിലിന്റെ വടക്ക് ഭാഗത്ത് കൂടി കടത്തി വിടുന്നതാണ് നിലവിലെ രീതി . സെക്കൻഡുകൾ കൊണ്ട് കടന്ന് പോകുമ്പോൾ പലർക്കും ദർശനം കിട്ടുന്നില്ലെന്നാണ് പരാതി. പതിനെട്ടാം പടി കയറി വരുന്നവരെ കൊടിമരച്ചുവട്ടിലൂടെ ബലിക്കല്‍പ്പുര വഴി കയറ്റി ദര്‍ശനം നല്‍കി പരിഹരിക്കാനാണ് ശ്രമം. മാളികപ്പുറം , ബെയിലിപ്പാലം , നിർദ്ദിഷ്ട സ്റ്റീൽ പാലം വഴി തിരികെ ചന്ദാനന്ദൻ റോഡിലേയ്ക്ക് പോകാം . വിവിധ വകുപ്പുകളുമായി വിശദമായി ആലോചിച്ചേ നടപടികളിലേയ്ക്ക് കടക്കൂ . ബെയിലി പാലത്തിനായി സർക്കാർ മദ്രാസ് റെജിമന്ററിയ്ക്ക് കൈമാറിയതോടെ പാലം…

Read More

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിയുടെഅ അണിയറ പ്രവർത്തനത്തിലാണ് ഇന്ത്യ . ഗഗൻയാന്റെ ഭാ​ഗമായി ആളില്ലാ പേടകം അടുത്ത വർഷം മാർച്ചിൽ വിക്ഷേപിക്കും. ‘ഗഗൻയാൻ ജി1 മിഷൻ’, എന്ന വിശേഷിപ്പിക്കുന്ന പേടകം ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപിക്കുക. അത്യാഹിത ഘട്ടങ്ങളിൽ ബഹിരാകാശയാത്രികരെ രക്ഷിക്കാൻ ഉപയോഗിക്കാവുന്ന ക്രൂ എസ്‌കേപ്പ് സിസ്റ്റം പരീക്ഷിക്കാനാണ് ആദ്യത്തെ ദൗത്യത്തിലൂടെ ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ഇതിൻ്റെ വിജയം ​ഗ​ഗൻയാന്റെ ആളില്ലാ ദൗത്യത്തിന് വേ​ഗത കൂട്ടും. ദിവസങ്ങൾക്ക് മുമ്പ് ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി ഐഎസ്ആർഒയും ഓസ്ട്രേലിയൻ സ്പേസ് ഏജൻസിയുമായി കരാറിൽ ഒപ്പുവെച്ചിരുന്നു. ദൗത്യത്തിന് ശേഷം ​ഗ​ഗന സഞ്ചാരികളെ ഇറക്കുന്നത് ഇന്ത്യാ മഹാസമുദ്രത്തിലായിരിക്കും. ദൗത്യം പൂർത്തിയാക്കാനാണ് ഓസ്ട്രേലിയൻ സ്പേസ് ഏജൻസിയുടെ സഹായം തേടിയത്. നിരീക്ഷണത്തിനായി പെസഫിക്ക്- അറ്റ്ലാന്റിക്ക് സമുദ്രത്തിലും പ്രത്യേക കപ്പലുകളിൽ ഐഎസ്ആർഒ ശാസ്ത്രൻമാരെ വ്യന്യസിക്കും. ലോ എർത്ത് ഓർബിറ്റിലേക്ക് ആദ്യമായി സ്വന്തം പേടകത്തിൽ മനുഷ്യനെ അയക്കുന്ന പദ്ധതിയാണ് ഗഗൻയാൻ. ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാൻശു ശുക്ല, മലയാളിയും ചലച്ചിത്രതാരം ലെനയുടെ ജീവിതപങ്കാളിയുമായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത്…

Read More

തിരുവനന്തപുരം : അങ്കണവാടിയില്‍ വച്ച് മൂന്നു വയസുകാരി വീണ് പരിക്കേറ്റ വിവരം വീട്ടുകാരെ അറിയിച്ചില്ലെന്ന് പരാതി . തിരുവനന്തപുരം മാറനല്ലൂരില്‍ പോങ്ങുംമൂട് സ്വദേശികളായ രതീഷ് – സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത് . കുട്ടി വീണ വിവരം അങ്കണവാടി ജീവനക്കാർ മറച്ചു വച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. വ്യാഴാഴ്ച മാറനല്ലൂർ ഗ്രാമപഞ്ചായത്ത് അങ്കണവാണിയിൽ വച്ചാണ് കുട്ടിയ്ക്ക് അപകടം സംഭവിച്ചത്. അങ്കണവാടിയില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്നതിനു കുട്ടി നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു . എന്തു കഴിച്ചാലും കുട്ടി ഛര്‍ദ്ദിച്ചിരുന്നതായും വീട്ടുകാർ പറയുന്നു. . പിന്നീട് വൈഗയുടെ ഇരട്ടസഹോദരനാണ് കുട്ടി വീണ വിവരം പറഞ്ഞത്. പരിശോധനയിൽ വൈഗയുടെ തല മുഴച്ചിരിക്കുന്നത് കണ്ടു. അന്വേഷിച്ചപ്പോൾ മറന്ന് പോയെന്നായിരുന്നു ടീച്ചർ നൽകിയ മറുപടി. എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന് ആന്തരിക രക്തസ്രാവമുണ്ടെന്നും ലച്ചോറിലും സുഷുമ്നാ നാഡിക്കും പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ പൊലീസിൽ പരാതി നൽകുമെന്നും മാതാപിതാക്കൾ അറിയിച്ചു

Read More

സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പുഷ്പ 2 ഡിസംബർ അഞ്ചിനാണ് റിലീസ് ചെയ്യുക . ചിത്രത്തിന്റെ പ്രൊമോഷനുകൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡായി കഴിഞ്ഞു . റ്റൈറ്റിൽ ഗാനവും , ഐറ്റം സോംഗ് സീൻസുമൊക്കെ പ്രേക്ഷകർക്ക് ഹരമായി കഴിഞ്ഞു . ഇന്ന് ചെന്നൈയിലായിരുന്നു ‘ കിസിക് ‘ ഗാനത്തിന്റെ ലോഞ്ച് .നിലവിൽ ഈ ഗാനം എല്ലായിടത്തും ട്രെൻഡിംഗാണ്. പുഷ്പ 2 കേരളത്തിലെത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് ആണ്. സിനിമ റിലീസ് ആകും മുൻപ് തന്നെ കേരളത്തിൽ ചിത്രത്തിന്റെ ടിക്കറ്റുകളും വിറ്റു കഴിഞ്ഞു . ഡിസംബർ 5 മുതൽ ചിത്രത്തിന്റെ പ്രദർശനം തിയേറ്ററുകളിൽ 24 മണിക്കൂറും ഉണ്ടാകുമെന്നാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത അറിയിച്ചിട്ടുള്ളത് ഇപ്പോഴിതാ പ്രേക്ഷകരുടെ ഈ ക്രേസ് ഫലപ്രദമായി മാർക്കറ്റ് ചെയ്യാൻ ഒരുങ്ങുകയാണ് ചില കമ്പനികൾ . പ്രശസ്ത ഇ -കൊമേഴ്സ് കമ്പനിയായ ബ്ലിങ്ക് ഇറ്റ് പുഷ്പ പ്രേമികൾക്കായി മികച്ച ഓഫറാണ് മുന്നോട്ട്…

Read More

പുതിയ ബിസിനസ് ആരംഭിച്ച് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ഇലക്ട്രിക് ഗിറ്റാർ വിൽപ്പനയാണ് ട്രമ്പ് ആരംഭിച്ചിരിക്കുന്നത് . പ്രത്യേകം രൂപകൽപ്പന ചെയ്തവയാണ് ഈ ഗിറ്റാറുകൾ . അമേരിക്കൻ പതാകയും ചിലതിൽ ആലേഖനം ചെയ്തിട്ടുണ്ട് . മാത്രമല്ല ചിലതിൽ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ തുടങ്ങിയം മുദ്രാവാക്യങ്ങളും ഇതിൽ പലതിലും എഴുതി ചേർത്തിട്ടുണ്ട് .ചിലതിൽ ട്രമ്പ് ഒപ്പിട്ടിട്ടുമുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം ഈ പുതിയ ബിസിനസിനെ പറ്റി അറിയിച്ചത് . ട്രമ്പിന്റെ ഗിറ്റാർ വെബ്സൈറ്റിലും ഇതിനെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.മൊത്തം 1300 ഗിറ്റാറുകളാണ് വിൽപ്പനയ്ക്കുള്ളത് . ഇവയിൽ 1,000-ലധികം ഗിറ്റാറുകൾ $ 1,250 മുതൽ $ 1,500 വരെ വിൽക്കുന്നു.ട്രമ്പിന്റെ ഓട്ടോഗ്രാഫ് പതിച്ച ഗിറ്റാറുകൾ പ്രത്യേക വിലയ്ക്കാണ് നൽകുന്നത് . 275 ഗിറ്റാറുകളിലാണ് ട്രമ്പ് ഒപ്പിട്ടിരിക്കുന്നത് . ഇവയിൽ ഒന്നിന് 9 ലക്ഷത്തോളം വിലയുണ്ട്. ട്രംപിൻ്റെ ഓട്ടോഗ്രാഫ് പതിച്ച ഇലക്ട്രിക് ഗിറ്റാറുകൾക്ക് പ്രത്യേക വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. ട്രംപ് ഒപ്പിട്ട ഗിറ്റാറുകളുടെ വില…

Read More

ഒട്ടാവ : ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് പാലിക്കുമെന്നും രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്നും കാന‍ഡ. രാജ്യാന്തര കോടതിയുടെ എല്ലാ ചട്ടങ്ങളും വിധികളും അനുസരിക്കുമെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഐസിസിയുടെ അറസ്റ്റ് വാറന്റ് പ്രകാരം യുകെയിൽ എത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് വെള്ളിയാഴ്ച ബ്രിട്ടീഷ് സർക്കാർ സൂചന നൽകിയിരുന്നു. ആഭ്യന്തര നിയമവും രാജ്യാന്തര നിയമവും അനുസരിച്ച് യുകെ എപ്പോഴും അതിന്റെ നിയമപരമായ ബാധ്യതകൾ പാലിക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ വക്താവ് അറിയിച്ചത്. ബെൽജിയം, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ഇറാൻ, അയർലൻഡ്, ജോർദാൻ, നെതർലാൻഡ്‌സ്, നോർവേ, സ്വീഡൻ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്‌സർലൻഡ്, തുർക്കി തുടങ്ങിയ രാജ്യങ്ങളാണ് ഐസിസി തീരുമാനം പാലിക്കുമെന്ന് അറിയിച്ച മറ്റ് രാജ്യങ്ങൾ. എന്നാൽ ഇസ്രയേൽ നേതാക്കൾക്കെതിരെ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത് അതിരുകടന്നതാണെന്നായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം.

Read More

മനില : ഫിലിപ്പീൻസ് പ്രസിഡന്റിനെതിരെ വധഭീഷണിയുമായി വൈസ് പ്രസിഡന്റ്. ചൈനയുടെ പേരിലാണ് നേതാക്കളുടെ ഈ തമ്മിൽ തല്ല് . പ്രസിഡന്റിനെയും ഭാര്യയേയും ജനപ്രതിനിധി സഭാ സ്പീക്കറേയും കൊലപ്പെടുത്താനാണ് താൻ കൊലയാളിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത് എന്നാണ് വൈസ് പ്രസിഡന്റ് സാറ ഡുറ്റർട്ടെയുടെ മുന്നറിയിപ്പ്. സംഭവം ഗൗരവമായി കണ്ട് അന്വേഷിക്കാനാണ് സുരക്ഷാ ഏജൻസികളുടെ തീരുമാനം . ശനിയാഴ്ച്ച മാദ്ധ്യമങ്ങളോടായിരുന്നു ഡുറ്റർട്ടെയുടെ പ്രസ്താവന.താൻ വധിക്കപ്പെട്ടാൽ പ്രസിഡന്റ് ഫെർഡിനന്റ് മാർകോസ് ജൂനിയറും കൊല്ലപ്പെടുമെന്നാണ് ഇതിനായി താൻ ഒരു കൊലയാളിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഡുറ്റർട്ടെ പറഞ്ഞു.പ്രസിഡന്റ് കഴിവില്ലാത്തവനാണെന്നും , അദ്ദേഹവും , ഭാര്യയും അഴിമതിക്കാരാണെന്നും ഡുറ്റർട്ടെ പറഞ്ഞു. സാറയുടെ പരാമർശം ഫിലിപ്പിൻസിൽ വൻ വിവാദമായിരിക്കുകയാണ്. സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. ഭീഷണിയ്ക്ക് പിന്നാലെ പ്രസിഡന്റിന്റെ സുരക്ഷ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് പോലീസ്.

Read More

നടൻ ഗിന്നസ് പക്രു ശബരിമല സന്നിധാനത്ത് ദർശനം നടത്തി .ഇത് എട്ടാം തവണയാണ് അദ്ദേഹം ശബരീശസന്നിധിയിൽ എത്തുന്നത് . അയ്യപ്പദർശനം തന്നെ ഊർജ്ജമാണെന്നും , പതിനെട്ടാം പടി ചവിട്ടുന്നത് പറഞ്ഞറിയിക്കാനാകാത്ത അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.ഇന്നലെ വൈകുന്നേരമാണ് മല കയറിയത്. ശബരി ലോഡ്ജിലായിരുന്നു താമസം. ഇന്ന് രാവിലെയാണ് അദ്ദേഹം പതിനെട്ടാം പടി ചവിട്ടിയത്. ‘ ഒരു തവണ ഇവിടെ വന്ന് ഭ​ഗവാനെ തൊഴുത് പോകുന്നവർക്ക് ആയുഷ്ക്കാലം മുഴുവൻ ആ ഊർജ്ജം കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. പതിനെട്ട് പടികളും പ്രത്യേക അനുഭവമാണ് നൽകുന്നത്. ശരണം വിളികൾക്കിടയിൽ അയ്യപ്പനെ കാണുമ്പോഴുള്ള അനുഭവം കണ്ടവർക്ക് മാത്രമേ മനസ്സിലാകൂ. കാണാത്തവർ വന്ന് ഒരു തവണയെങ്കിലും അയ്യപ്പനെ കാണണം . അയ്യപ്പനെ തൊഴുമ്പോൾ അയ്യപ്പൻ മാത്രമാണ് മനസ്സിൽ. മറ്റൊന്നും ആ സമയം മനസ്സിൽ വരില്ല. മലകയറ്റം കുറച്ച് ബുദ്ധിമുട്ടായിരുന്നു. സമയം എടുത്ത് പതുക്കെ ഓരോ പോയിന്റിലും വിശ്രമിച്ച് സാവകാശമാണ് കയറിയത്. തീർത്ഥാടകർക്ക് ലഭിക്കുന്നത് മികച്ച സൗകര്യമാണെന്നും അദ്ദേഹം പറഞ്ഞു.ബന്ധുകളായ അഞ്ചുപേർക്കൊപ്പമായിരുന്നു…

Read More

പത്തനംതിട്ട ; ഭക്തജനപ്രവാഹത്തിൽ ശബരിമല. ഇന്നലെ 87,216 പേർ ദർശനം നടത്തി . ഇതിൽ 9822 ഓളം പേർ സ്പോട് ബുക്കിംഗ് വഴി എത്തിയവരാണ് . മണ്ഡല മഹോത്സവത്തിനായി ശബരിമല നട തുറന്ന് ഒരാഴ്ച പിന്നിടുമ്പോൾ 5, 38,313 പേരാണ് ഇതുവരെ മല ചവിട്ടിയത്. വെള്ളിയാഴ്ചയും 80,000-ത്തിലധികം തീർത്ഥാടകർ ദർശനം നടത്തി. തിരക്ക് കണക്കിലെടുത്ത് മരക്കൂട്ടത്തിന് സമീപം മൂന്നിടത്തായി ഭക്തരെ നിയന്ത്രിക്കുന്നുണ്ട് മലചവിട്ടുന്നവരിൽ അധികവും തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. സ്പോട്ട് ബുക്കിം​ഗിലൂടെ 11, 834 പേരാണ് ഇന്നലെ ദർശനം നടത്തിയത്. അവധി ദിനമായ ഇന്ന് തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കാനാണ് സാധ്യത. . ഇന്നലെ രാത്രി വൈകിയും നടപ്പന്തലിൽ വലിയ ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ഏറ്റവും കൂടുതൽ തീർത്ഥാടകർ ദർശനം നടത്തിയത് ഇന്നലെയാണ്.പമ്പയിലും നിലയ്ക്കലിലും എല്ലാം വലിയ തോതിലുള്ള തിരക്ക് അനുഭവപ്പെടുന്നുണ്ട്

Read More

ഗോവയിലെ ഭക്ഷണശാലയുടെ മുന്നിൽ നിന്ന് അസഭ്യം പറയുന്ന നടൻ വിനായകന്റെ ദൃശ്യങ്ങൾ പുറത്ത്.ഭക്ഷണശാലയുടെ ഉള്ളിൽ ഉള്ളവരെ ഇംഗ്ലീഷിൽ അസഭ്യം പറയുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിക്കുന്നത്. ഇതിനുപിന്നാലെ ഇതു വല്ല ഷൂട്ടിംഗിന്റെയും ഭാഗമാണോയെന്ന് സംശയമുന്നയിച്ചുകൊണ്ട് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. ആരോ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചതോടെയാണ് വൈറലായത് . വെള്ള ടീഷർട്ടും ഷോർട്ടുമാണ് വേഷം . ആക്രോശിച്ച് സംസാരിക്കുന്നതിനിടെ കൈകൾ വിറയ്ക്കുന്നത് കാണാം. വ്യക്തിപരമായ കാര്യങ്ങൾക്കായാണ് വിനായകൻ ഗോവയിൽ പോയത്. ഇന്നു നാട്ടിലേക്ക് തിരിച്ചെത്തും. അതിനിടെയാണ് ഗോവയിലെ ഭക്ഷണശാലയിലെ ആളുകളുമായി വാക്കുതർക്കമുണ്ടായത്. എന്താണ് കാരണമെന്നത് വ്യക്തമല്ലെന്ന് വിനായകനോട് അടുത്ത വൃത്തങ്ങൾ മറ്റൊരു പ്രതികരിച്ചത്. മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം വച്ചതിന് ഹൈദരാബാദ് പൊലീസ് അടുത്തിടെ നടനെതിരെ കേസെടുത്തിരുന്നു. മമ്മൂട്ടിയും, വിനായകനും മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് വിനായകന്റെ പുതിയ ചിത്രം . മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ സിനിമയാണിത്.

Read More