- ചാമ്പ്യൻസ് ട്രോഫി; തകർപ്പൻ ജയവുമായി അഫ്ഗാനിസ്ഥാൻ; ഇംഗ്ലണ്ട് പുറത്ത്
- കോംഗോയിൽ അജ്ഞാത രോഗം പടരുന്നു ; അഞ്ച് ആഴ്ചകൾക്കുള്ളിൽ മരിച്ചത് 50 ലധികം പേർ
- സുഡാനിൽ സൈനിക ഗതാഗത വിമാനം തകർന്നുവീണു ; 46 മരണം
- കുവൈത്തിൽ ശീത തരംഗം; താപനില 60 വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ
- വെള്ളാപ്പള്ളി നടേശനെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞു ; തിരുവനന്തപുരം സ്വദേശിക്കെതിരെ കേസ്
- 2026 ഓടെ തമിഴ്നാട്ടിൽ നിന്ന് സ്റ്റാലിൻ സർക്കാരിനെ തൂത്തെറിയും ; കുടുംബ രാഷ്ട്രീയം അവസാനിപ്പിക്കും ; അമിത് ഷാ
- ‘കുരങ്ങന്മാർ പോലും ഇങ്ങനെ തിന്നില്ല‘: ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായതിന് പിന്നാലെ പാക് ടീമിനെ വിമർശിച്ച് വസീം അക്രം
- സംസ്ഥാനത്ത് വേനൽ മഴയെത്തുന്നു ; വെള്ളിയാഴ്ച മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്
Author: Anu Nair
ആലപ്പുഴ: ആറാട്ടുപുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. കായംകുളം പെരുമ്പള്ളി പുത്തൻ പറമ്പിൽ വിഷ്ണുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ ആതിര, ബന്ധുക്കളായ ബാബുരാജ്, പത്മൻ, പൊടിമോൻ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി .തലയ്ക്കുണ്ടായ ആന്തരിക ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. കേസിൽ നാല് പ്രതികളും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. വിഷ്ണുവും ഭാര്യ ആതിരയും കഴിഞ്ഞ ഒന്നര വർഷമായി പിണങ്ങിക്കഴിയുകയായിരുന്നു. ഇവർക്ക് നാല് വയസുള്ള കുട്ടിയുണ്ട്. ദാമ്പത്യ തർക്കത്തിൽ പോലീസ് സ്റ്റേഷനിൽ ഉണ്ടാക്കിയ ധാരണ പ്രകാരം മകൻ അവധി ദിവസങ്ങളിൽ വിഷ്ണുവിനോടൊപ്പമാണ് കഴിഞ്ഞത് . മകനെ തിരികെ ഏൽപ്പിക്കാൻ ഇന്നലെ ആറാട്ട്പുഴയിലെ ഭാര്യ വീട്ടിലെത്തി. ഇവിടെ വച്ച് ഭാര്യയുടെ ബന്ധുക്കളുമായി തർക്കമുണ്ടാവുകയും ഇത് അടിപിടിയിൽ കലാശിക്കുകയുമായിരുന്നു എന്ന് പൊലിസ് പറയുന്നു. ഭാര്യയുടെ ബന്ധുക്കൾ മർദ്ദിക്കുകയായിരുന്നുവെന്ന് വിഷ്ണുവിന്റെ കുടുംബം പറയുന്നു . തുടർന്ന് കുഴഞ്ഞു വീണ വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വിഷ്ണു ഹൃദ്രോഗിയാണെന്നായിരുന്നു ഭാര്യയുടെ ബന്ധുക്കൾ പറഞ്ഞിരുന്നത്…
പാരീസ് : പ്രധാനമന്ത്രി മിഷേൽ ബാർണിയർക്കെതിരെ പ്രതിപക്ഷ പാർട്ടികൾ കൊണ്ടുവന്ന അവിശ്വാസം പ്രമേയം പാസായതോടെ ഫ്രഞ്ച് സർക്കാർ നിലംപതിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് സർക്കാരിനെതിരെ വോട്ട് ചെയ്തു എന്നാണ് സൂചന.വിശ്വാസവോട്ടെടുപ്പിൽ 577 അംഗങ്ങളിൽ 331 പേരും ബാർണിയറുടെ സർക്കാരിനെതിരെ വോട്ട് ചെയ്തു. .1962ന് ശേഷം അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട് പുറത്ത് പോകുന്ന സർക്കാരാണിത്.പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ പിൻഗാമിയെ തിരഞ്ഞെടുക്കുന്നത് വരെ അദ്ദേഹം ഇടക്കാല പ്രധാനമന്ത്രിയായി തുടരാനാണ് സാധ്യത. പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, മിഷേൽ ബാർണിയറെ പ്രധാനമന്ത്രിയായി നിയമിച്ച് മൂന്ന് മാസത്തിന് ശേഷമാണ് പ്രമേയത്തെ പിന്തുണച്ച് എംപിമാർ വോട്ട് ചെയ്തത്. ഫ്രാന്‍സിന്റെ ധനക്കമ്മി കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ബജറ്റിന്, ഭരണഘടനയിലെ പ്രത്യേക അധികാരം പ്രയോഗിച്ച് പ്രധാനമന്ത്രി അംഗീകാരം നല്‍കുകയായിരുന്നു. 2025-ലെ ബജറ്റ് നടത്തിയെടുത്ത രീതി കടുത്ത എതിർപ്പിന് കാരണമായി. ഇതോടെയാണ് അവിശ്വാസ വോട്ടെടുപ്പ് നടന്നത്.
കോഴിക്കോട്: എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ പ്ലാന്റില്‍നിന്നുള്ള ഇന്ധന ചോർച്ചയ്ക്ക് പരിഹാരമായില്ല. വീണ്ടും ഡീസൽ ഓവുചാലിലേക്ക് ഒഴുകിയെത്തി. മോട്ടോർ ഉപയോഗിച്ച് ഡീസൽ നീക്കാനുള്ള ശ്രമം തുടരുകയാണ്. ഇതിനിടെ നാട്ടുകാർ കുപ്പികളിൽ ഡീസൽ ശേഖരിക്കുന്നുമുണ്ട്. ഇന്ധനം മാറ്റുന്നതിനിടെ പ്ലാന്റിലെ സംഭരണിയിലെ ഓവർഫ്ലോ സിസ്റ്റത്തിൽ ഉണ്ടായ തകരാറാണു ഡീസൽ പുറത്തേക്ക് ഒഴുകാൻ കാരണമായത്. മണിക്കൂറുകളോളം പ്രശ്നം പരിഹരിക്കാതിരുന്ന പ്ലാന്റ് അധികൃതരുടെ നടപടിക്കെതിരെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി ഒഴുകിയെത്തിയ ഡീസലിന്റെ 90 ശതമാനവും മെഷീന്‍ ഉപയോഗിച്ച് നീക്കിയെന്നും പ്രശ്നം പരിഹരിച്ചെന്നുമാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, പ്ലാന്റിന് സമീപത്തെ ഓവുചാലിലേക്ക് ഡീസല്‍ ഇപ്പോഴും ഒഴുകി എത്തുന്നതിലാണ് നാട്ടുകാരുടെ ആശങ്ക.പ്രശ്നം ഇതുവരെ പരിഹരിച്ചിട്ടില്ലെന്നും സംഭവത്തിൽ ആശങ്കയുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. ഡീസല്‍ ശേഖരിച്ചിരിക്കുന്ന ഭൂഗര്‍ഭ അറയില്‍ ചോര്‍ച്ച ഇല്ലാതെ ഈ രീതിയില്‍ ഡീസൽ ഒഴുകിയെത്തില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഡീസല്‍ ഓവുചാല്‍ വഴി പുഴയിലേക്കും കടലിലേക്കും ഒഴുകിയെത്തുന്നത് പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കുമെന്നും നാട്ടുകാര്‍ പറയുന്നു. ഇന്ധനം നീക്കുന്നതിന്റെ ഭാഗമായി ഓടയില്‍ ഇട്ട…
ആലപ്പുഴ : അഞ്ച് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ വാഹന ഉടമ ഷാമിൻ ഖാനെതിരെ നടപടി എടുക്കാൻ മോട്ടോർ വാഹനവകുപ്പ്. ഷാമിൻ ഖാൻ വാടകയ്ക്ക് തന്നെയാണ് വാഹനം നൽകിയതെന്നും തെളിവ് ലഭിച്ചതിന് പിന്നാലെയാണിത് . വാടകയായ 1000 രൂപ ഗൗരിശങ്കറാണ് ഷാമിലിന് ഗൂഗിൾ പേ വഴി അയച്ചുനൽകിയത്. കേസുമായി ബന്ധപ്പെട്ട് പൊലീസും മോട്ടോർ വാഹനവകുപ്പും ബാങ്കിൽ നിന്ന് പണമിടപാട് വിവരങ്ങൾ ശേഖരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. റെന്റ് എ കാർ നടത്താനുള്ള ലൈസൻസ് ഷാമിൻ ഖാനില്ലെന്നും, വാഹനത്തിന്റെ ആർ സി ബുക്ക് ക്യാൻസൽ ചെയ്യുമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. വാഹനത്തിന് എന്തോ കുഴപ്പം ഉള്ളത് പോലെ തോന്നി എന്ന് വാഹനം ഓടിച്ച ഗൗരി ശങ്കർ മൊഴി നൽകിയിരുന്നു. അതിനിടെ ടവേരയിൽ വിദ്യാർത്ഥികൾ പമ്പിലെത്തി ഇന്ധനം നിറച്ചതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 500 രൂപയ്ക്കാണ് ഇന്ധനം നിറച്ചത്. ഈ സമയം കാറിൽ മൂന്ന് പേർ മാത്രമാണുണ്ടായിരുന്നത്. ഇതിന് ശേഷം കാത്തുനിന്ന സുഹൃത്തുക്കളെ കയറ്റാനായി പോവുകയായിരുന്നു. വാടകയ്ക്കല്ല…
ആലപ്പുഴ: അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ കളർകോട് അപകടത്തിൽ കാർ ഓടിച്ച വിദ്യാർത്ഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. സിസിടിവി ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് ഗൗരി ശങ്കറിനെ ഒന്നാം പ്രതിയാക്കി റിപ്പോർട്ട് സമർപ്പിച്ചത്. വിദ്യാർത്ഥിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. കാറിലിടിച്ച കെഎസ്ആർടിസിയുടെ ഡ്രൈവറെ പ്രതിയാക്കിയാണ് ആദ്യം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. ഇത് റദ്ദാക്കിയാണ് പുതിയ റിപ്പോർട്ട് നൽകിയത്. വിദ്യാർത്ഥിയുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങളുമായി മോട്ടോർ വാഹനവകുപ്പും മുന്നോട്ട് പോകും . മുന്നിലുള്ള വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനം കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന് തൊട്ടുമുൻപ് കെഎസ്ആർടിസിയെ മറികടന്നെത്തിയ കാറിന്റെ ശക്തമായ വെളിച്ചത്തിൽ ഗൗരീശങ്കറിന്റെ കാഴ്ച മറഞ്ഞിരിക്കാമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ നിഗമനം. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ തുടരുന്ന വിദ്യാർത്ഥികളുടെ നില മെച്ചപ്പെട്ടുവെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ആനന്ദ് മനു, ഗൗരി ശങ്കര്‍, മുഹ്സിന്‍, കൃഷ്ണദേവ് എന്നിവരുടെ നിലയാണ് മെച്ചപ്പെട്ടത്. ആനന്ദ് മനു, കൃഷ്ണദേവ്…
ചെന്നൈ: പ്രളയബാധിത പ്രദേശത്ത് എത്തിയ മന്ത്രി പൊന്മുടിക്കു നേരെ ജനക്കൂട്ടത്തിന്‌റെ ആക്രമണം . മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതില്‍ പരാജയപ്പെട്ട തമിഴ്‌നാട് സര്‍ക്കാരിനോടുള്ള പ്രതിഷേധത്തിന്‌റെ ഭാഗമായാണ് പൊന്മുടിക്കു നേരെയുള്ള ജനക്കൂട്ടത്തിന്‌റെ ആക്രമണം. വില്ലുപുരത്തെ ഇരുവല്‍പെട്ടിയില്‍ ദുരിതം കാണാനെത്തിയ മന്ത്രിക്കു നേരെയാണ് നാട്ടുകാരുടെ പ്രതിഷേധമുണ്ടായത് . മന്ത്രിയെ നാട്ടുകാര്‍ ചെളിയഭിഷേകം നടത്തി. ഒപ്പമുണ്ടായിരുന്ന മകനും മുന്‍ എംപിയുമായ ഗൗതം സിക്കാമണിയെയും ആക്രമിച്ചു. നില്‍ക്കക്കള്ളിയില്ലാതെ മന്ത്രിയ്ക്ക് തിരിച്ചുപോകേണ്ടിവന്നു. ഇവിടങ്ങളില്‍ മഴ കുറഞ്ഞെങ്കിലും വീടുകളില്‍ നിന്നും വെള്ളം ഇറങ്ങിയിട്ടില്ല. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് പെയ്ത മഴയില്‍ വില്ലുപുരം, തിരുവണ്ണാമലൈ, കടലൂര്‍ ജില്ലകളില്‍ മിക്കപ്രദേശങ്ങളും വെള്ളം കയറിയ നിലയിലാണ് . ദുരിതബാധിതര്‍ക്ക് ഭക്ഷണവും വെള്ളവും പോലും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
കൊച്ചി: നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട കേസില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ താക്കീത്. ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതിനാണ് തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്ര ഭരണസമിതിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. മതത്തിന്റെ പേരിൽ എന്തും ചെയ്യാനാകില്ലെന്നും ചെയ്തത് ജാമ്യമില്ലാ കുറ്റമാണെന്നും ഹൈക്കോടതി പറഞ്ഞു. സാമാന്യ ബുദ്ധി പോലുമില്ലേ എന്നും കോടതി ചോദിച്ചു. ചില ആളുകളുടെ ഈഗോ ആകരുത് നടപ്പാക്കേണ്ടത്. കോടതി നിർദ്ദേശം നടപ്പാക്കണം. സുരക്ഷ കാരണമാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്ന് എന്തുകൊണ്ടാണ് മനസിലാക്കാത്തത്. ദേവസ്വം ബോർഡ് ഓഫീസറോട് സത്യവാങ്മൂലം നൽകാൻ കോടതി നിർദ്ദേശം നല്‍കിയിട്ടുണ്ട്. സത്യവാങ്മൂലം തൃപ്തികരമല്ലെങ്കിൽ ആവശ്യമായ നടപടികൾ എടുക്കും. ഹൈക്കോടതിയുടെ അധികാരത്തെ ക്ഷേത്ര ഭരണസമിതി പരസ്യമായി വെല്ലുവിളിച്ചു. ഉത്സവത്തിനെത്തുന്ന ആളുകളുടെ സുരക്ഷയാണ് പരമപ്രധാനമെന്നും ഹൈക്കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മനപൂര്‍വം ലംഘിക്കുന്നുവെന്നും കോടതി വിമർശിച്ചു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പിന്നീട് പറഞ്ഞ ഡിവിഷന്‍ ബെഞ്ച്…
ലണ്ടന്‍ : ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിട്ടീഷ് പാര്‍ലമെന്റ്. ഹിന്ദുക്കള്‍ നേരിടുന്ന ഗുരുതര സാഹചര്യത്തെക്കുറിച്ച് യുകെ പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സില്‍ ‘അടിയന്തര’ വിഷയമായി ചര്‍ച്ചചെയ്തു. . ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അടിയന്തര സമ്മേളനം വിളിക്കണമെന്ന് ലേബര്‍ പാര്‍ട്ടി എംപി ബാരി ഗാര്‍ഡിനര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നത്തില്‍ ബ്രിട്ടന്‍ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് ഇന്തോ-പസഫിക് മേഖലയുടെ വിദേശകാര്യ ഓഫീസ് ചുമതലയുള്ള കാതറിന്‍ വെസ്റ്റ് സഭയെ അറിയിച്ചു. കഴിഞ്ഞ മാസം ബംഗ്ലാദേശ് സന്ദര്‍ശിക്കുകയും രാജ്യത്തെ ഇടക്കാല സര്‍ക്കാരിന്റെ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതായി അവര്‍ പറഞ്ഞു. വിഷയം ആദ്യം ഉന്നയിച്ച രാജ്യങ്ങളില്‍ ഒന്നാണ് യുകെയെന്നും ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസ് വാക്കാലുള്ള ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഹിന്ദു ന്യൂനപക്ഷത്തിന് നേരെയുണ്ടായ ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച പാര്‍ലമെന്റ് അംഗങ്ങള്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഹിന്ദു സന്യാസിമാര്‍ക്കെതിരെ നടത്തുന്ന മതപരമായ…
തിരുവനന്തപുരം: പുതിയ എംഎല്‍എമാരായ യു ആര്‍ പ്രദീപിനും രാഹുല്‍ മാങ്കൂട്ടത്തിലിനും നീല ട്രോളി ബാഗ് ഉപഹാരമായി നല്‍കി സ്പീക്കര്‍. ഭരണഘടനയും നിയമസഭാ ചട്ടങ്ങള്‍ അടങ്ങുന്ന പുസ്തകങ്ങളുമാണ് ട്രോളി ബാഗില്‍ ഉള്ളത്. ബാഗ് എംഎല്‍എ ഹോസ്റ്റലില്‍ എത്തിച്ചു. ഉടന്‍ ഉപഹാരം രാഹുലിനും യു ആര്‍ പ്രദീപിനും കൈമാറും. തിരഞ്ഞെടുപ്പില്‍ വിജയിച്ചു കയറിയ രാഹൂല്‍ മാങ്കൂട്ടത്തിലിനും യുആര്‍ പ്രദീപിനും നീല ട്രോളി ബാഗ് നല്‍കിയത് ഒരു ‘ട്രോള്‍’ ആണെന്ന രീതിയില്‍ ചര്‍ച്ചയാവുകയാണ്.എന്നാൽ നീല ട്രോളി ബാഗ് യാദൃശ്ചികമാണെന്നാണ് സ്പീക്കറുടെ ഓഫീസില്‍ നിന്ന് അറിയിക്കുന്നത്. യു ആര്‍ പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും ഇന്ന് ഉച്ചയോടെയാണ് എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും മന്തിമാരും ചടങ്ങില്‍ പങ്കെടുത്തു. മണ്ഡലത്തിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാനാകും മുഖ്യപരിഗണനയെന്ന് പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു. കാര്‍ഷിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ആദ്യ പരിഗണനയെന്ന് രാഹുലും പ്രതികരിച്ചു.
കൊച്ചി: സംസ്ഥാന സർക്കാരിന്റെ പൂജാ ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. കൊല്ലം ബസ് സ്റ്റാൻഡിന് സമീപത്തെ ജയകുമാർ ലോട്ടറീസ് വിറ്റ JC 325526 എന്ന് ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കായംകുളം സബ് ഓഫീസില്‍നിന്നാണ് ലോട്ടറി ഏജന്‍സി ഉടമയായ ലയ എസ് വിജയകുമാർ ഈ ടിക്കറ്റ് വാങ്ങിയത് . 12 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം നേടിയ ടിക്കറ്റുകൾ: JA 378749,JB 939547, JC 616613,JD 211004,JE 584418 എന്നിവയാണ്. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകൾക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകൾക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും(അഞ്ചു പരമ്പരകൾക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.