കൊച്ചി: സംസ്ഥാന സർക്കാരിന്റെ പൂജാ ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. കൊല്ലം ബസ് സ്റ്റാൻഡിന് സമീപത്തെ ജയകുമാർ ലോട്ടറീസ് വിറ്റ JC 325526 എന്ന് ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
കായംകുളം സബ് ഓഫീസില്‍നിന്നാണ് ലോട്ടറി ഏജന്‍സി ഉടമയായ ലയ എസ് വിജയകുമാർ ഈ ടിക്കറ്റ് വാങ്ങിയത് . 12 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം നേടിയ ടിക്കറ്റുകൾ: JA 378749,JB 939547, JC 616613,JD 211004,JE 584418 എന്നിവയാണ്.
മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകൾക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകൾക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും(അഞ്ചു പരമ്പരകൾക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്.
Discussion about this post