കുവൈത്ത് സിറ്റി : കുവൈത്തിൽ ശീത തരംഗം. താപനില 60 വർഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിലയിൽ. സൈബീരിയൻ ധ്രുവ ശീതതരംഗത്തിന്റെ ഫലമായിയാണ് താപനില കുറഞ്ഞത്.
കുവൈത്ത് സിറ്റിയിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് ആണ് ഇപ്പോൾ അനുഭവപ്പെടുന്നത്. എന്നാൽ ഇതിന് മുന്നേ കുവൈത്തിലെ ഏറ്റവും കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. മാത്രാബയിലെ താപനില -8 ഡിഗ്രി സെൽഷ്യസും, സാൽമിയിൽ -6 ഡിഗ്രി സെൽഷ്യസും ആണ് ഇപ്പോൾ അനുഭവപ്പെടുന്ന താപനില.
കഴിഞ്ഞ 60 വർഷത്തിനിടെ കുവൈറ്റ് ജനത അനുഭവിച്ച ഏറ്റവും തണുപ്പുള്ള ഫെബ്രുവരി ദിവസങ്ങളിൽ ഒന്നാണ് ഇതെന്ന് കാലാവസ്ഥ വിദഗ്ധൻ ഇസ്സ റമദാൻ പറഞ്ഞു. കൂടാതെ മരുഭൂമിയിൽ അസാധാരണമായ തണുത്ത തരംഗതിന്റെ തീവ്രത പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post