പോർട്ട് സുഡാൻ: സുഡാനിൽ സൈനിക ഗതാഗത വിമാനം തകർന്നുവീണ് നാൽപ്പത്തിയാറ് മരണം . .തലസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറുള്ള ഓംദുർമാനിലെ സൈന്യത്തിന്റെ ഏറ്റവും വലിയ സൈനിക കേന്ദ്രങ്ങളിലൊന്നായ വാദി സെയ്ദ്ന വ്യോമതാവളത്തിന് സമീപമാണ് അന്റോനോവ് വിമാനം തകർന്നുവീണത്.
2023 ഏപ്രിൽ മുതൽ അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്സുമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ് സുഡാൻ സൈന്യം . പറന്നുയരുന്നതിനിടെ വിമാനം തകർന്നുവീണതായും സൈനികരും സാധാരണക്കാരും കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തുവെന്നുമാണ് റിപ്പോർട്ട്.
സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. സൈന്യവുമായി ബന്ധപ്പെട്ട 19 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്.പ്രദേശത്ത് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു . അപകടത്തെത്തുടർന്ന് സമീപ പ്രദേശങ്ങളിൽ വൈദ്യുതി തടസ്സവും ഉണ്ടായി.