തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത അറിയിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് വെള്ളിയാഴ്ച മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകൾക്കാണ് യെല്ലോ അലർട്ട് .
കൂടാതെ മാർച്ച് ഒന്നിനും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകൾക്ക് അലർട്ടുണ്ട്. അതോടൊപ്പം മാർച്ച് രണ്ടിന് കോഴിക്കോട് കണ്ണൂർ എന്നീ ജില്ലകൾക്കും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മേൽപ്പറഞ്ഞ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കാണ് സാധ്യത അറിയിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മീ. മി മുതൽ 115.5 മീ.മി വരെ മഴ ലഭിക്കും എന്നാണ് പ്രവചനം.
Discussion about this post