കറാച്ചി: ന്യൂസിലൻഡിനും ഇന്ത്യക്കുമെതിരെ തോറ്റ് ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും പുറത്തായതിന് പിന്നാലെ, ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ പാകിസ്താൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരവും കമന്റേറ്ററുമായ വസീം അക്രം. ടീമിന്റെ ഭക്ഷണരീതിക്കെതിരെ ആയിരുന്നു അക്രമിന്റെ വിമർശനം.
ഇന്ത്യക്കെതിരായ മത്സരത്തിന്റെ ഇടവേളകളിൽ പാക് കളിക്കാര്‍ക്ക് കഴിക്കാനായി എത്തിയത് ഒരു പാത്രം നിറയെ നേന്ത്രപ്പഴമായിരുന്നു. കുരങ്ങന്‍മാര്‍പോലും അത്രയും നേന്ത്രപ്പഴം കഴിക്കില്ല. ഇതാണ് അവരുടെ ഭക്ഷണരീതി. തൊണ്ണൂറുകളിൽ ആയിരുന്നെങ്കിൽ തല്ല് കൊള്ളേണ്ട പ്രവൃത്തിയായിരുന്നു ഇത്. ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ അക്രം ക്ഷുഭിതനായി.
2023ൽ ഇന്ത്യയിൽ വെച്ച് നടന്ന ഏകദിന ലോകകപ്പിനിടേയും പാക് ടീമിന്റെ ഭക്ഷണരീതിയെ അക്രം രൂക്ഷമായി വിമർശിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ടീമിന്റെ ഫിറ്റ്നസ് ടെസ്റ്റ് നടത്തിയിട്ടില്ല. ചില താരങ്ങള്‍ ദിവസവും എട്ട് കിലോ മട്ടണ്‍ കഴിക്കാറുണ്ടെന്നാണ് തോന്നുന്നതെന്നും അന്ന് അക്രം വിമർശിച്ചിരുന്നു.