Author: Anu Nair

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഉപാധിയോടെ പങ്കാളിയാകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ . പദ്ധതിയെക്കുറിച്ച് പരിശോധിക്കാൻ നാല് മന്ത്രിമാരടങ്ങുന്ന മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. ഉപസമിതി റിപ്പോർട്ട് സമർപ്പിച്ചതിനുശേഷം അന്തിമ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കേണ്ട സ്കൂളുകൾ തിരഞ്ഞെടുക്കാൻ സംസ്ഥാനത്തിന് സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി റദ്ദാക്കാൻ ഇടതു സർക്കാർ കേന്ദ്രത്തിന് കത്തെഴുതിയിരുന്നില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതു സർക്കാരിന് 92 കോടിയിലധികം രൂപ ലഭിച്ചിരുന്നു. കൂടാതെ, 106 കോടി രൂപ അനുവദിച്ചിട്ടുണ്ട്, അതിനാൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാർ നിർബന്ധിതരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ അവകാശങ്ങൾ ലംഘിക്കാതെ പദ്ധതി തുടരാൻ ശ്രമം നടക്കുന്നുണ്ടെന്നും ബിജെപി ഇതര സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളുമായി സംസാരിച്ച് ഇക്കാര്യത്തിൽ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാലംഗ ഉപസമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം സംസ്ഥാന സർക്കാർ പദ്ധതിയിൽ തുടർനടപടികൾ സ്വീകരിക്കും. മന്ത്രിമാരായ എൻ ഷംസുദീൻ, റോജി എം ജോൺ, പി സി…

Read More

കോഴിക്കോട് : സഹായം തേടി സമീപിച്ച സ്ത്രീയെ പീഡനത്തിനിരയാക്കിയ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി അംഗവുമായ ഇ. അരവിന്ദനെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ കടയുടെ ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് സഹായം തേടി പൊതുപ്രവർത്തകൻ എന്ന നിലയിൽ അരവിന്ദനെ സമീപിച്ചപ്പോഴാണ് സംഭവം നടന്നത് . യുവതി ആദ്യം ഫോണിൽ അരവിന്ദനെ ബന്ധപ്പെട്ടിരുന്നു. വിഷയം നേരിൽ ചർച്ച ചെയ്യാൻ വീട്ടിലേയ്ക്ക് വരാൻ അരവിന്ദൻ ആവശ്യപ്പെട്ടു. അവിടെ വെച്ച് ലൈംഗികാതിക്രമത്തിന് മുതിരുകയുമായിരുന്നു എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. സംഭവത്തിന് പിന്നാലെ യുവതി നേരിട്ട് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. .താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള അരവിന്ദൻ മേഖലയിലെ പ്രമുഖ രാഷ്ട്രീയ നേതാവാണ്.

Read More

മലപ്പുറം: മലപ്പുറത്തെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്ന മയക്കുമരുന്ന് ഇടപാട് പോലീസ് പിടികൂടി. ഓപ്പറേഷൻ തൂഫാൻ എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ 14 ഗ്രാം എംഡിഎംഎയും മറ്റ് വസ്തുക്കളും അധികൃതർ പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് 20 വയസ്സുള്ള കോളേജ് വിദ്യാർത്ഥിനിയെയും മൂന്ന് യുവാക്കളെയും അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അരീക്കോട്ടെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. മുഹമ്മദ് ദില്‍ഷാദ് (24), ഷഹല്‍ നമാസ് (21), സജ്മീര്‍ (34), ഫിദാ ഫാത്തിമ (20) എന്നിവരാണ് പിടിയിലായ പ്രതികള്‍. കൈപ്പക്കുളത്തെ സ്വകാര്യ ലോഡ്ജിൽ അരീക്കോട് പോലീസും ഡാൻസാഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ്. പ്രതികളിൽ നിന്ന് മാർക്കറ്റിൽ ലക്ഷക്കണക്കിന് രൂപ വില വരുന്ന് ലഹരിമരുന്നാണ് പോലീസ് കണ്ടെടുത്തത്. കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലീസ് പറഞ്ഞു. .

Read More

ന്യൂഡൽഹി : ജൂൺ 21 ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ശുപാർശപ്രകാരം കേന്ദ്രസർക്കാർ ഇന്ത്യയിൽ ടെലിഗ്രാം ആപ്പ് താൽക്കാലികമായി നിരോധിച്ചു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് താൽക്കാലികമായി നീക്കം ചെയ്തിട്ടുണ്ട്. വ്യാജ ചോദ്യപേപ്പറുകൾ വിൽക്കാറും , തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും തട്ടിപ്പുകൾ ടെലിഗ്രാം വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ ഇത്തരം നെറ്റ്‌വർക്കുകൾ തിരിച്ചറിയുന്നതിനും നീക്കം ചെയ്യുന്നതിനും ബീഹാർ, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലെ സംസ്ഥാന പോലീസ് യൂണിറ്റുകളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട് . ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000 ലെ സെക്ഷൻ 69A ഉപയോഗിച്ച് ഇന്ത്യയിലെ ആപ്പ് സ്റ്റോറുകളിൽ ടെലിഗ്രാമിന്റെ ലഭ്യത ജൂൺ 22 വരെ താൽക്കാലികമായി നിയന്ത്രിക്കുന്നുവെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്.ഡിലിസ്റ്റിംഗ് ഒഴിവാക്കുന്നതിനു പുറമേ, മുമ്പ് പോസ്റ്റ് ചെയ്ത മെസെജിൽ മാറ്റം വരുത്തുന്നത് തടയുന്നതിനായി ജൂൺ…

Read More

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ സിപിഎം നേതാവ് ഇ.പി. ജയരാജനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ഇ.പി. ജയരാജന് ക്ലീൻ ചിറ്റ് നൽകിയ പോലീസ് റിപ്പോർട്ട് കോടതി തള്ളി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പോലീസിനോട് നിർദ്ദേശിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് . 2022 ജൂൺ 13 നാണ് സംഭവം നടന്നത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഇൻഡിഗോ വിമാനത്തിൽ എത്തിയ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. സ്വർണ്ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. പിന്നീട്, ഫർസീൻ മജീദ് ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ വച്ച് ഇ.പി. ജയരാജൻ പ്രവർത്തകരെ മർദ്ദിച്ചുവെന്ന് ആരോപിച്ചു. വലിയതുറ പോലീസ് ഈ പരാതി അന്വേഷിച്ചെങ്കിലും, ജയരാജനെതിരെ കേസെടുക്കാൻ മതിയായ തെളിവുകളില്ലെന്ന് വ്യക്തമാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ, ഈ റിപ്പോർട്ട് തള്ളിക്കളഞ്ഞ കോടതി കേസ് തള്ളാൻ കഴിയില്ലെന്ന് വ്യക്തമാക്കി.…

Read More

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ നടത്തിയ റെയ്ഡുകളിൽ ഇതുവരെ 10 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല . മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനുമായി കേന്ദ്ര, സംസ്ഥാന ഏജൻസികളുമായി ഏകോപിപ്പിച്ച് സർക്കാർ മൾട്ടി-ഡിജിറ്റൽ ഇന്റഗ്രേഷൻ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. നടൻ മോഹൻലാൽ തൂഫാൻ പദ്ധതിയിൽ പങ്കാളിയായി പ്രവർത്തിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതായും മന്ത്രി പറഞ്ഞു. അദ്ദേഹത്തെ കൂടാതെ, മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ പ്രചാരണത്തിൽ പങ്കുചേരാൻ നിരവധി സിനിമാ താരങ്ങളും മുന്നോട്ടുവന്നിട്ടുണ്ട്. എല്ലാവരും മുന്നോട്ട് വന്ന് തൂഫാൻ യോദ്ധാക്കളാകണമെന്നും ആഭ്യന്തരമന്ത്രി അഭ്യർത്ഥിച്ചു. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച് പതിനഞ്ച് ദിവസങ്ങൾക്കകം ആകെ 2,575 കേസുകൾ രജിസ്റ്റർ ചെയ്യുകയും 2,778 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായവരിൽ നിന്ന് 1,589 ഗ്രാം എംഡിഎംഎ, 146.490 കിലോഗ്രാം കഞ്ചാവ്, 464.045 ഗ്രാം ഹാഷിഷ് ഓയിൽ, 350.439 ഗ്രാം ബ്രൗൺ ഷുഗർ, 11 എൽഎസ്ഡി സ്റ്റാമ്പുകൾ, 141 കഞ്ചാവ് ചെടികൾ എന്നിവ അധികൃതർ…

Read More

കൊൽക്കത്ത : ഭബാനിപൂർ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് മമത ഹൈക്കോടതിയിൽ എത്തി മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ വിജയത്തെ എതിർത്ത് സത്യവാങ്മൂലം സമർപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഎംസിക്ക് വലിയ തിരിച്ചടി നേരിട്ടതിനുശേഷം ഇത് രണ്ടാം തവണയാണ് മമത ബാനർജി ഹൈക്കോടതിയെ സമീപിക്കുന്നത്. നേരത്തെ, മെയ് 14 ന്, വോട്ടെടുപ്പിന് ശേഷമുള്ള അക്രമവുമായി ബന്ധപ്പെട്ട കേസിൽ മമത ഹൈക്കോടതിയിൽ ഹാജരായിരുന്നു. ആ സന്ദർശനത്തിനിടെ, ഒരു വിഭാഗം അഭിഭാഷകരിൽ നിന്ന് അവർ പ്രതിഷേധം നേരിട്ടിരുന്നു . കോടതി മുറി വിട്ടപ്പോഴും , അവർക്കെതിരെ ‘കള്ളൻ’ എന്ന മുദ്രാവാക്യങ്ങൾ ഉയർന്നതായി റിപ്പോർട്ടുണ്ട്. ഇന്ന് വീണ്ടും മമതയെ കോടതിയിൽ കണ്ടത് പലരിലും കൗതുകമുണർത്തി. തുടർന്ന് മമതബാനർജിയുടെ അഭിഭാഷകരിൽ ഒരാൾ ഭബാനിപൂർ മണ്ഡലവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ഹർജി സമർപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി . ടിഎംസി നേതാക്കളായ കുനാൽ ഘോഷും ഡോള സെന്നും മമതയോടൊപ്പം…

Read More

കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ. തിരുവള്ളൂർ സ്വദേശി ജിതിൻ ഭാസ്‌കറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജിതിനെ ഇന്ന് ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണ സംഘം വിളിച്ചുവരുത്തിയിരുന്നു. വടകര ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഓഫീസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജിതിൻ ഭാസ്‌കറിനെ അന്വേഷണ സംഘം രണ്ടുതവണ ചോദ്യം ചെയ്തിരുന്നു . വടകര സ്‌ക്വാഡ് എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ആദ്യം സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത് ജിതിൻ ആണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രൂപീകരിച്ച വാട്ട്‌സ്ആപ്പ് ഗ്രൂപ്പാണിത്. വടകര ബ്ലോക്ക് ഡിവൈഎഫ്‌ഐ കമ്മിറ്റിയുടെയും വടകര മണ്ഡലം സിപിഎമ്മിന്റെയും നേതാക്കൾ ഈ ഗ്രൂപ്പിൽ ഉൾപ്പെടുന്നുണ്ട്. ജിതിൻ ഭാസ്‌കർ തന്നെയാണ് സ്‌ക്രീൻഷോട്ട് എടുത്തതെന്നാണ് പ്രാഥമിക വിവരം. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ കാഫിർ സ്‌ക്രീൻഷോട്ട് പ്രചരിച്ചിരുന്നു. യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെതിരെയാണ് പോലീസ് ആദ്യം കേസെടുത്തത്. പിന്നീട്, ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ…

Read More

ന്യൂഡൽഹി ; ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിൽ എത്തി. 13-ാം തവണയാണ് ഇന്ത്യ ജി7 ഉച്ചകോടിയിൽ പങ്കാളിയാകുന്നത്. മോദി തുടർച്ചയായി ഏഴാം തവണയാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.ജൂൺ 15 മുതൽ 17 വരെയാണ് ഉച്ചകോടി നടക്കുക. യുണൈറ്റഡ് സ്റ്റേറ്റ്സ്, ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം, ജപ്പാൻ, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും ഉച്ചകോടിയിൽ പങ്കെടുക്കും. അന്താരാഷ്ട്ര സമൂഹം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ഭൗമരാഷ്ട്രീയ, സാമ്പത്തിക വെല്ലുവിളികളെക്കുറിച്ചുള്ള ചർച്ചകൾ ഉച്ചകോടിയിൽ നടക്കും. കൂടുതൽ സുസ്ഥിരവും സമൃദ്ധവുമായ ഭാവിയിലേക്കുള്ള കൂട്ടായ ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രതിബദ്ധത ഇന്ത്യ ഉറപ്പ് വരുത്തുമെന്ന് സോഷ്യൽ മീഡിയ കുറിപ്പിൽ നരേന്ദ്രമോദി പറഞ്ഞു. ചൊവ്വാഴ്ച നടന്ന ഉച്ചകോടിയിലെ ആദ്യ സെഷൻ യുക്രെയ്നിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതായിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമൊപ്പം യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും സെഷനിൽ പങ്കെടുത്തു.ഉച്ചകോടിക്കിടെ ട്രംപുമായും മറ്റ് ജി7 നേതാക്കളുമായും സെലെൻസ്‌കി പ്രത്യേക…

Read More

തിരുവനന്തപുരം : പ്രണയം നിരസിച്ചതിന്റെ പേരിൽ തിരുവനന്തപുരത്ത് 16 കാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു. വെമ്പായത്തിനടുത്തുള്ള കന്യാകുളങ്ങരയിലാണ് സംഭവം . നെടുവേലി ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ പ്ലസ് ടി വിദ്യാർത്ഥിനിക്കാണ് കുത്തേറ്റത്. പനവൂർ സ്വദേശി സഹദ് (21) ആണ് പെൺകുട്ടിയുടെ വീടിന് സമീപത്ത് കാത്ത് നിന്ന് ആക്രമിച്ചത്. സംഭവത്തിന് ശേഷം പ്രതി കാറിൽ കടന്നു കളയുകയായിരുന്നു. അമിതവേഗതയിൽ വാഹനം ഓടിച്ച പ്രതി എതിർവശത്ത് നിന്ന വാഹനത്തെ ഇടിച്ചു തെറിപ്പിച്ചാണ് കടന്നുകളഞ്ഞത്. വീട്ടിൽ നിന്ന് പുസ്തകം വാങ്ങാനായി പുറത്തിറങ്ങിയ കുട്ടിയെ കാത്ത് വീടിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് സഹദ് നിന്നിരുന്നു. മുഖത്തും കഴുത്തിനുമാണ് പരിക്കേറ്റത്. പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പെൺകുട്ടിയുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

Read More