ഡബ്ലിൻ: അയർലൻഡിൽ ആംബുലൻസ് സേവനം വൈകുന്നു. അടിയന്തിര സാഹചര്യങ്ങളിൽ ആംബുലൻസുകൾ എത്താൻ ഒരു മണിക്കൂറിലധികം വൈകുന്നുവെന്നാണ് റിപ്പോർട്ടുകൾ. നാഷണൽ ആംബുലൻസ് സർവ്വീസാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
കഴിഞ്ഞ വർഷത്തെ സംഭവങ്ങളുടെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 2025 ൽ 3,500 ഓളം സംഭവങ്ങളിലാണ് ആംബുലൻസിന് വേണ്ടി ആളുകൾക്ക് ഒരു മണിക്കൂറിലധികം കാത്തിരിക്കേണ്ടിവന്നത്. ഏഴ് മണിക്കൂറോളം ആംബുലൻസ് സേവനം ലഭിക്കാൻ കാത്തിരുന്നവരും ഉണ്ട്. പർപ്പിൾ ലെവലിൽ ഉൾപ്പെട്ട 13 സംഭവങ്ങളിലാണ് ആംബുലൻസുകൾ എത്താൻ വൈകിയത്.
Discussion about this post

