Author: Anu Nair

കൊല്ലം:കുരീപ്പുഴയില്‍ 11 വയസുള്ള പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍. കുരീപ്പുഴ തെക്കേച്ചിറ സ്വദേശിനി അവന്തികയാണ് മരിച്ചത്. വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു പെണ്‍കുട്ടിയെ കണ്ടത്. ആത്മഹത്യയെന്നാണ് അഞ്ചാലുംമൂട് പൊലീസിന്റെ നിഗമനം. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു ജീവനൊടുക്കിയത്.ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. രക്ഷിതാക്കള്‍ വഴക്കു പറഞ്ഞതില്‍ മനം നൊന്താണ് ജീവനൊടുക്കുന്നതെന്നാണ് അതില്‍ എഴുതിയിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.

Read More

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തെ പുകഴ്ത്തിയുള്ള നിലപാടിൽ ഉറച്ച് കോൺഗ്രസ് എം പി ശശി തരൂർ. തന്റെ നിലപാടിൽ മാറ്റമില്ലെന്നും, സർക്കാരുകൾ നല്ല കാര്യങ്ങൾ ചെയ്താൽ അംഗീകരിക്കണമെന്നും ശശി തരൂർ പറഞ്ഞു. ‘ രാഷ്ട്രീയത്തിന് അതീതമായി നല്ല കാര്യങ്ങളെ കാണണം . കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നല്ല കാര്യങ്ങൾ ചെയ്താൽ അംഗീകരിക്കണം . തന്റെ നിലപാടിൽ മാറ്റമില്ല. വർഷങ്ങളായി താൻ പറയുന്ന കാര്യങ്ങളാണിത് . വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താൻ ലേഖനം എഴുതിയത്. കണക്ക് ഏതെന്ന് അറിയാൻ പ്രതിപക്ഷനേതാവ് ലേഖനം വായിക്കണം . വിദേശകാര്യങ്ങളിൽ രാജ്യതാല്പര്യം നോക്കണം . രാഷ്ട്രീയ താല്പര്യം നോക്കരുത് . ഇതാണ് തന്റെ നിലപാട് . മോദി ട്രമ്പിനെ കണ്ടത് രാജ്യത്തിനുള്ള അംഗീകാരമാണ് . വ്യവസായ സൗഹൃദത്തിൽ കേരളം ഒന്നാമതായെങ്കിൽ കാരണം ദേശീയ റാങ്കിങ് ആണെന്നും ശശി തരൂര്‍ പറഞ്ഞു. ലേഖനത്തെ അനുകൂലിച്ച് കോണ്‍ഗ്രസിൽ നിന്ന് ചിലര്‍ വിളിച്ചിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.

Read More

ധാക്ക : ബംഗ്ലാദേശിൽ വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് പൂക്കൾ വിറ്റ കടകൾ അടിച്ചു തകർത്തു . ‘തൗഹിദി ജനത’ എന്ന സംഘടനയുമായി ബന്ധമുള്ളവരാണ് കടകൾ അടിച്ചു തകർത്തത് . ബംഗ്ലാദേശിലെ തൻഗൈൽ ജില്ലയിലെ ഭൂവാപൂർ ഉപസിലയിലാണ് സംഭവം. ഭുവാപൂർ പോലീസ് സ്റ്റേഷന് സമീപമുള്ള ‘മാമാ ഗിഫ്റ്റ് കോർണർ’ ഉൾപ്പെടെയുള്ള കടകളാണ് ജനക്കൂട്ടം ലക്ഷ്യമിട്ടത്. കട ആക്രമിച്ച സംഘം പൂക്കൾ തെരുവിലേക്ക് വലിച്ചെറിഞ്ഞു.വളരെക്കാലമായി പൂ വിൽപ്പന നടത്തുന്ന ആലം എന്ന വ്യക്തിയുടെ കടയായിരുന്നു അത്. വാലന്റൈൻസ് ദിനത്തിൽ പൂക്കൾ വിൽക്കുന്നത് കുറ്റകൃത്യമാണെന്ന് അക്രമികൾ തന്നോട് പറഞ്ഞതായി ആലം പറഞ്ഞു. അക്രമികൾ പ്രകടനങ്ങൾ നടത്തുകയും ‘പ്രണയവിരുദ്ധ’ പ്രതിഷേധങ്ങൾ നടത്തുകയും ചെയ്തു. കമിതാക്കളെ ശാരീരികമായി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി അവർ മുദ്രാവാക്യങ്ങളും വിളിച്ചു.

Read More

ശ്രീനഗർ : ജമ്മുകശ്മീരിൽ ഭീകരരുമായി ബന്ധമുള്ള പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ മൂന്ന് സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് പുറത്താക്കി . കോൺസ്റ്റബിൾ ഫിർദൗസ് അഹമ്മദ് ഭട്ട്, സർക്കാർ അധ്യാപകൻ മുഹമ്മദ് അഷ്‌റഫ് ഭട്ട്, ജമ്മു കശ്മീർ വനം വകുപ്പിലെ ഓർഡർലി നിസാർ അഹമ്മദ് ഖാൻ എന്നിവരെയാണ് പുറത്താക്കിയത്. 2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം 69 ജമ്മു കശ്മീർ സർക്കാർ ജീവനക്കാരെയാണ് ഇത്തരത്തിൽ പുറത്താക്കിയത് . പിരിച്ചുവിട്ട കോൺസ്റ്റബിൾ ഫിർദൗസ് അഹമ്മദ് ഭട്ട് 2005 ൽ എസ്‌പി‌ഒ ആയി ജോലി ചെയ്തിരുന്നു. 2011 ലാണ് കോൺസ്റ്റബിളായത് . 2024 മെയ് മാസത്തിൽ അറസ്റ്റിലായ അദ്ദേഹം തീവ്രവാദ കുറ്റങ്ങൾ നേരിടുകയും നിലവിൽ കോട് ബൽവാൽ ജയിലിൽ കഴിയുകയുമാണ് . ലഷ്‌കർ-ഇ-തൊയ്ബയുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഫിർദൗസിനെ അറസ്റ്റ് ചെയ്തത് .

Read More

വിരഹവേദന ചിലപ്പോഴൊക്കെ നമ്മളെ തകർത്ത് കളയാറുണ്ട്. നഷ്ടപ്പെട്ടു പോയ പങ്കാളിയ്ക്കായി പ്രാർത്ഥിക്കുന്നവരും , പങ്കാളിയ്ക്കായി ‘ പണി ‘ നൽകുന്നവരുമുണ്ട്. അത്തരത്തിൽ കാമുകന് വാലന്റൈൻസ് ഡേ ദിനത്തിൽ കാമുകി നൽകിയ ഒരു അഡാർ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്നത് . വാലന്റൈൻസ് ദിനത്തിൽ 24 കാരിയായ ആയുഷി റാവത്താണ് തന്റെ മുൻ കാമുകൻ യാഷിന്റെ വീട്ടിലേക്ക് 100 പിസ്സകൾ ഓർഡർ ചെയ്തത്. ക്യാഷ് ഓൺ ഡെലിവറി ആയാണ് ഓർഡർ നൽകിയത് . ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ആയുഷി റാവത്ത് യാഷുമായി ഗാഢ പ്രണയത്തിലായിരുന്നു. പക്ഷേ, ഒരു ചെറിയ കാര്യത്തിന് അവർ രണ്ടുപേരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായി. എങ്കിലും എല്ലാം മറന്ന് തന്റെ പ്രണയം തുടരാൻ ആയുഷി ആഗ്രഹിച്ചു. എന്നാൽ കാമുകൻ യാഷ് ബന്ധം തുടരാൻ തയ്യാറാകാതെ വേർപിരിഞ്ഞു. അകന്നു മാറി. കാമുകന്റെ വഞ്ചനയുടെ വേദന ആയുഷിക്ക് താങ്ങാനായില്ല . തുടർന്നാണ് കാമുകനോട് പക വീട്ടാൻ പതിനയ്യായിരം…

Read More

വാഷിംഗ്ടൺ : രണ്ടാം ഘട്ടത്തിൽ അമേരിക്കയിൽ നിന്ന് നൂറിലധികം ഇന്ത്യക്കാരെ തിരിച്ചയച്ചു. 119 അനധികൃത കുടിയേറ്റക്കാരെയാണ് ഇന്ന് തിരിച്ചയയ്ക്കുക. അമൃത്സറിലാണ് ഇവരുമായുള്ള വിമാനം ലാൻഡ് ചെയ്യുക. രണ്ടാം തവണ അമേരിക്കൻ പ്രസിഡന്റായതിനു തൊട്ടുപിന്നാലെയാണ് ഡൊണാൾഡ് ട്രംപ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്താൻ തുടങ്ങിയത് . ഇതിന്റെ ഭാഗമായി, അനധികൃതമായി യുഎസിൽ പ്രവേശിച്ച 100-ലധികം ഇന്ത്യക്കാരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു. 104 ഇന്ത്യക്കാരുടെ ആദ്യ ബാച്ചിനെ വഹിച്ചുകൊണ്ട് യുഎസ് സൈനിക വിമാനം കഴിഞ്ഞയാഴ്ച അമൃത്സറിൽ വന്നിറങ്ങിയിരുന്നു. ഇത്തവണ വരുന്ന 119 പേരിൽ 67 പേർ പഞ്ചാബിൽ നിന്നുള്ളവരും, 33 പേർ ഹരിയാനയിൽ നിന്നുള്ളവരും , 8 പേർ ഗുജറാത്തികളും, മൂന്ന് പേർ യുപിക്കാരും, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പേർ വീതവും, ഹിമാചൽ പ്രദേശ്, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ നിന്നുള്ള ഒരാൾ വീതവുമാണുള്ളത്.

Read More

കണ്ണൂർ ; കണ്ണൂരിലെ സർക്കാർ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന റാഗിംഗുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ . ഫെബ്രുവരി 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത് . തങ്ങളുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതിന്റെ പേരിലാണ് സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികളെ ആക്രമിച്ചത് . 17 വയസ്സുള്ള പ്ലസ് വൺ വിദ്യാർത്ഥിയെയാണ് അഞ്ച് വിദ്യാർത്ഥികൾ ചേർന്ന് ആക്രമിച്ചത് . ചവിട്ടേറ്റ് വിദ്യാർത്ഥിയുടെ കൈ ഒടിഞ്ഞു, കുട്ടി ഇപ്പോൾ ചികിത്സയിലാണ്. സംഭവത്തിൽ ഉൾപ്പെട്ട അഞ്ച് വിദ്യാർത്ഥികൾക്കെതിരെ കൊളവല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്കൂൾ അധികൃതരുടെ പരാതിയെത്തുടർന്ന്, കേരള റാഗിംഗ് നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. കുറ്റാരോപിതരായ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു.

Read More

തിരുവനന്തപുരം : നെയ്യാറ്റിൻകര ഗോപന്റെ മുഖത്തും , മൂക്കിലും, തലയിലുമായി നാലിടത്ത് ചതവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് . ലിവർ സിറോസിസും, വൃക്കയിൽ സിസ്റ്റുമടക്കം ഒട്ടേറെ അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഹൃദയധമനികളിൽ 75 ശതമാനത്തിലേറെ ബ്ലോക്കുണ്ട്. ശരീരത്തിലെ ചതവുകൾ മരണകാരണമായിട്ടില്ലെന്നാണ് റിപ്പോർട്ട് . രാസപരിശോധന ഫലം വന്നാല്‍ മാത്രമേ കൃത്യമായ മരണകാരണം സ്ഥിരീകരിക്കാനാകുകയുള്ളൂവെന്നും വിദഗ്ധര്‍ പറയുന്നു. തലയിൽ കരുവാളിച്ച പാടുകൾ ഉള്ളതായി നേരത്തെ തന്നെ ഡോക്ടർമാർ അറിയിച്ചിരുന്നു. ശ്വാസകോശത്തിൽ ഭസ്മം നിറഞ്ഞതായി കണ്ടത് മക്കൾ സമാധി ഇരുത്തിയപ്പോൾ ഉള്ളിലായാതാണെന്നും സംശയങ്ങൾ ഉണ്ടായിരുന്നു.നെഞ്ച് വരെ കർപ്പൂരവും , ഭസ്മവും സുഗന്ധദ്രവ്യങ്ങൾ പൂശിയാണ് മക്കൾ ഗോപനെ കല്ലറയിൽ ഇരുത്തിയത് . അതിനിടെ ഗോപന്റെ പേരിൽ വലിയ ക്ഷേത്രം പണിത് ഉത്സവം നടത്തുമെന്ന് പൂജയ്ക്ക് നേതൃത്വം നൽകുന്ന മകൻ രാജസേനൻ പറഞ്ഞിരുന്നു.

Read More

ഈ ലോകത്തെ ജീവജാലങ്ങൾ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് നൽകുന്ന സംഭാവന വളരെ വലുതാണ്. ജന്തുലോകത്തിലെ ഏതെങ്കിലും ഒരു ജീവിവർഗത്തിന് നാശം സംഭവിച്ചാലും സന്തുലിതാവസ്ഥയ്ക്ക് മാറ്റം വരും .അത്തരലൊന്നാണ് ഹിപ്പൊപൊട്ടാമസും. ഇന്ന് ഫെബ്രുവരി 15 , ലോക ഹിപ്പോപൊട്ടാമസ് ദിനം . കൂറ്റൻ തല , വലിയ വായ , പല്ലുകൾ , രോമമില്ലാത്ത ശരീരം , തടിച്ച കാലുകൾ . 1,500 കിലോ വരെ ഭാരം വരുന്ന ഭീമൻ ഹിപ്പോകൾ കൂടുതൽ സമയവും വെള്ളത്തിൽ ചിലവഴിക്കുന്നു. കരയിലും , വെള്ളത്തിലും ജീവിക്കുന്നതിനാൽ ഇവയെ അർദ്ധ ജലജീവി എന്നും വിളിക്കുന്നു.നദികളിലും, തടാകങ്ങളിലും, കണ്ടൽക്കാടുകളിലും, ചതുപ്പുനിലകളിലും ജീവിക്കുന്ന ഇവയുടെ എണ്ണം ദിവസം ചെല്ലുന്തോറും അപ്രത്യക്ഷമാകുകയാണ്. പ്രകൃതിയിലെ അപൂർവ്വമായ ഒരു മൃഗമാണിത് . ഈ മൃഗങ്ങളെ കുറിച്ച് അവബോധം വളർത്തുന്നതിനും, അവയുടെ പിൻഗാമികളെ സംരക്ഷിക്കുന്നതിനുമാണ് എല്ലാ വർഷവും ഫെബ്രുവരി 15 ലോക ഹിപ്പോ ദിനമായി ആചരിക്കുന്നത് . മാംസത്തിനും , കൊമ്പുകൾക്കും വേണ്ടി വേട്ടയാടുന്നതിനാൽ ഇന്ന് ഇവ…

Read More

ഇന്ന് പലരുടെയും നെഞ്ചിടിപ്പേറ്റുന്ന വാർത്തയാണ് സ്മാർട്ട് ഫോണിന്റെ പൊട്ടിത്തെറി. സംസാരിക്കുന്നതിനിടയ്ക്കോ, ചാർജ് ചെയ്യുന്നതിനിടയ്ക്കോ ഫോണുകൾ പൊട്ടിത്തെറിക്കുന്നത് സർവ്വസാധാരണമാണ്. ചിലപ്പോൾ മരണം പോലും സംഭവിക്കാറുമുണ്ട്. ഇപ്പോഴിതാ യുവതി പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ പൊട്ടിത്തെറിച്ച ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത് . ബ്രസീലിലെ സൂപ്പർ മാർക്കറ്റിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്.ബ്രസീലിലെ അനാപോളിസിലാണ് സംഭവം. പാന്റിന്റെ പിൻ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത് . പെട്ടെന്ന് തീ ആളിപ്പടർന്നു. സ്ത്രീയുടെ ഭർത്താവ് തീ കെടുത്താൻ ശ്രമിക്കുന്നുണ്ട്. ഇതിനിടെ ഗുരുതര പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേയ്ക്ക് മാറ്റി . ഒരു വർഷം പഴക്കമുള്ള മോട്ടറോള മോട്ടോ E32 ഫോണാണ് പൊട്ടിത്തെറിച്ചത് . സൂപ്പർ മാർക്കറ്റിലെ സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത് . ബബിൾബാത്ത്ഗേൾ എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്ക് വച്ചത് .

Read More