ഡബ്ലിൻ: ഇളയരാജയുടെ വരവിനായി അക്ഷമരായി കാത്തിരിക്കുകയാണ് അയർലൻഡിലെ സംഗീത പ്രേമികൾ. MAESTRO ILAYARAAJA LIVE-IN CONCERT ന്റെ ഭാഗമായി വെള്ളിയാഴ്ചയാണ് അദ്ദേഹം അയർലൻഡിൽ എത്തുന്നത്. എന്നാൽ പരിപാടിയ്ക്കിടെ മറ്റൊരു സർപ്രൈസ് സംഘാടകർ ആരാധകർക്കായി ഒരുക്കിയിട്ടുണ്ട്. ഇളയരാജയെ നേരിട്ട് കാണുക മാത്രമല്ല, അദ്ദേഹത്തിനൊപ്പം ഫോട്ടോ എടുക്കാൻ കൂടിയുള്ള അവസരമാണ് ഇത്.
വിഐപി, വിവിഐപി ടിക്കറ്റ് ഉടമകൾക്കാണ് അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കാനുള്ള അവസരം ഉള്ളത്. ഇപ്പോൾ തന്നെ ധാരാളം പേർ ടിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഇനി പരിമിതമായ ടിക്കറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും Bright AMJ Entertainments Ticket Page സന്ദർശിക്കുക.
Discussion about this post

