കോഴിക്കോട് : സഹായം തേടി സമീപിച്ച സ്ത്രീയെ പീഡനത്തിനിരയാക്കിയ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി അംഗവുമായ ഇ. അരവിന്ദനെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു.
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ കടയുടെ ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് സഹായം തേടി പൊതുപ്രവർത്തകൻ എന്ന നിലയിൽ അരവിന്ദനെ സമീപിച്ചപ്പോഴാണ് സംഭവം നടന്നത് . യുവതി ആദ്യം ഫോണിൽ അരവിന്ദനെ ബന്ധപ്പെട്ടിരുന്നു. വിഷയം നേരിൽ ചർച്ച ചെയ്യാൻ വീട്ടിലേയ്ക്ക് വരാൻ അരവിന്ദൻ ആവശ്യപ്പെട്ടു. അവിടെ വെച്ച് ലൈംഗികാതിക്രമത്തിന് മുതിരുകയുമായിരുന്നു എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. സംഭവത്തിന് പിന്നാലെ യുവതി നേരിട്ട് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.
.താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള അരവിന്ദൻ മേഖലയിലെ പ്രമുഖ രാഷ്ട്രീയ നേതാവാണ്.

