Author: Anu Nair

തിരുവനന്തപുരം : യുഡിഎഫ് സർക്കാർ പ്രിയദർശിനി പദ്ധതി പ്രകാരം ആരംഭിച്ച സൗജന്യ യാത്രയിൽ ആദ്യ ദിവസം പങ്കാളിയായത് 13,29,938 സ്ത്രീകൾ . ഓർഡിനറി ബസുകളിൽ കേരളത്തിലുടനീളം സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണുണ്ടായത്. രേഖപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് കഴിഞ്ഞ ദിവസം കൂടുതൽ യാത്രക്കാരുണ്ടായെന്നാണ് കെ എസ് ആർ ടി സി അധികൃതരും പറയുന്നത് . തിങ്കളാഴ്ച ആകെ 13,29,938 സ്ത്രീകൾ കെ‌എസ്‌ആർ‌ടി‌സി ഓർഡിനറി ബസുകളിൽ യാത്ര ചെയ്തു. ഇതിൽ 7,83,115 സ്ത്രീകളും സൗജന്യ യാത്രക്കാരായിരുന്നു .ബാക്കിയുള്ള യാത്രക്കാർ രാവിലെ 10 മണിക്ക് പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് ടിക്കറ്റ് വാങ്ങി യാത്ര ചെയ്തവരാണ്. കഴിഞ്ഞ തിങ്കളാഴ്ച കെ എസ് ആർ ടി സി ബസുകളിൽ 7,34,693 സ്ത്രീ യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. പദ്ധതി നടപ്പിലാക്കിയ ദിവസം 5,95,245 സ്ത്രീ യാത്രക്കാരുടെ വർദ്ധനവുണ്ടായി. സൗജന്യ യാത്ര ഇനത്തിൽ തിങ്കളാഴ്ച മാത്രം സർക്കാരിന് 1,59,56,801 രൂപയുടെ ബാധ്യത ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പുരുഷ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ…

Read More

ന്യൂഡൽഹി: ദുരന്തനിവാരണ അതോറിറ്റിയുടെ സെൽ ബ്രോഡ്കാസ്റ്റ് സേവനം നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സെൽ സംപ്രേക്ഷണം നടത്തില്ലെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ജൂൺ 12നാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോണിൽ അർദ്ധരാത്രി സന്ദേശം ലഭിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ഉന്നത പദവി വഹിക്കുന്നവരുടെ ഫോണുകളിൽ ഇത്തരം സന്ദേശങ്ങൾ എത്തുന്നത് ഒഴിവാക്കുകയാണ് പതിവ് രീതി. പ്രകൃതിക്ഷോഭം ഉണ്ടാകുമ്പോൾ ഫോണിൽ അടിയന്തര അറിയിപ്പുകൾ നൽകാനാണ് സെൽ ബ്രോഡ്കാസ്റ്റ് നടപ്പാക്കിയത്. മൊബൈൽ ഫോൺ റീചാർജ് ചെയ്യുമ്പോൾ ലഭിക്കുന്ന അലർട്ട് ബോക്‌സിന് സമാനമായ സന്ദേശമാണ് സെൽ ബ്രോഡ്‌കാസ്റ്റ്. വലിയ ശബ്ദത്തോടെയാണ് ഫോണുകളിൽ മുന്നറിയിപ്പ് സന്ദേശം എത്തുന്നത്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് കോമൺ അലർട്ടിങ് പ്രോട്ടോക്കോൾ പദ്ധതി നടപ്പാക്കിയത്. 2023 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി വിജയിച്ചതോടെ രാജ്യവ്യാപകമായി നടപ്പാക്കി. ചുഴലിക്കാറ്റിൻ്റെയും കനത്ത മഴയുടെയും മുന്നറിയിപ്പുകൾ ഇതിലൂടെ ജനങ്ങൾക്ക് ലഭിച്ചിരുന്നു

Read More

തിരുവനന്തപുരം: ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി സാമ്പത്തികമായി സ്ഥിരതയുള്ള സ്ത്രീകൾ സ്വമേധയാ ആനുകൂല്യം നിരസിക്കുകയാണെങ്കിൽ വൻ വിജയമാകുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി . മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിലുള്ള സ്ത്രീകൾ അവരുടെ യാത്രകൾക്ക് ടിക്കറ്റ് വാങ്ങാൻ തയ്യാറാകണമെന്നും അതുവഴി ഈ ആനുകൂല്യം യഥാർത്ഥത്തിൽ അർഹതയുള്ളവർക്ക് മാത്രമേ ലഭിക്കുന്നുള്ളൂ എന്ന് ഉറപ്പാകുമെന്നും അദ്ദേഹം പറഞ്ഞു. . അത്തരമൊരു മനോഭാവം വളർത്തിയെടുക്കുമ്പോൾ മാത്രമേ പദ്ധതി യഥാർത്ഥ വിജയം കൈവരിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ.പി.ജി സബ്‌സിഡികൾ ഉപേക്ഷിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച ‘ഗിവ് ഇറ്റ് അപ്പ്’ കാമ്പെയ്‌ന് സമാന്തരമാണ് സുരേഷ് ഗോപി പറഞ്ഞ ആശയം . കേരളത്തിലെ സാമ്പത്തികമായി സുരക്ഷിതരായ ഭൂരിഭാഗം സ്ത്രീ യാത്രക്കാരും “എനിക്ക് സ്വന്തമായി സമ്പാദ്യം ഉണ്ട്, അതിനാൽ മറ്റൊരു പിന്നോക്കാവസ്ഥയിലുള്ള സ്ത്രീയുടെ അവകാശങ്ങൾ ഞാൻ കവർന്നെടുക്കില്ല” എന്ന മനോഭാവം സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അത്തരമൊരു മനോഭാവ മാറ്റമായിരിക്കും സർക്കാരിനും പദ്ധതിയുടെ പിന്നിലെ ദർശകർക്കും പൊതുജനങ്ങൾക്ക് നൽകാവുന്ന ഏറ്റവും വലിയ…

Read More

തിരുവനന്തപുരം: മുനമ്പം തർക്ക ഭൂമി കേന്ദ്രത്തിന്റെ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരള സംസ്ഥാന വഖഫ് ബോർഡിനോട് വിശദീകരണം തേടി . ബിജെപി കേരള പ്രസിഡന്റും എം എൽ എയുമായ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം വ്യക്തമാക്കിയത്. എറണാകുളം ജില്ലയിലെ മുനമ്പത്തുള്ള 404 ഏക്കർ തർക്ക ഭൂമി ഉൾപ്പെടെ നിരവധി സ്വത്തുക്കളുടെ വിശദാംശങ്ങൾ കേരള വഖഫ് ബോർഡ് ഏകീകൃത വഖഫ് മാനേജ്‌മെന്റ്, ശാക്തീകരണം, കാര്യക്ഷമത, വികസനം പോർട്ടലിൽ അപ്‌ലോഡ് ചെയ്‌തതായി കാട്ടി കിരൺ റിജിജുവിന് വിശദമായ പരാതി രാജീവ് ചന്ദ്രശേഖർ നേരത്തെ നൽകിയിരുന്നു. ബന്ധപ്പെട്ട മുതവല്ലിയെ അല്ലെങ്കിൽ വഖഫ് സ്വത്തിന്റെ ട്രസ്റ്റിയെ മാത്രമേ അത്തരം രേഖകൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ നിയമം അനുവദിക്കുന്നുള്ളൂ.മുനമ്പത്തിന്റെ കാര്യത്തിൽ, ആ അധികാരം ഫാറൂഖ് കോളേജിനാണ് എന്നും വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്‌തുകൊണ്ട് വഖഫ് ബോർഡ് അധികാരപരിധിക്ക് അപ്പുറത്തേക്ക് പ്രവർത്തിച്ചുവെന്നും രാജീവ് ചന്ദ്രശേഖർ അവകാശപ്പെട്ടു. ‘കേരളത്തിൽ ഭരിക്കുന്നത് കോൺഗ്രസ് നേതൃത്വത്തിലുള്ള ദുർബലമായൊരു സർക്കാരാണെന്ന് കരുതി, നിയമം…

Read More

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത് മലയാളി യുവാവിനെ. 30 കാരനാണ് കൊല്ലപ്പെട്ടത് . സൗത്ത് 24 പർഗാനാസ് ജില്ലയിലെ കുൽതാലി പ്രദേശത്താണ് സംഭവം . കേസിൽ രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി കുൽതാലി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ-ഇൻ-ചാർജ് നിർമ്മൽ ദാസ് പറഞ്ഞു. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ബംഗാളി സുഹൃത്തുക്കൾക്കൊപ്പം കുൽത്താലിയിൽ എത്തിയതാണ് യുവാവ് . സമീപത്തെ മാർക്കറ്റിലേയ്ക്ക് പോയ ഇയാൾ വഴി തെറ്റി മറ്റൊരു പ്രദേശത്ത് എത്തിയിരുന്നു. നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ ഭാഷ അറിയാത്തതിനാൽ മറുപടി നൽകാനും കഴിഞ്ഞില്ല. തുടർന്ന് ഐഡി കാർഡ് ആവശ്യപ്പെട്ട് ഒരു സംഘം യുവാവിനെ മർദ്ദിക്കുകയായിരുന്നു. കയറുപയോഗിച്ച് കെട്ടിയിട്ടായിരുന്നു മർദ്ദനം .ഗുരുതരാവസ്ഥയിലായിരുന്ന യുവാവിനെ കുൽത്താലി പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു മരിച്ചയാളുടെ ഐഡന്റിറ്റി കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ബരുയിപൂരിലെ സബ്-ഡിവിഷണൽ പോലീസ് ഓഫീസർ അഭിഷേക് രഞ്ജൻ പറഞ്ഞു. “മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്, കൂടുതൽ…

Read More

തൃശൂർ: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കുമായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ആദ്യദിവസം തന്നെ പാളി . ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെ, തൃശൂർ മുതൽ ചാലക്കുടി വരെയുള്ള കെഎസ്‌ആർടിസി ഓർഡിനറി ബസിൽ യാത്ര ചെയ്ത യാത്രക്കാരോട് ടിക്കറ്റ് ചാർജ് നൽകാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ‘പ്രിയദർശിനി’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി രാവിലെ 9 മണിയോടെ തൃശൂരിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിരുന്നു. രാവിലെ 9:30 ഓടെ ബസിൽ കയറിയ വിദ്യാർത്ഥികളോട് ടിക്കറ്റ് നിരക്ക് ഈടാക്കിയെന്നണ് വിവരം. സൗജന്യ യാത്രാ സൗകര്യം നടപ്പിലാക്കുന്നതിനായി സിസ്റ്റം ഇതുവരെ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബസ് കണ്ടക്ടർ ടിക്കറ്റിന് പണം ഈടാക്കിയത്. രാവിലെ 8:30 മുതൽ ബസ് സ്റ്റാൻഡിൽ കാത്തുനിന്ന കൊരട്ടിയിൽ നിന്നുള്ള വിദ്യാർത്ഥികളെയാണ് ആദ്യം പൂച്ചെണ്ടുകളും ലഡ്ഡുവും നൽകി സ്വീകരിച്ചത്. എന്നാൽ പിന്നീട് ടിക്കറ്റിന് പണവും ഈടാക്കി. പരാതി ഉന്നയിച്ചെങ്കിലും, ബസിലെ പൊതു പ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും പ്രശ്നം പരിഹരിക്കുന്നതിനുപകരം ഫോട്ടോകൾ എടുക്കുന്ന തിരക്കിലായിരുന്നുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്നതിൽ കെഎസ്ആർടിസിയ്ക്കും,…

Read More

കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയുടെ മകളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളായ ഷിബി എസ് കർത്തയെയാണ് ഇഡി ചോദ്യം ചെയ്യുന്നത്. എക്സലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള അനധികൃത സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് ഇഡി തേടുന്നത് . ശശിധരൻ കർത്തയുടെ മകനും കമ്പനി ഡയറക്ടറുമായ ശരൺ എസ്. കർത്തയും ഇന്ന് ചോദ്യം ചെയ്യലിനായി ഇഡിയുടെ മുമ്പാകെ ഹാജരാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അദ്ദേഹം ഹാജരായില്ല. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ശശിധരൻ കർത്ത ചോദ്യം ചെയ്യലിന് ഹാജരാകുന്നത് വൈകിപ്പിച്ചു. അതേസമയം, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളും എക്സലോജിക് മാനേജിംഗ് ഡയറക്ടറുമായ വീണ ടിയുടെ ചോദ്യം ചെയ്യൽ ബുധനാഴ്ച നടക്കും. അഭിഭാഷകൻ മുഖേന ആവശ്യമായ രേഖകൾ സമർപ്പിക്കാനുള്ള വീണയുടെ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് ഏജൻസി വീണയ്ക്ക് പുതിയ സമൻസ് അയച്ചു. ഈ മാസം 12 ന് മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകൾക്കൊപ്പം അവർ സമർപ്പിച്ച കത്തിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ…

Read More

കൊച്ചി ; യുഡിഎഫ് സർക്കാർ തെരഞ്ഞെടുപ്പ് വാഗ്ദാനമായി ഏർപ്പെടുത്തിയ കെ എസ് ആർ ടി സിയിലെ സൗജന്യയാത്രാ പദ്ധതിയ്ക്കെതിരെ ഹൈക്കോടതിയിൽ റിട്ട് ഹർജി. ഭരണഘടനയുടെ 14,15(1) അനുച്ഛേദങ്ങൾ ലംഘിക്കുന്നതാണ് പുതിയ പദ്ധതി എന്ന് കാട്ടിയാണ് എറണാകുളം മുഹമ്മദ് ഫിർദൗസ് ഹർജി നൽകിയിരിക്കുന്നത്. അഡ്വക്കേറ്റ് ഷമീം അഹമ്മദ് മുഖേനയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. സമത്വത്തിനും, ലിംഗഭേദത്തിനും വിരുദ്ധമായാണ് പദ്ധതിയെന്ന് കാട്ടിയാണ് ഹർജി. കൂടാതെ ലക്ഷങ്ങൾ ശമ്പളം പറ്റുന്ന ഒരു സ്ത്രീയ്ക്ക് സൗജന്യ യാത്ര ലഭിക്കുമ്പോൾ ദിവസവേതനക്കാരനായ പുരുഷൻ അതേബസിൽ ടിക്കറ്റ് വാങ്ങി യാത്ര ചെയ്യേണ്ടി വരുന്നത് ജനാധിപത്യരാജ്യത്ത് അനുവദനീയമല്ല. വരുമാന പരിധി, താമസയോഗ്യത എന്നിവ പരിഗണിക്കാതെ ലിംഗഭേദം മാത്രം നോക്കി ആനുകൂല്യം നൽകുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.ഒരു പഠനമോ, പദ്ധതിയുടെ ആഘാതമോ വിലയിരുത്താതെ തെരഞ്ഞെടുപ്പ് വാഗ്ദാനം നേരിട്ട് സർക്കാർ ഉത്തരവായി നടപ്പാക്കിയത് ഭരണഘടനാലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Read More

കൊച്ചി : ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്ത വൈസ് ചാൻസലർമാർ ഗണവേഷം കെട്ടി കുറുവടിയും കൊണ്ട് ആർഎസ്എസ് ശാഖകളിൽ ഗണഗീതം പാടി ശിഷ്ടകാലം ജീവിക്കേണ്ടി വരുമെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. മോഹൻ ഭാഗവതിന് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുക എന്നതല്ല ഉന്നത പൈതൃകം പേറുന്ന സർവകലാശാലകളുടെ തലപ്പത്തിരിക്കാനുള്ള യോഗ്യത. മികച്ച അക്കാദമിക് പാരമ്പര്യവും മതനിരപേക്ഷ ബോധവും ജനാധിപത്യ വിശ്വാസവും ഭരണഘടനയോടുള്ള കൂറുമാണ് അതിന്റെ ആധാരശില എന്ന് ഓർക്കേണ്ടവർ ഓർക്കണം. ആർഎസ്എസിന് കുഴലൂതുന്ന ഒരു സംസ്കാരത്തെ വളരാനോ വളർത്താനോ ഈ നാട് അനുവദിക്കില്ലെന്നും വേണുഗോപാൽ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം… അക്കാദമിക് മികവും മതനിരപേക്ഷ ബോധ്യവും ജനാധിപത്യ സ്വഭാവവുമുള്ള കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആർഎസ്എസിന്റെ കൂടാരത്തിലേക്ക് പറിച്ചുനടാൻ ശ്രമം തുടങ്ങിയിട്ട് കാലം കുറേയായി. ഇതിനായി ആർഎസ്എസ് മേധാവിക്ക് മുന്നിൽ ചൂട്ടുപിടിച്ച് വഴി കാണിച്ചുകൊടുക്കുന്നത്, അതേ ഉന്നത വിദ്യാഭ്യാസ മേഖലയെ നിഷ്പക്ഷ, മതേതര നിലപാടിലേക്ക് നയിക്കേണ്ടവർ തന്നെയാണെന്നത്…

Read More

കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം . കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന ഏഴ് വയസ്സുകാരൻ മലപ്പുറം കോഡൂർ സ്വദേശിയായ രണ്ടാം ക്ലാസ് വിദ്യാർഥി ആർജവാണ് മരിച്ചത്. ഇതോടെ ഈ വർഷം ഷിഗെല്ല ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. ജൂൺ 12 നാണ് കടുത്ത പനിയും വയറിളക്കവും ബാധിച്ച് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യഘട്ടത്തിൽ മഞ്ചേരി മെഡിക്കൽ കോളേജിലാണ് ചികിത്സ നടത്തിയത്. അവസ്ഥ മോശമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. ഇന്നലെ കോഴിക്കോട് ജില്ലയിൽ മാത്രം രണ്ട് പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കുന്ദമംഗലം സ്വദേശിയായ ഒരു വയസുകാരനും, പയ്യോളി സ്വദേശിയായ ഒൻപത് വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്.അതേസമയം, സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വർദ്ധിച്ചുവരികയാണ്. ഈ വർഷം ഇതുവരെ 135 പേരിൽ ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 68 കേസുകൾ കോഴിക്കോടാണ്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത നാലു മരണങ്ങളിൽ 3 എണ്ണവും കോഴിക്കോട് ജില്ലയിലാണ്.

Read More