Author: Anu Nair

നെറ്റിയിൽ കൊമ്പ് മുളച്ചതോടെ സോഷ്യ മീഡിയയിൽ സ്റ്റാർ ആയിരിക്കുകയാണ് ഈ ചൈനീസ് മുത്തശി . 107 കാരിയായ ചെൻ ആണ് നെറ്റിയിൽ കൊമ്പ് മുളച്ചത് . ചൈനീസ് സോഷ്യൽ മീഡിയ സൈറ്റായ ഡൂയിനാണ് ഈ മുത്തശിയുടെ ചിത്രങ്ങൾ പങ്ക് വച്ചത്. മുത്തശിയുടെ ഈ കൊമ്പിന് മാന്ത്രിക ഗുണങ്ങളുണ്ടെന്നാണ് ചൈനയിൽ പലരും വിശ്വസിക്കുന്നത് . മാത്രമല്ല ഇതാണ് ചെന്നിന്റെ ആയുസിന്റെ രഹസ്യമെന്നും ചിലർ പറയുന്നു. ‘ ദീർഘായുസിന്റെ സൈറൺ ‘ എന്നാണ് ചിലർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത് . ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് ചെന്നിന് ആയുസ് കൂടുതലാണെന്ന് മാത്രമല്ല ആരോഗ്യവുമുണ്ട് . നല്ല ഉന്മേഷവും , വിശപ്പും , ഊർജ്ജവും ഒക്കെയുണ്ട് ഈ മുത്തശിയ്ക്ക് . ഇതിനെല്ലാം കാരണം ഈ നാലിഞ്ചുള്ള കൊമ്പാണെന്നാണ് ചൈനാക്കാർ പറയുന്നത് . ഒരു കാരണവശാലും ഇത് നീക്കം ചെയ്യരുതെന്നും ചിലർ പറയുന്നു. അതേസമയം ഇത്തരം കേസുകൾ അപൂർവ്വമാണെന്നും , കട്ടേനിയസ് ഹോൺസ് എന്ന അപൂർവ്വ ത്വക്ക് രോഗമാണിതെന്നും…

Read More

ശ്രീന​ഗർ : കശ്മീരിൽ ഭീകരനെ വധിച്ച് സുരക്ഷാസേന . ബന്ദിപോരയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരൻ കൊല്ലപ്പെട്ടത് . സുരക്ഷാ സേനയും ഭീകരരും തമ്മിൽ അതിശക്തമായ ഏറ്റുമുട്ടലാണ് ഇന്ന് നടന്നത് . ഉത്തരകശ്മീരിലെ ബന്ദിപോരയിൽ കെട്സോൺ വനമേഖലയിലാണ് സംഭവം. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. വനമേഖലയിൽ ഒളിച്ചിരിക്കുന്ന രണ്ടാമത്തെ ഭീകരനായി തെരച്ചിൽ തുടരുകയാണ്. കുപ്വാരയിൽ നിന്ന് ഭീകരബന്ധമുള്ളയാളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആഷിഖ് ഹുസൈൻ വാനിയാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തു. ഹന്ദ്വാര പൊലീസും 22 രാഷ്‌ട്രീയ റൈഫിൾസും, സിആർപിഎഫിന്റെ 92-ാം ബറ്റാലിയനും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ആഷിഖ് പിടിയിലായത്. രണ്ട് ദിവസം മുൻപാണ് കശ്മീരിൽ ലഷ്കർ ഇ ത്വയ്ബ ഭീകരൻ ഉസ്മാനെ സുരക്ഷാസേന ഇല്ലാതാക്കിയത് . സുരക്ഷാസേനയുടെ ഹിറ്റ്ലിസ്റ്റിൽ ഒന്നാമതായിരുന്നു ഇയാൾ . കഴിഞ്ഞ 20 വർഷമായി താഴ്വരയിൽ ലഷ്കർ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചവരിൽ പ്രധാനിയാണ് ഉസ്മാൻ. 2023 ഒക്ടോബറിൽ ശ്രീനഗറിലെ ഈദ്ഗാഹ് ഏരിയയിൽ പ്രാദേശിക ക്രിക്കറ്റ്…

Read More

പുരി: ഒഡിഷയിൽ ട്രെയിനിന് നേരെ അജ്ഞാതരുടെ ആക്രമണം. പുരി-ന്യൂഡൽഹി നന്ദൻ കാനൻ എക്സ്പ്രസിന് നേർക്ക് വെടിയുതിർക്കുകയും ലോഹക്കഷ്ണങ്ങൾ എറിയുകയുമായിരുന്നു.ഇന്ന് രാവിലെ ഒൻപതരയോടെയാണ് സംഭവം . ഒഡിഷയിലെ ഭദ്രക് റെയിൽവേ സ്റ്റേഷനിലൂടെ ട്രെയിൻ കടന്നുപോകുമ്പോഴായിരുന്നു ആക്രമണം നടന്നത്. കോച്ച് ടോയ്ലറ്റുന്റെ ജനൽ പാളിയിലാണ് രണ്ട് വെടിയുണ്ടകൾ പതിച്ചത് . ചില്ലുകൾ തകർന്നു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. പൊലീസ് അന്വേഷണം ആരംഭിച്ചതായി റെയിൽവേ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആർ പി എഫ് സ്ഥലത്തെത്തി. നാല് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . അടുത്തിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടന്നിരുന്നു. അതുകൊണ്ട് തന്നെ ഈ വെടിവയ്പ്പിന് പിന്നിൽ ഭീകരർ ആകാമെന്നും സംശയമുണ്ട്. അടുത്തിടെ കാൺപൂർ , പാട്യാല തുടങ്ങി വിവിധ സ്ഥലങ്ങളിൽ ട്രാക്കുകളിൽ മരകഷ്ണങ്ങൾ , കൂറ്റൻ കല്ലുകൾ , ഇരുമ്പ് കമ്പികൾ എന്നിവ വച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. തമിഴ്നാട്ടിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് 13…

Read More

അഹമ്മദാബാദ് : ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമ്മാണത്തിരുന്ന പാലം തകർന്നു .നിരവധി തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിക് കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ . പോലീസും ,അഗ്നിശമനസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതുവരെ രണ്ട് തൊഴിലാളികളെയാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം നടന്നത് .വഡോദരയ്ക്ക് സമീപമുള്ള മാഹി നദിയ്ക്കടുത്തുള്ള നിർമ്മണസ്ഥലത്താണ് അപകടം ഉണ്ടായത്.

Read More

ഏറെ ആരാധകരുള്ള ഇന്ത്യൻ ക്രിക്കറ്റ് താരമാണ് വിരാട് കൊഹ്ലി .ഇന്നും ഇന്ത്യയുടെ എതിർടീമുകളെ ഭയപ്പെടുത്താൻ കരുത്തുള്ള താരം. സച്ചിന് ശേഷം ക്രിക്കറ്റ് സിംഹാസനത്തിലേയ്ക്ക് നടന്നടുത്ത കൊഹ്ലിയുടെ കരിയർ തന്നെ ഇതിഹാസറെക്കോർഡുകൾ സ്വന്തമാക്കിയാണ് . അതുകൊണ്ട് തന്നെയാണ് കൊഹ്ലിയെ നെഞ്ചോട് ചേർത്ത് സ്നേഹിക്കുന്ന ആരാധകർ അദ്ദേഹത്തിനുണ്ടായതും . ഇപ്പോഴിതാ ആരാധകൻ ജന്മദിനസമ്മാനമായി അദ്ദേഹത്തിന് നൽകിയ ഹനുമാൻ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് . കലാകാരനായ യാഷ് പ്രജാപതിയാണ് തനിക്ക് ഏറെ പ്രിയപ്പെട്ട താരത്തിന് ഹനുമാൻ ചിത്രം സമ്മാനിച്ചത് . ഇന്ത്യൻ ടീം താമസിക്കുന്ന മുംബൈയിലെ ഹോട്ടൽ മുറിയിൽ എത്തിയാണ് കൊഹ്ലിയ്ക്ക് ഈ സമ്മാനം നൽകിയത് . ആരാധകനെ സ്നേഹപൂർവ്വം സ്വീകരിച്ച കൊഹ്ലി സമ്മാനം സ്വീകരിക്കുകയും , യാഷിനെ അഭിനന്ദിക്കുകയും ചെയ്തു. ‘ ഇതിഹാസത്തിനൊപ്പമുള്ള കൂടിക്കാഴ്ച്ച , അദ്ദേഹത്തിന് ഹനുമാൻ ഛായാചിത്രം സമ്മാനിച്ചത് അവിസ്മരണീയമായ നിമിഷമായിരുന്നു ‘ എന്നാണ് യാഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത് . കൊഹ്ലിയ്ക്കൊപ്പമുള്ള ചിത്രങ്ങളും പങ്ക് വച്ചു . ആരാധകരെ ഏറെ…

Read More

ടെൽഅവീവ് : ഹിസ്ബുള്ള കമാൻഡർ അബു അലി റിദയെ വധിച്ച് ഇസ്രായേൽ . തെക്കൻ ലെബനനിലെ ബരാചിറ്റിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് അബു അലി റിദ കൊല്ലപ്പെട്ടത് . ഒക്ടോബർ ഏഴിന് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിൽ പങ്കാളിയായ പലസ്തീൻ ഇസ്ലാമിക് ജിഹാദ് സംഘടനയിലെ ഭീകരനേയും ഇസ്രായേൽ പ്രതിരോധ സേന വധിച്ചു . പലസ്തീൻ ഇസ്ലാമിക് ജിഹാദിന്റെ രഹസ്യാന്വേഷണ വിഭാഗ അംഗമായ  അഹമ്മദ് അൽ ദാലുവിനെയാണ് വ്യോമസേന വധിച്ചത്. ലെബനനിലെ ഇസ്രായേലിനെതിരെ തുടർച്ചയായ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്ന ഭീകരനാണ് റിദ. കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രതിരോധ സേനയിലെ അംഗങ്ങളെ ലക്ഷ്യമിട്ട് സ്ഥാപിച്ച കുഴിബോംബുകൾ കണ്ടെത്തി തിരിച്ചറിഞ്ഞ് നശിപ്പിച്ചിരുന്നു. പിന്നാലെ മേഖലയിൽ നടത്തിയ പരിശോധനയിൽ കൂടുതൽ ഭീകരരെ കണ്ടെത്തുകയും ആയുധങ്ങൾ നശിപ്പിക്കുകയുമായിരുന്നു. ബറാചത്ത് മേഖലയിൽ റോക്കറ്റ് ആക്രമണങ്ങൾ അടക്കം നടത്തുന്നത് റിദയുടെ നേതൃത്വത്തിലായിരുന്നു. ലെബനനിൽ പലയിടങ്ങളിലും സൈന്യം തിരച്ചിൽ തുടരുകയാണ്. ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങൾ ഉൾപ്പെടെ തകർത്താണ് സൈന്യം മുന്നോട്ട് പോകുന്നത്. തിരച്ചിൽ…

Read More

മുംബൈ ; അഞ്ച് കോടി രൂപ നൽകണമെന്നാവശ്യപ്പെട്ട് നടൻ സൽമാൻ ഖാനെ വിളിച്ച യുവാവ് അറസ്റ്റിൽ . വിക്രം എന്ന 33 കാരൻ കർണാടകയിൽ നിന്നാണ് അറസ്റ്റിലായത് . കൂടുതൽ അന്വേഷണത്തിനായി ഇയാളെ മുംബൈയിലേയ്ക്ക് കൊണ്ടുവരുമെന്നാണ് റിപ്പോർട്ട് . മുംബൈ പോലീസ് കൺ ട്രോൾ റൂമിലാണ് ഭീഷണി സന്ദേശം ലഭിച്ചത് . താൻ ലോറൻ ബിഷ്ണോയിയുടെ സഹോദരനാണെന്ന് പറഞ്ഞായിരുന്നു ഭീഷണിപ്പെടുത്തിയത് .കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് സൽമാൻ മാപ്പ് പറയണമെന്നും അല്ലെങ്കിൽ അഞ്ച് കോടി രൂപ നൽകണമെന്നും വിക്രം ഭീഷണിപ്പെടുത്തി. പണം നൽകാൻ തയ്യാറായില്ലെങ്കിൽ സൽമാന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്നും വിക്രം ഭീഷണിപ്പെടുത്തി. കഴിഞ്ഞ മാസവും സൽമാൻ ഖാന് ഇത്തരത്തിൽ ഭീഷണി സന്ദേശം വന്നിരുന്നു .വധഭീഷണി മുഴക്കിയവർ രണ്ട് കോടി രൂപയാണ് ആവശ്യപ്പെട്ടത് .ഈ കേസിൽ ബാന്ദ്ര ഈസ്റ്റ് സ്വദേശിയായ അസം മുഹമ്മദ് മുസ്തഫ പിടിയിലായിരുന്നു. ലോറൻസ് ബിഷ്ണോയിയുമായുള്ള തർക്കം പരിഹരിക്കാൻ അഞ്ച് കോടി ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ഒക്ടോബർ 17 നും സൽമാന് ഭീഷണി…

Read More

കൊച്ചി ; സംസ്ഥാന സ്കൂൾ കായികമേളയിലെ ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങൾക്ക് ഇന്ന് തുടക്കം . ഫുട്ബോൾ, ഹാൻഡ് ബോൾ, ടെന്നീസ് , വോളിബീൾ മത്സരങ്ങളാണ് ഇന്ന് നടക്കുക. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കുള്ള ഗെയിംസ് ഇനങ്ങളും ഇന്ന് ആരംഭിക്കും . എട്ട് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന മേളയിൽ വ്യാഴാഴ്ച്ചയാണ് അത്ലറ്റിക് മത്സരങ്ങൾ ആരംഭിക്കുക . പ്രധാനവേദിയായ മഹാരാജാസ് കോളേജ് മൈതാനത്തിന് പുറമേ 16 വേദികളിലും മത്സരങ്ങൾ നടക്കും . നീന്തൽ മത്സരങ്ങൾ കോതമംഗകത്തും , ഇൻഡോർ മത്സരങ്ങൾ കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിലും നടക്കും.കളമശേരിയിലും , ടൗൺഹാളിലു മത്സരങ്ങൾ നടക്കും.17 വേദികളിലായി 39 ഇനങ്ങളിലായി 2,400-ഓളം കുട്ടികൾ‌ മാറ്റുരയ്‌ക്കും. ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ പ്രധാന വേദിയായ എറണാകുളം മഹാരാജാസ് കോളേജ് ​ഗ്രൗണ്ടിൽ മേളയുടെ അംബാസഡർ പിആർ ശ്രീജേഷ്‌ ദീപശിഖ കൊളുത്തി. വി​ദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, ഇൻക്ലൂസീവ് കായികതാരം എസ്. ശ്രീലക്ഷ്മി എന്നിവരും ഒപ്പം ചേർന്നും. ഒളിമ്പിക്സ് ഭാ​ഗ്യചിഹ്നത്തിന് സമാനമായി കായികമേളയുടെ…

Read More

സോൾ : വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തരകൊറിയ. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ഉത്തരകൊറിയ രണ്ടാമതും മിസൈൽ വിക്ഷേപണം നടത്തിയത്. ഉത്തരകൊറിയയുടെ കിഴക്കൻ തീരത്ത് ജപ്പാൻ കടലിലേക്കാണ് ഉത്തരകൊറിയ മിസൈൽ വിക്ഷേപണം നടത്തിയതെന്ന് സിയോൾ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. വിക്ഷേപണം നടന്ന കാര്യം ജപ്പാനും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഇത് സംബന്ധിച്ചുള്ള പ്രസ്താവന പുറത്ത് വിട്ടത്. വ്യാഴാഴ്ച, ഏറ്റവും നൂതനവും ശക്തവുമായ ഖര ഇന്ധന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചത് . റഷ്യയിലേക്ക് സൈനികരെ അയച്ചതിന് ശേഷം കിം ജോങ് ഉന്നിൻ്റെ ആദ്യ ആയുധ പരീക്ഷണമായിരുന്നു ആ വിക്ഷേപണം. റഷ്യയിലേക്ക് തങ്ങളുടെ സൈനികരെ അയച്ചുവെന്ന വിവരം ഉത്തരകൊറിയ സ്ഥിരീകരിച്ചതിന് പിന്നാലെ ഇവരെ തിരികെ വിളിക്കണമെന്ന് യുഎസ്, ദക്ഷിണ കൊറിയൻ പ്രതിരോധ മേധാവികൾ ആവശ്യം ഉന്നയിച്ചിരുന്നു. സൈന്യത്തെ പിൻവലിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ച് മണിക്കൂറുകൾക്കുള്ളിലായിരുന്നു വിക്ഷേപണം. യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യൻ സൈന്യത്തിന്…

Read More

ബാംഗ്ലൂർ : ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ചുംബിക്കാൻ ശ്രമിച്ച സ്ത്രീയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ചന്ദ്രബാബു നായിഡു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം .പൂച്ചെണ്ട് നൽകിയ ശേഷം ഇവർ നായിഡുവിനെ ചേർത്ത് പിടിച്ച് ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു . എന്നാൽ ഉടൻ തന്നെ നായിഡു അവരെ തടഞ്ഞു . പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി അവരെ പിടിച്ചു മാറ്റുകയും ചെയ്തു. ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിന് ഏറെ ആരാധകരാണ് ആന്ധ്രാപ്രദേശിൽ ഉള്ളത് . ഇസഡ് പ്ലസ് സുരക്ഷയും അദ്ദേഹത്തിനുണ്ട്. പരിപാടിയുടെ ഭാഗമായി നിരവധി ആരാധകരും, പാർട്ടി പ്രവർത്തകരും അദ്ദേഹത്തിനെ കാണാൻ എത്തിയിരുന്നു.വൻ സ്വീകരണമാണ് അദ്ദേഹത്തിനായി ഒരുക്കിയിരുന്നത് . സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്നാണ് സ്ത്രീ നായിഡുവിനരികിൽ എത്തിയത്. ‘ ഈ ദിവസം എനിക്ക് മറക്കാനാകില്ലെന്നും ടിവിയിൽ മാത്രം കണ്ടിരുന്ന മുഖ്യമന്ത്രിയെയാണ് നേരിൽ കണ്ടതെന്നുമാണ് ‘ ചുംബിക്കാൻ ശ്രമിച്ച സ്ത്രീ പറഞ്ഞത് . 2016 ൽ ബാംഗ്ലൂരിൽ നടന്ന പരിപാടിയ്ക്കിടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഇത്തരത്തിൽ ഒരു…

Read More