Author: Anu Nair

മലപ്പുറം ; തലപ്പാറയിൽ കെ എസ് ആർ ടി സി ബസ് മറിഞ്ഞ് അപകടം . 25 ലേറെ പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല . ഇന്ന് രാത്രിയോടെ തൊട്ടിൽപ്പാലത്തിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത് . 50 ഓളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത് .നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിൽ നിന്ന് പാടത്തേയ്ക്ക് മറിയുകയായിരുന്നു.

Read More

ശ്രീനഗർ ; കഴിഞ്ഞ ദിവസമാണ് കശ്മീരിൽ ലഷ്കർ ഇ ത്വയ്ബ ഭീകരൻ ഉസ്മാനെ സുരക്ഷാസേന ഇല്ലാതാക്കിയത് . ഈ ഓപ്പറേഷനിൽ ഇന്ത്യൻ സൈന്യത്തിനൊപ്പം നിർണ്ണായക പങ്ക് വഹിച്ചത് ‘ ബിസ്ക്കറ്റ് പായ്ക്കറ്റുകൾ ‘ ഉസ്മാനെ ഇല്ലാതാക്കിയത് ഏറെ ശ്രമകരമായ ദൗത്യത്തിലൂടെയായിരുന്നുവെന്നാണ് സൂചന . ശ്രീനഗറിലെ ഖന്യാറിൽ ഒരു വീട്ടിൽ ഉസ്മാൻ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു . എന്നാൽ ഓപ്പറേഷന് തെരുവ് നായ്ക്കൾ തടസമായി. തെരുവ് നായ്ക്കൾ ഏറെയുള്ള ഭാഗത്താണ് ഉസ്മാൻ ഒളിച്ചിരുന്നത് .രാത്രിയിലെ ഓപ്പറേഷനിലെ നായ്ക്കൾ കുരച്ചാൽ അത് വഴി ഭീകരർക്ക് വിവരം ലഭിക്കുമെന്ന് സൈനികർ മനസിലാക്കി. ഈ പ്രശ്നത്തെ മറികടക്കാൻ ബിസ്ക്കറ്റ് പായ്ക്കറ്റുകളുമായാണ് സൈനികർ മുന്നോട്ട് പോയത് . ബിസ്ക്കറ്റുകൾ തെരുവ് നായ്ക്കൾക്ക് നൽകി ആദ്യം അവരെ നിശബ്ദരാക്കി . പിന്നീട് മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനാണ് പ്രദേശം സാക്ഷ്യം വഹിച്ചത് . ഈ ഏറ്റുമുട്ടൻ ഉസ്മാനെ വധിച്ച ശേഷമാണ് അവസാനിച്ചത് . .കഴിഞ്ഞ 20 വർഷമായി താഴ്വരയിൽ ലഷ്കർ…

Read More

കോട്ടയം : ശബരിമലയിലെത്തുന്ന എല്ലാ തീർത്ഥാടകർക്കും ഇത്തവണ 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഏർപ്പെടുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് . തീർത്ഥാടകർ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കും . കഴിഞ്ഞ വർഷം ശബരിമലയിൽ എത്തിയ തീർത്ഥാടകരിൽ ചിലർ ഹൃദയസംബന്ധമായ തകരാറുകളും മറ്റും മൂലം മരണപ്പെട്ടിരുന്നു . തുടർന്നാണ് ഈ തീരുമാനം . മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ശബരിമല അവലോകന യോഗത്തിലാണ് ഈ തീരുമാനം . ശബരിമല ദർശനത്തിനെത്തുന്ന എല്ലാ തീർത്ഥാടകർക്കും സൗകര്യം ഒരുക്കുമെന്നും , വെർച്വൽ ക്യൂവിനൊപ്പം നേരിട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.തീർത്ഥാടന കാലത്ത് എരുമേലിയിലും ഇടത്താവളങ്ങളിലുമായി 700 പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് പറഞ്ഞു . ഇതിൽ 500 പോലീസുകാരെ എരുമേലിയിലും, പരിസരങ്ങളിലും മാത്രമാണ് നിയോഗിക്കുക .ഏറ്റുമാനൂർ, വൈക്കം , കടപ്പാട്ടൂർ ഭാഗങ്ങളിൽ 200 പോലീസുകാരെ…

Read More

ബെംഗളുരു : കന്നഡ നടനും സംവിധായകനുമായ ഗുരുപ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തി. 52 വയസായിരുന്നു . മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം മദനായകനഹള്ളിയിലെ അപ്പാർട്ട്മെൻ്റിൽ അഴുകിയ നിലയിലാണ് കണ്ടെത്തിയത് . മൂന്ന് ദിവസം മുമ്പ് തൂങ്ങിമരിച്ചതായാണ് സംശയം. പ്രത്യക്ഷത്തിൽ ആത്മഹത്യയാണെന്ന് തോന്നുമെങ്കിലും വിശദമായ അന്വേഷണം ആവശ്യമാണെന്ന് പോലീസ് പറഞ്ഞു . ഇന്ന് രാവിലെയാണ് പ്രദേശവാസികൾക്ക് ദുർഗന്ധം വമിക്കാൻ തുടങ്ങിയത്. പോലീസിൽ എത്തിയാണ് വാതിൽ തുറന്നതെന്നാണ് പ്രാഥമിക വിവരം. നവംബർ 2 ഗുരുപ്രസാദിൻ്റെ ജന്മദിനമാണ്. ഇതിന് പിന്നാലെ അദ്ദേഹത്തിൻ്റെ മരണവാർത്ത എത്തിയത് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. വിവാദങ്ങളിലൂടെ എന്നും വാർത്തകളിൽ നിറയുന്ന സംവിധായകനായിരുന്നു ഗുരുപ്രസാദ് .1972-ൽ കനകപൂരിൽ ജനിച്ച ഗുരുപ്രസാദ് രാമചന്ദ്ര ശർമ്മ 2006-ൽ പുറത്തിറങ്ങിയ ‘മത’ എന്ന ചിത്രത്തിലൂടെ സംവിധായകനായാണ് കന്നഡ സിനിമയിൽ തൻ്റെ കരിയർ ആരംഭിച്ചത്. 2009-ൽ ‘എഡേലു മഞ്ജുനാഥ’ എന്ന ചിത്രത്തിന് ഫിലിം ഫെയർ അവാർഡ് ലഭിച്ചിരുന്നു .‘മത’, ‘എഡേലു മഞ്ജുനാഥ’, ‘മൈലാരി’, ‘ഹുഡുഗുരു’, ‘അനന്തു v/s നുസ്രത്ത്’ തുടങ്ങിയ…

Read More

തിരുവനന്തപുരം : ഷൊർണൂരിൽ ട്രെയിൻ തട്ടി മരിച്ച ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി . ഭാരതപുഴ റെയിൽ വേ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത് . ഫയർഫോഴും , സ്കൂബ ടീമും പ്രദേശത്ത് തുടർച്ചയായി പരിശോധനകൾ നടത്തിയിരുന്നു. ലക്ഷ്മണൻ ട്രെയിൻ ഇടിക്കാതിരിക്കാൻ പുഴയിലേയ്ക്ക് ചാടിയതാകാമെന്നാണ് നിഗമനം .മൂന്ന് പേരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം തന്നെ മോർച്ചറിയിലേയ്ക്ക് മാറ്റിയിരുന്നു. ഡൽഹിയിൽ നിന്ന് കേരളത്തിലേയ്ക്ക് വരികയായിരുന്ന കേരള എക്സ്പ്രസ് തട്ടിയാണ് ശുചീകരണ സേലം സ്വദേശികളായ ലക്ഷ്മണൻ , ഭാര്യ വള്ളി , റാണി എന്നിവർ മരിച്ചത് . പത്ത് ശുചീകരണ തൊഴിലാളികളാണ് സംഘത്തിലുണ്ടായിരുന്നത് . മറ്റ് ആറ് പേരും ഓടി രക്ഷപെട്ടുവെന്നാണ് സൂചന . മരിച്ച റാണിയുടെ ഭർത്താവ് ട്രെയിൻ തട്ടി ഭാരതപുഴയിൽ വീണതാകാമെന്ന സംശയത്തിൽ തെരച്ചിൽ നടത്തിയിരുന്നു. ഷൊർണൂർ റെയിൽ വേ സ്റ്റേഷൻ കഴിഞ്ഞുള്ള പാലത്തിൽ വച്ച് കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം . ട്രാക്കിൽ കിടക്കുന്ന മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടെയാണ്…

Read More

നിറം മങ്ങിയ രൂപത്തിൽ നിന്ന് ഓം കാരേശ്വർ ക്ഷേത്രത്തിലെ നന്ദി വിഗ്രഹത്തിന് പുതുരൂപം . പൂനെയിലെ ഏറ്റവും പുരാതന ക്ഷേത്രങ്ങളിലൊന്നാണ് ഓം കാരേശ്വർ ക്ഷേത്രം . നിരവധി പേരാണ് ഇവിടെ ശിവദർശനം തേടി എത്തുന്നത്. അടുത്തിടെ ഇവിടെ ദർശനത്തിനെത്തിയ ഒരു കൂട്ടം വിദ്യാർത്ഥികളാണ് നന്ദിദേവന് പുതുരൂപം നൽകിയത് . മിറ എന്ന സംഘടനയുടെ സ്ഥാപകയും , ഗോവയിലെ കഫേ മൂസോ ഉടമയുമായ പദ്മിനി പാൻസെയാണ് സേവനം എന്ന നിലയിൽ ഇതിന് നേതൃത്വം നൽകിയത് . നന്ദി ദേവനോടുള്ള ഭക്തിയാണ് ഇതിനായി തങ്ങളെ പ്രേരിപ്പിച്ചതെന്നും പദ്മിനി പൻസെ പറയുന്നു. ‘ ഒരിക്കൽ ഞാൻ ഈ വിദ്യാർത്ഥികളുമായി ചേർന്ന് ഓംകാരേശ്വർ ക്ഷേത്രത്തിലെത്തി . അന്ന് പ്രാർത്ഥന കഴിഞ്ഞപ്പോഴാണ് നന്ദി വിഗ്രഹത്തിന് ഒരു മാറ്റം നൽകണമെന്ന് തോന്നിയത് .ദസറയോടെയാണ് ഇതിനായുള്ള പ്രവൃത്തികൾ തുടങ്ങിയത് ‘ – പദ്മിനി പാൻസെ പറഞ്ഞു . ക്ഷേത്ര ട്രസ്റ്റിന്റെ സഹായത്തോടെ, ഒരു നേർച്ചയായാണ് തങ്ങൾ ഇത് ചെയ്തതെന്ന് വിദ്യാർത്ഥികളും പറയുന്നു.സ്ക്രെബിംഗ്,…

Read More

കാസർകോട് : നീലേശ്വരം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബഡിച്ച് നടന്ന വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കി ജില്ലാ കോടതി. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് കീഴ്‌ക്കോടതി നൽകിയ ജാമ്യം അപൂർവ്വവിധിയിലൂടെ റദ്ദാക്കിയത്. കേസിലെ പ്രതികളായ ക്ഷേത്രം പ്രസിഡന്റ് നീലേശ്വരം ചന്ദ്രശേഖരൻ, സെക്രട്ടറി മന്ദംപുറത്ത് കെ.ടി ഭരതൻ, വെടിമരുന്നിന് തീ കൊളുത്തിയ കൊട്രച്ചാലിലെ പള്ളിക്കര രാജേഷ് എന്നിവർക്ക് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നൽകിയ ജാമ്യമാണ് ജില്ലാ സെഷൻസ് കോടതി റദ്ദാക്കിയത്. ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് ജില്ലാ സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ ഈ അപ്പീൽ നൽകുന്നതിന് മുമ്പേ തന്നെ ജില്ലാ സെഷൻസ് കോടതി പ്രതികൾക്ക് കീഴ്‌ക്കോടതി അനുവദിച്ച ജാമ്യം സ്വമേധയാ റദ്ദാക്കുകയായിരുന്നു. ക്ഷേത്രം പ്രസിഡന്റ് ചന്ദ്രശേഖരനും സെക്രട്ടറി ഭരതനും കോടതി വിധി വരും മുമ്പേ ജയിലിൽ മോചിതരായിരുന്നു. വെടിക്കെട്ടിന് തീകൊളുത്തിയ…

Read More

മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി സന്ദേശം അയച്ച 24 കാരി പിടിയിൽ . മഹാരാഷ്ട്രയിലെ താനെ ഉല്ലാസ് നഗർ സ്വദേശി ഫാത്തിമ ഖാനാണ് പിടിയിലായത് .യുവതി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് പോലീസ് പറഞ്ഞു . 10 ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചില്ലെങ്കിൽ എൻസിപി നേതാവ് ബാബ സിദ്ദിഖിന്റേത് പോലെ യോഗി ആദിത്യനാഥും കൊല്ലപ്പെടുമെന്നായിരുന്നു ഭീഷണി. ഇന്നലെ രാത്രിയോടെ മുംബൈ പൊലീസിനാണ് സന്ദേശം ലഭിച്ചത്. മുംബൈ പോലീസ് ട്രാഫിക് കൺട്രോൾ സെല്ലിലേക്കാണ് സന്ദേശം വന്നത്. സന്ദേശം ലഭിച്ചതിന് പിന്നാലെ യോഗി ആദിത്യനാഥിന്റെ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം 12നാണ് ബാബ സിദ്ദിഖിനെ മകൻ സീഷൻ സിദ്ദിഖിന്റെ ഓഫീസിന് പുറത്ത് വച്ച് മൂന്ന് പേർ വെടിവച്ചു കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ലോറൻസ് ബിഷ്‌ണോയ് ഗുണ്ടാസംഘം ഏറ്റെടുത്തിരുന്നു. അതേസമയം സൽമാൻ ഖാനും ബാബ സീഷൻ സിദ്ദിഖിനും വധഭീഷണി സന്ദേശം അയച്ച 20കാരനെ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ്…

Read More

ഹൈദരാബാദ് : സനാതന ധർമ്മ സംരക്ഷണത്തിനായി നരസിംഹ വരാഹി ഗണം (എൻവിജി) രൂപീകരിക്കുമെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ . മത വിശ്വാസങ്ങളെ അപമാനിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു . ദ്വാരക തിരുമല മണ്ഡലത്തിലെ ഐഎസ് ജഗന്നാഥപുരത്ത് സൗജന്യ എൽപിജി സിലിണ്ടർ പദ്ധതി ഉദ്ഘാടനം ചെയ്യാൻ എത്തിയതാണ് അദ്ദേഹം. സംസ്ഥാനത്തെ ഇതര വിശ്വാസങ്ങളെ ഏതെങ്കിലും ഗ്രൂപ്പുകളോ വ്യക്തികളോ അപമാനിച്ചാൽ അത് അംഗീകരിക്കില്ല . ഓരോ ഹിന്ദുവും ചില അച്ചടക്കം പഠിക്കണം. ഇതര വിശ്വാസങ്ങളെ അപമാനിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എൻഡോവ്‌മെൻ്റ് വകുപ്പിനോട് നിർദേശിച്ചു.ക്ഷേത്രങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം ഒഴിവാക്കാൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും , അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരികെ പിടിക്കണമെന്നും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ എൻഡിഎയെയും സ്ത്രീകളെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ വൈഎസ്ആർസി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ എതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.നേരത്തെ ലക്ഷ്മീ നരസിംഹ സ്വാമി ക്ഷേത്രത്തിൽ നടന്ന സുദർശന നരസിംഹ…

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുന്നു .തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇടിയോടുകൂടിയ മഴ സംസ്ഥാനത്ത് വരും ദിവസങ്ങളിലും തുടരും. മധ്യ-തെക്കൻ കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്ത് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കർണാടക , ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ , മലവെള്ളപ്പാച്ചിൽ എന്നിവ ഉണ്ടാകാൻ സാദ്ധത്യയുള്ള ഭാഗങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിൽ പറയുന്നു . നദിക്കരകൾ , അണക്കെട്ടുകളുടെ സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പിൽ പറയുന്നുണ്ട്. ദുരന്ത സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നതായി ഉറപ്പ് വരുത്തണമെന്നും അറിയിപ്പുണ്ട്. ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്തതും ,മേൽക്കൂര ശക്തമല്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തണം . മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കേണ്ടതുണ്ട്…

Read More