തിരുവനന്തപുരം : 1.69 ലക്ഷം കോടി റവന്യൂ വരവും, 2.05 ലക്ഷം കോടി റവന്യൂ ചിലവും, 35,355 കോടി റവന്യൂ കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഇന്ന് ധനകാര്യമന്ത്രി കൂടിയായ വി ഡി സതീശൻ അവതരിപ്പിച്ചത്.
ഇലക്ട്രിക് വാഹന ഉപയോക്താക്കൾക്കുള്ള നികുതി കുറച്ചതാണ് ബജറ്റിലെ പ്രധാന ഘടകങ്ങളിലൊന്ന് . 10 ലക്ഷം വരെയുള്ള വാഹനങ്ങളുടെ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് മൂന്ന് ആയും, 15-20 ലക്ഷം വിഭാഗത്തിനുള്ള നികുതി എട്ടിൽ നിന്ന് അഞ്ചായും കുറച്ചു. 40 ലക്ഷത്തിനു മുകളിൽ നികുതി 10 ൽ നിന്ന് 15 ആക്കി ഉയർത്തി. ഫ്ലാറ്റുകൾക്കും, അപ്പാർട്ട്മെന്റുകൾക്കും അനുവദിച്ചിട്ടുള്ള 4 ശതമാനം മുദ്രവില നിരക്ക് വില്ലകൾക്കും ബാധകമാക്കി. ഓൾ ഇന്ത്യാ ടൂറിസ് പെർമിറ്റ് ബസുകളുടെ ത്രൈമാസ നികുതി സീറ്റ് ഒന്നിന് നിലവിൽ 2000 ത്തിൽ നിന്ന് 900 മാക്കി കുറച്ചു. സ്ലീപ്പര്‍ ഒന്നിന് മൂവായിരത്തില്‍നിന്ന് 1500 ആയും കുറച്ചിട്ടുണ്ട്.
ട്രഷറി വകുപ്പിന് 20 കോടിയും അനുവദിച്ചിട്ടുണ്ട്. പൂന്തുറയിൽ ഫിഷിംഗ് ഹാർബറിനുള്ള നടപടികൾ സ്വീകരിക്കും , തൃത്താലയിൽ കെ ആർ നാരായണൻ സിവിൽ സർവീസ് അക്കാദമി , സെക്രട്ടറിയേറ്റിലെ ഫയലുകളുടെ വേഗത്തിലുള്ള നീക്കത്തിന് ഉദ്യോഗസ്ഥരുടെ തട്ട് കുറയ്ക്കും, എക്സൈസ് വകുപ്പിന് കെമിക്കൽ എക്സാമിൻഷൻ ലാബ്, അർഹമായ സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി.
തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ് , ഹരിപ്പാടും മെഡിക്കൽ കോളേജ്, കാൻസർ പ്രതിരോധത്തിന് പരിഗണന , മൊബൈൽ ടെസ്റ്റിംഗ് ലാബുകൾക്കായി 20 കോടി, കായിക യുവജന മേഖലയ്ക്ക് 175.77 കോടി, തൊഴിലുറപ്പ് പദ്ധതിക്ക് 1,422 കോടി രൂപയും ബജറ്റിൽ വകയിരുത്തി.

