Author: Anu Nair

മുംബൈ : സെയ്ഫ് അലി ഖാന്റെ മകനെ ബന്ദിയാക്കി പണം തട്ടാൻ പദ്ധതിയിട്ടിരുന്നതായി കുത്തുകേസിലെ പ്രതി മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷഹ്‌സാദ് . ഏറെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സെയ്ഫ് അലി ഖാന്റെ മകൻ ജഹാംഗീറിനെ ബന്ദിയാക്കാനും , ഒരു കോടി രൂപ വാങ്ങി ബംഗ്ലാദേശിലേക്ക് മടങ്ങുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. ബംഗ്ലാദേശിലേക്ക് മടങ്ങാൻ പ്രതിക്ക് വ്യാജ പാസ്‌പോർട്ട് ആവശ്യമാണെന്നും അതിനായി പണം ക്രമീകരിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും അന്വേഷണസംഘം അറിയിച്ചു . സെയ്ഫിൻ്റെ വീട്ടുജോലിക്കാരി ലിമ ഫിലിപ്‌സിനോട് അക്രമി പണം ആവശ്യപ്പെട്ടതായും , ലിമ എതിർത്തതോടെ പ്രതിയും ലിമയും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും ഇതിനിടെ വീട്ടിലുള്ളവരെല്ലാം ഉണരുകയുമായിരുന്നു . പ്രതി ആദ്യം ലിമയെ ആക്രമിക്കുകയും സെയ്ഫ് അലി ഖാൻ രക്ഷിക്കാൻ എത്തിയപ്പോൾ അദ്ദേഹത്തെയും അക്രമിക്കുകയുമായിരുന്നു.

Read More

കണ്ണൂർ ; ഒന്നര വയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന കേസിലെ പ്രതി ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട്ടെ ലോഡ്ജില്‍ വച്ച് വിഷം കഴിച്ചാണ് പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചത്. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് ആത്മഹത്യാശ്രമം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് ഹോട്ടലിൽ മുറിയെടുത്തതിനുശേഷമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷം കഴിച്ച നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് ഹോട്ടൽ ജീവനക്കാർ ശരണ്യയെ ആശുപത്രയിൽ എത്തിച്ചത്. 2022 ഫെബ്രുവരിയിലാണ് ശരണ്യ ഒന്നര വയസുള്ള മകന്‍ വിയാനെ കടല്‍ത്തീരത്തെ പാറയില്‍ എറിഞ്ഞു കൊന്നുകളഞ്ഞത്. കാമുകനായ കണ്ണൂര്‍ വാരം പുന്നയ്ക്കല്‍ സ്വദേശി നിധിനൊപ്പം ജീവിക്കുന്നതിനായിട്ടായിരുന്നു ക്രൂരകൃത്യം. രാത്രിയില്‍ ശരണ്യയ്ക്കും ഭര്‍ത്താവ് പ്രണവിനുമൊപ്പം കിടന്നുറങ്ങിയ കുഞ്ഞാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. പ്രണവുമായി അകന്ന് സ്വന്തം മാതാപിതാക്കൾക്കൊപ്പമായിരുന്നു ശരണ്യയുടെ താമസം. എന്നാൽ ഞായറാഴ്ച പ്രണവിനെ വിളിച്ചുവരുത്തി വീട്ടിൽ താമസിപ്പിക്കുകയും പിറ്റേന്നു പുലർച്ചെ മൂന്നരയ്ക്കും നാലരയ്ക്കുമിടയിൽ കൃത്യം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

Read More

തിരുവനന്തപുരം : നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് . ഹൃദയവാൽവിൽ രണ്ട് ബ്ലോക്കുകൾ ഉണ്ടായിരുന്നുവെന്നും , പ്രമേഹം ബാധിച്ച് കാലിൽ മുറിവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതാണോ മരണകാരണം എന്ന് അറിയണമെങ്കിൽ ആന്തരികാവയവങ്ങൾ പരിശോധിച്ച റിപ്പോർട്ടുകൾ വരണമെന്നും ഡോക്ടർമാർ പറയുന്നു. ഈ മാസം 17 നാണ് ഗോപൻ സ്വാമിയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തത് . മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഭസ്‌മം ശ്വാസകോശത്തിൽ കടന്നോ എന്ന് ഡോക്‌ടർമാർ സംശയം പ്രകടിപ്പിച്ചിരുന്നു. ഗോപന്റെ തലയിലെ കരുവാളിച്ച പാടുകളെക്കുറിച്ചുള്ള ദുരൂഹതയും നീങ്ങേണ്ടതുണ്ട്. ചുമട്ടു തൊഴിലാളിയിരുന്ന ഗോപന്‍ 2016ലാണ് വീടിന് സമീപം ക്ഷേത്രം സ്ഥാപിക്കുന്നത്. രണ്ട് വര്‍ഷം നാട്ടുകാരുമായി ചേര്‍ന്ന് ഉത്സവം നടത്തി. പിന്നീട് നാട്ടുകാരുമായി തെറ്റി. ക്ഷേത്രവും കുറെ കാലം അടച്ചിട്ടിരുന്നു. പിന്നീട് മകനാണ് പൂജ ചെയ്ത് വന്നത്. രാത്രി കാലങ്ങളിലും പൂജകളുണ്ടായിരുന്നു.നാട്ടുകാര്‍ ക്ഷേത്രത്തില്‍ പോയിരുന്നില്ല.

Read More

തിരുവനന്തപുരം : സ്നേഹിക്കുന്ന ഒരാളെയും വിശ്വാസിക്കാനാകില്ലെന്ന സന്ദേശമാണ് ഗ്രീഷ്മ നൽകിയതെന്നാണ് വിധി പ്രസ്താവിച്ച നെയ്യാറ്റിൻകര സെഷൻസ് കോടതി പറഞ്ഞത് . അത്രത്തോളം സ്നേഹിച്ചിരുന്നു ഷാരോൺ തന്റെ പ്രണയിനിയെ . ഇന്ന് വധശിക്ഷ വിധി കേട്ടപ്പോൾ ആദ്യം മിഴികൾ നനഞ്ഞെങ്കിലും പിന്നീട് നിർവികാരയായി നിൽക്കുന്ന ഗ്രീഷ്മയെയാണ് കണ്ടത്.എന്നാൽ കോടതി വിധി പറഞ്ഞതോടെ ഷാരോണിന്റെ അച്ഛനും അമ്മയും പൊട്ടിക്കരഞ്ഞു. വിധികേൾക്കാനായി ഇന്ന് ഷാരോണിൻ്റെ കുടുംബം കോടതിയിലെത്തിയിരുന്നു. കേസിൽ ഗ്രീഷ്‌മയും അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരെന്ന് കോടതി വെള്ളിയാഴ്‌ച കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്. അമ്മാവനായ നിർമ്മലകുമാരൻ നായർ തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തി. ഗ്രീഷ്മക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്നാണ് ഗ്രീഷ്മയുടെ ആവശ്യം. 2022 ഒക്ടോബർ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25…

Read More

തിരുവനന്തപുരം ; ഷാരോൺ രാജ് വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. പ്രതിയെ മരണം വരെ തൂക്കിക്കൊല്ലാൻ നെയ്യാറ്റിൻ കര അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മല കുമാരൻ നായർക്ക് മൂന്ന് വർഷത്തെ തടവും വിധിച്ചു. ക്രിമിനൽ പശ്ചാത്തലമില്ലെന്നതും , പ്രായംകുറവാണെന്നതും വധശിക്ഷയ്ക്ക് തടസമല്ല . ആസൂത്രിത കൊലപാതകമാണ് ഗ്രീഷ്മ നടത്തിയത്.തട്ടിക്കൊണ്ട് പോകലിന് 10 വര്‍ഷവും അന്വേഷണം വഴി തെറ്റിച്ചുവിടാന്‍ ശ്രമിച്ചതിന് അഞ്ച് വര്‍ഷവും കോടതി വിധിച്ചു.തെളിവു നശിപ്പിച്ചതിനാണ് ഗ്രീഷ്മയുടെ അമ്മാവൻ നിർമല കുമാരൻ നായർക്ക് ശിക്ഷ മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ സ്നേഹിച്ചിരുന്നുവെന്നും, ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ആഗ്രഹിച്ചിരുന്നില്ലെന്നും കോടതി 586 പേജുള്ള വിധിന്യായത്തിൽ പറയുന്നു . വെള്ളമിറക്കാൻ പോലും വയ്യാതെ 11 ദിവസം ആശുപത്രിയിൽ കിടന്നപ്പോഴും ഷാരോൺ ഒരിക്കൽ പോലും ഗ്രീഷ്മയെ കൈവിട്ടില്ല. വിശ്വാസവഞ്ചനയാണ് ഗ്രീഷ്മ കാണിച്ചത് . സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചു. തെളിവുകൾ ഒപ്പമുണ്ടെന്ന് പ്രതി അറഞ്ഞിരുന്നില്ലെന്നും, ജ്യൂസ് ചലഞ്ച് വധശ്രമമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹം…

Read More

ലക്നൗ : മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പ്രയാഗ് രാജിൽ എത്തിയ അദ്ദേഹം ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം നടത്തി. ഗംഗാ ആരതിയിലും അദ്ദേഹം പങ്കെടുത്തു.ബിജെപി എംപി സുധാൻഷു ത്രിവേദിയും മറ്റ് പാർട്ടി നേതാക്കളും പ്രതിരോധ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. മഹാ കുംഭമേള വിജയകരമായി സംഘടിപ്പിച്ചതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രാജ്‌നാഥ് സിംഗ് അഭിനന്ദിക്കുകയും ചെയ്തു. ഇത്രയും വലിയ ഭക്തജന സമ്മേളനം ലോകത്ത് ഒരിടത്തും നടക്കില്ലെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ‘ വിജയകരമായി മേള സംഘടിപ്പിച്ചതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഞാൻ ഹൃദയംഗമമായി അഭിനന്ദിക്കുന്നു.ഈ മഹാ കുംഭമേളയിൽ സംഗമത്തിൽ മുങ്ങിക്കുളിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഈ രാജ്യം ഐക്യത്തോടെ നിലനിൽക്കും എന്നതാണ് മഹാ കുംഭമേളയുടെ ഈ സന്ദേശം”- എന്നും അദ്ദേഹം പറഞ്ഞു.

Read More

കൊച്ചി: കേസെടുത്താലും ഇല്ലെങ്കിലും വിമര്‍ശനത്തില്‍ നിന്ന് ഒരടി പിന്നോട്ടോ മുന്നോട്ടോ ഇല്ലെന്ന് രാഹുല്‍ ഈശ്വര്‍. ഹണി റോസിന്‌റെ പരാതിയില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസിനു നിയമോപദേശം ലഭിച്ചുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ. ഹണി റോസിന് അവരുടെ സത്യമില്ലായ്മ ബോധ്യമായെന്ന് വിശ്വസിക്കുന്നു. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണണം. പുരുഷ കമ്മീഷന് വേണ്ടിയുള്ള നിവേദനം തയ്യാറാക്കി രണ്ട് എംഎല്‍എമാരെ സമീപിച്ചിട്ടുണ്ട്. നിയമസഭയില്‍ പ്രൈവറ്റ് ബില്ലായി പുരുഷ കമ്മീഷന് വേണ്ടിയുള്ള ശ്രമം നടത്തുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി ഉറപ്പ് നല്‍കിയിട്ടുണ്ട്. ചാണ്ടി ഉമ്മനോടും കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ടുണ്ട്. തന്‌റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടിയപ്പോള്‍ രാഹുല്‍ ഈശ്വറിന് കനത്ത തിരിച്ചടി എന്നാണ് പല മാധ്യമങ്ങളും വാര്‍ത്ത നല്‍കിയത്. എന്നാല്‍  കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചപ്പോള്‍ ഹണി റോസിന് തിരിച്ചടി എന്ന് ആരും കൊടുത്ത് കണ്ടില്ല. ഹണി റോസിനോട് പെറ്റമ്മ നയവും രാഹുല്‍ ഈശ്വറിനോട് ചിറ്റമ്മ നയവുമാണ് പല ആളുകള്‍ക്കും ഉള്ളത്. ‘ എന്തായാലും കേസ് എടുക്കില്ലെന്നത്…

Read More

ബറേലി : വ്യാജരേഖകൾ ചമച്ച് കഴിഞ്ഞ 9 വർഷമായി സർക്കാർ സ്കൂളിൽ അദ്ധ്യാപികയായിരുന്ന പാക് യുവതിയ്ക്കെതിരെ കേസ് . ഉത്തർപ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം . ഷുമ്‌ല ഖാൻ എന്ന സ്ത്രീയാണ് വ്യാജ രേഖകൾ ചമച്ച് ഇന്ത്യൻ പൗരയാണെന്ന് കാട്ടി സർക്കാർ സ്കൂളിൽ ടീച്ചറായി ജോലി നേടിയത് . 2015 ലാണ് ഇവർ ജോലിയിൽ പ്രവേശിച്ചത്. പരാതിയെ തുടർന്ന് അധികൃതർ താമസ സർട്ടിഫിക്കറ്റും മറ്റ് രേഖകളും പരിശോധിച്ചപ്പോഴാണ് സത്യം പുറത്തുവന്നത്. തുടർന്ന് ഷുമയ്‌ല ഖാനെ ജോലിയിൽ നിന്ന് പുറത്താക്കി. റിപ്പോർട്ടുകൾ പ്രകാരം, റാംപൂരിലെ എസ്ഡിഎം ഓഫീസിൽ നിന്നാണ് വ്യാജ താമസ സർട്ടിഫിക്കറ്റ് ഷുമ്‌ല നിർമ്മിച്ചത് . തഹസിൽദാർ നടത്തിയ അന്വേഷണത്തിൽ ഈ സർട്ടിഫിക്കറ്റ് തെറ്റായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് നൽകിയതെന്ന് കണ്ടെത്തി. ഷുമയ്‌ലയുടെ മാതാപിതാക്കൾ പാകിസ്ഥാനികളാണെന്നും കണ്ടെത്തി. ഫത്തേഗഞ്ച് വെസ്റ്റ് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിർദ്ദേശപ്രകാരം, ഫത്തേഗഞ്ച് വെസ്റ്റ് പോലീസ് ഷുമയ്‌ലയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇവരെ അറസ്റ്റ് ചെയ്യാനും നീക്കമുണ്ട്. ഷുമയ്‌ലയുടെ…

Read More

ന്യൂഡൽഹി : പ്രയാഗ്രാജിലെ മഹാകുംഭ മേളയിൽ പങ്കെടുക്കാൻ രാജ്യത്തുനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഭക്തർ എത്തിക്കൊണ്ടേയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമമാണിത് . ഇത്തവണ യുപി പോലീസ് മഹാ കുംഭമേളയ്ക്കായി വലിയ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ഇതിനായി, മേളയുടെ വിശാലമായ പ്രദേശത്ത് വ്യോമ നിരീക്ഷണവും ജനക്കൂട്ട നിയന്ത്രണവും ശക്തിപ്പെടുത്തുന്നതിനായി 11 ടെതർഡ് ഡ്രോണുകളും ആന്റി-ഡ്രോൺ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ടെതർ ചെയ്ത ഡ്രോണുകൾ കേബിളുകൾ വഴി ഗ്രൗണ്ട് സ്റ്റേഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതിൽ തുടർച്ചയായി വൈദ്യുതി വിതരണം ഉണ്ട്. ബാറ്ററി ഡിസ്ചാർജ് ചെയ്യുന്ന പ്രശ്നമില്ല. അതുകൊണ്ടുതന്നെ ഇതിനു 24 മണിക്കൂറും തുടർച്ചയായി നിരീക്ഷിക്കാൻ കഴിയും. ഈ ഡ്രോണുകൾക്ക് 120 മീറ്റർ ഉയരം വരെ പറക്കാനും 3 കിലോമീറ്റർ ചുറ്റളവിൽ പറക്കാനും കഴിയും. ഏറ്റവും പുതിയ തെർമൽ, ഐആർ ക്യാമറകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഡ്രോണുകളാണിവ. യുപി പോലീസിന്റെ സുരക്ഷാ വിഭാഗം നാല് ടെതർഡ് ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ട്. വാഹനങ്ങളുടെ ചലനം നിരീക്ഷിക്കുന്നതിനായി ട്രാഫിക് ഡയറക്ടറേറ്റ് നാല്…

Read More

കോഴിക്കോട്: അന്യപുരുഷന്മാരുമായി ഇടകലർന്നുള്ള വ്യായാമം മതവിരുദ്ധമെന്ന് സുന്നി കാന്തപുരം വിഭാഗം മുശാവറ. മത മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വ്യായാമങ്ങളിൽ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് മുശാവറ യോഗം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. സുന്നി വിശ്വാസികൾ ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തണമെന്നും അബൂബക്കർ മുസ്‌ലിയാർ വ്യക്തമാക്കി. ആരോഗ്യസംരക്ഷണത്തിന് ഇസ്‌ലാം വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. മത നിയമങ്ങൾക്ക് വിധേയമായി ആവശ്യമായ വ്യായാമം വിരോധിക്കപ്പെട്ടതല്ല.എന്നാൽ അന്യ പുരുഷന്മാർക്കിടയിൽ സ്ത്രീകൾ ഇടകലർന്ന് അഭ്യാസം നടത്തുന്നത് അനുവദനീയമല്ല. മതവിശ്വാസത്തിന് ഹാനികരമാകുന്ന ഗാനങ്ങളും പ്രചാരണങ്ങളും ക്ലാസുകളും അനുവദിക്കാൻ ആകില്ല. കാന്തപുരം വിഭാഗം സമസ്ത മുശാവറ യോഗത്തിൽ ആണ് പ്രതികരണം. മലബാറിൽ പ്രവർത്തിക്കുന്ന മെക് 7 വ്യായാമ കൂട്ടായ്മയ്‌ക്കെതിരെ നേരത്തെ സമസ്ത എ പി വിഭാഗം രംഗത്തെത്തിയിരുന്നു. ഈ വ്യായാമ കൂട്ടായ്മയ്ക്ക് പിന്നിൽ ജമാ അത്തെ ഇസ്ലാമിയാണെന്നും സുന്നി വിശ്വാസികൾ അതിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സമസ്ത എ പി വിഭാഗം നേതാവ് മുമ്പ് പറഞ്ഞിരുന്നു.

Read More