ഇസ്ലാമബാദ്: 190 മില്യൺ പൗണ്ടിൻ്റെ അൽ ഖാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ 14 വർഷം തടവിന് ശിക്ഷിച്ചു. ഭാര്യ ബുഷ്റ ബീബിയും ഏഴ് വർഷം തടവിന് ശിക്ഷിക്കപ്പെട്ടു. കൂടാതെ കനത്ത പിഴയും ചുമത്തിയിട്ടുണ്ട് .
വിധിക്കൊപ്പം ഇമ്രാൻ്റെ ഭാര്യ ബുഷ്റ ബീബിയെ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടു. വിധി കേൾക്കാൻ ബുഷ്റ അഡിയാല ജയിലിൽ ഉണ്ടായിരുന്നു. അദിയാല ജയിലിലെ താൽക്കാലിക കോടതിയിലാണ് ജഡ്ജി നസീർ ജാവേദ് റാണ ഇന്ന് സുപ്രധാന വിധി പുറപ്പെടുവിച്ചത്
ഇതിനുമുമ്പ് മൂന്ന് തവണ ശിക്ഷാ തീരുമാനം മാറ്റിവെച്ചിരുന്നു. ഇമ്രാനിൽ നിന്ന് 10 ലക്ഷം രൂപയും ബുഷ്റയ്ക്ക് അഞ്ച് ലക്ഷം രൂപയും കോടതി പിഴ ചുമത്തി. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. കനത്ത സുരക്ഷയിലാണ് അഡിയാല ജയിലിന് പുറത്ത് വിധി പ്രസ്താവിച്ചത്. തുടർന്നാണ് ബുഷ്റയെ കോടതി മുറിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.