തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും . പോസ്റ്റ്മോർട്ടത്തിനു ശേഷം വ്യാഴാഴ്ച്ചയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത് . സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം 4 മണിയോടെ വീട്ടിൽ എത്തിക്കും.
പൊളിച്ച കല്ലറയ്ക്ക് പകരം പുതിയ കല്ലറ ഒരുക്കിയാണ് സംസ്ക്കരിക്കുന്നത് . നാമജപ ഘോഷയാത്രയായിട്ടാണ് മൃതദേഹം സംസ്ക്കരിക്കാൻ കൊണ്ടു വരിക.കല്ലറ സ്ഥിതിചെയ്തിരുന്ന അതേസ്ഥലത്ത് ഋഷിപീഠം എന്ന പേരില്‍ പുതിയ കല്ലറയൊരുക്കിയിട്ടുണ്ട്. വൈകീട്ട് ഇവിടെ ആചാരപ്രകാരം മഹാസമാധി നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
സമാധിയുമായി ബന്ധപ്പെട്ട ആചാരങ്ങൾ ലംഘിക്കപ്പെട്ടതായും , മൃതദേഹം ഏറ്റുവാങ്ങില്ലെന്നുമാണ് ആദ്യം ബന്ധുക്കൾ പറഞ്ഞിരുന്നത് . പിന്നീടാണ് നിലപാട് മാറ്റിയത്.
Discussion about this post