മുംബൈ : കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന നടൻ സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ച ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം. ഭജൻ സിംഗ് എന്ന ഡ്രൈവർക്കാണ് സെയ്ഫിൻ്റെ വീട്ടുകാർ 11,000 രൂപ പാരിതോഷികമായി നൽകിയത് .
സെയ്ഫ് അലി ഖാന് ആറ് തവണയാണ് കുത്തേറ്റത്. ഈ സമയം സെയ്ഫിൻ്റെ മകൻ ഇബ്രാഹിം പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഗത്യന്തരമില്ലാതെ വിളിച്ചത് ഓട്ടോ ഡ്രൈവറെയാണ് . ഉടൻ തന്നെ ഭജൻ സിംഗ് എത്തുകയും ചെയ്തു.
‘ ആ മനുഷ്യൻ്റെ മുതുകിൽ രക്തം പുരണ്ടിരുന്നു. അത് സെയ്ഫ് അലി ഖാൻ ആണെന്ന് പോലും എനിക്കറിയില്ലായിരുന്നു. . റിക്ഷയിൽ നിന്നിറങ്ങി ലീലാവതി ഹോസ്പിറ്റലിലേക്കുള്ള വഴിയിലാണ് ആ മുഖം കണ്ടത്. അപ്പോഴാണ് അത് സെയ്ഫ് ആണെന്ന് മനസ്സിലായത്,’ എന്നാണ് ഭജൻ സിംഗ് പറഞ്ഞത്.
Discussion about this post