കാർവാർ : ഗർഭിണിയായ പശുവിനെ കഴുത്തറുത്ത് കൊന്ന് മാംസം മോഷ്ടിച്ച കേസിൽ അഞ്ച് പേരെ ഹൊന്നാവർ പോലീസ് അറസ്റ്റ് ചെയ്തു . ഉത്തര കന്നഡ ജില്ലയിലെ ഹൊന്നാവർ താലൂക്കിലെ സൽകോഡ ഗ്രാമത്തിലാണ് സംഭവം.
കൃഷ്ണ ആചാരിയുടെ പശുവിനെയാണ് ക്രൂരമായി കൊന്നത്. കാട്ടിൽ മേയാൻ പോയ പശുവിനെ തേടിയെത്തിയ ഉടമസ്ഥനാണ് വികൃതമായ നിലയിൽ പശുവിന്റെ ശരീരഭാഗങ്ങൾ കണ്ടത്. ഗർഭിണിയായ പശുവിന്റെ തല വെട്ടിമാറ്റി, വയർ പിളർന്ന് പശുക്കുട്ടിയെ പുറത്തെടുത്തിരുന്നു. കൂടാതെ ശരീരത്തിൽ നിന്ന് മാംസം മുറിച്ചു മാറ്റിയിരുന്നു. സംഭവത്തിൽ സംസ്ഥാനത്ത് വൻ പ്രതിഷേധമാണ് ഉയർന്നത്
തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.കേസ് ഗൗരവമായി എടുത്ത സംസ്ഥാന ആഭ്യന്തരമന്ത്രി പരമേശ്വര്‍ ഇന്നലെ ഐജിപിയും ഉത്തര കന്നഡ എസ്പിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. ഒരു കാരണവശാലും ഗോവധത്തെ സർക്കാർ പിന്തുണയ്ക്കുന്നില്ല. കൊലയാളികൾ ആരായാലും മടികൂടാതെ നടപടിയെടുക്കുക. ഗോമാംസ ഗതാഗത ശൃംഖലയെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും ആഭ്യന്തരമന്ത്രി നിർദേശിച്ചു.