നെടുമ്പാശ്ശേരി : വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ദോഹയിൽ നിന്ന് അമ്മയ്ക്കൊപ്പം കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശി ഫെസിൻ അഹമ്മദ് ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ ഗൾഫ് എയർ വിമാനത്തിലാണ് സംഭവം.മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് ഹൃദയസംബന്ധമായ തകരാറുകൾ ഉണ്ടായിരുന്നു.ഇതിന്റെ ചികിത്സയ്ക്കായി കേരളത്തിലേയ്ക്ക് എത്തിയതായിരുന്നു.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് കുഞ്ഞിനെ വിമാനത്തിൽ നിന്നും പ്രാഥമിക ചികിത്സ നൽകിയിരുന്നു. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
Discussion about this post