പാലക്കാട്: നെന്മാറയില് വെട്ടേറ്റ് കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും സംസ്കാര ചടങ്ങുകള്‍ നടന്നു. നെന്മാറ വാക്കാവ് ശാന്തിഗൃഹം ശ്മശാനത്തിലായിരുന്നു ലക്ഷ്മിയമ്മയുടെ സംസ്കാരം. സുധാകരന്റെ മൃതേദഹം എലവഞ്ചേരിയിലെ ശ്മശാനത്തില്‍ സംസ്കരിച്ചു.
മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചപ്പോള്‍ സഹോദരങ്ങളും മക്കളും അലമുറയിട്ട് കരഞ്ഞത് കണ്ടു നിന്നവരെയും വേദനയിലാക്കി . സുധാകരന്റെ മക്കളായ അതുല്യയുടെയും അഖിലയുടെയും കരച്ചില് കണ്ടുനില്ക്കാന് കഴിയുന്നതായിരുന്നില്ല.
ഇരുവരെയും കൊലപ്പെടുത്തിയ ചെന്താമര കഴിഞ്ഞ ദിവസമാണ് പിടിയിലായത് . സുധാകരന്റെ ഭാര്യ സജിതയെ 2019 ല്‍ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ ജാമ്യത്തിലിറങ്ങിയാണ് ഇന്നലെ വീണ്ടും കൊലപാതകം നടത്തിയത്.
.പ്രതിയുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ കൊലപ്പെടുത്താനുപോയോഗിച്ച കൊടുവാളും ഒപ്പം പകുതിയൊഴിഞ്ഞ വിഷക്കുപ്പിയും കണ്ടെത്തിയിരുന്നു. .