കൊച്ചി : വെടിയുണ്ടകൾ ചട്ടിയിലിട്ട് വറുക്കാൻ ശ്രമിച്ച് പോലീസുകാരൻ. എറണാകുളത്തെ ആംഡ് റിസർവ് (എആർ) പോലീസ് ക്യാമ്പിന്റെ അടുക്കളയിലാണ് സംഭവം. ശവസംസ്കാര ചടങ്ങുകളിൽ ആകാശത്തേക്ക് ആചാരപരമായ വെടിവയ്ക്കാൻ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് വറുക്കാൻ ശ്രമിച്ചത് ക്യാമ്പിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസർവ് എസ്.ഐ സജീവ് ചട്ടിയിലിട്ട് വറുത്തത് . സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ ഉത്തരവിട്ടു.
മാർച്ച് 10 ന് ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ശവസംസ്കാര ചടങ്ങിനായി വെടിയുണ്ടകൾ തയ്യാറാക്കുന്നതിനിടെയാണ് അപകടം നടന്നത്. ഉപയോഗിക്കുന്നതിന് മുമ്പ് വെടിയുണ്ടകൾ സൂര്യപ്രകാശത്തിൽ ഉണക്കണമെന്ന് സ്റ്റാൻഡേർഡ് പ്രോട്ടോക്കോളിൽ പറയുന്നു . എന്നാൽ രാവിലെ ചടങ്ങിനു പോകാൻ ആവശ്യപ്പെട്ടപ്പോൾ പെട്ടെന്ന് ചൂടാക്കിയെടുക്കാൻ ചട്ടിയിലിടുകയായിരുന്നു എന്നാണ് വിവരം
വെടിയുണ്ടകൾ കത്തുകയും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു. ഭാഗ്യവശാൽ, എൽപിജി സിലിണ്ടറുകളും വിറകും സൂക്ഷിച്ചിരുന്ന അടുക്കളയുടെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.