- ലോർഡ് മേയറുടെ അവാർഡുകൾക്കായി നിങ്ങൾക്കും നിർദേശിക്കാം : ഡബ്ലിൻ സിറ്റിയിലെ ജനങ്ങൾക്ക് അവസരം
- ഡീസല്‍ ലിറ്ററിന് വില 2 യൂറോയില്‍ താഴെയെന്ന് പരസ്യം : ഇടിച്ചു കയറി ആളുകൾ , പിന്നീട്…
- ഗാർഡൻ ക്യാബിൻ’ മോഡുലാർ യൂണിറ്റുകളുടെ വാടകയ്ക്ക് നികുതി ഇളവ്
- സർക്കാർ നിക്ഷേപ പദ്ധതി പ്രകാരമുള്ള വരുമാനത്തിന് ക്യാപിറ്റൽ ഗെയ്ൻസ് ടാക്സ് ബാധകമല്ല
- ഐറിഷ് പൗരത്വദാന ചടങ്ങ് ഏപ്രിൽ 14,15 തീയതികളിൽ
- അയര്‍ലൻഡില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള രാഷ്ട്രീയ പാര്‍ട്ടിയായി ഷിന് ഫെയ്ൻ
- പെസഹാ അപ്പത്തിന്റെ മാധുര്യത്തിലേയ്ക്ക്
- ഭീകരപ്രവർത്തനത്തിന്റെ ഭാഗമായി കൊലപാതകം ചെയ്താൽ മരണം ഉറപ്പ് ;നിയമത്തിന് അംഗീകാരം നൽകി ഇസ്രായേൽ
Author: Anu Nair
ന്യൂഡൽഹി ; പാകിസ്ഥാനിലെ പഞ്ചാബിലെയും പിഒകെയിലെയും 9 ഭീകര കേന്ദ്രങ്ങളാണ് കഴിഞ്ഞ ദിവസം ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തകർത്തെറിഞ്ഞത് . ഭീകരരെ നേരിട്ടും അല്ലാതെയും പിന്തുണയ്ക്കുന്ന സ്ഥലങ്ങൾ ഈ ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടു. അതേസമയം, ഇന്ത്യ ആക്രമണം നടത്തിയത് ലക്ഷ്യമിട്ടാണ് എന്ന വാദം പാകിസ്ഥാൻ ഉന്നയിച്ചെങ്കിലും ഇന്ത്യ അത് ശക്തമായി നിഷേധിച്ചു. 25 മിനിറ്റ് നീണ്ടുനിന്ന ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ 9 ഭീകര ക്യാമ്പുകളിൽ 24 മിസൈലുകളാണ് വർഷിച്ചത് . പുലർച്ചെ 1:05 നും 1:30 നും ഇടയിൽ നടന്ന ഈ ഓപ്പറേഷനിൽ 70 ലധികം ഭീകരർ കൊല്ലപ്പെട്ടു . അതേസമയം, ഓപ്പറേഷൻ സിന്ദൂരിൽ 80 ഇന്ത്യൻ യുദ്ധവിമാനങ്ങൾ ഉപയോഗിച്ചുവെന്ന് പറഞ്ഞ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ സോഷ്യൽ മീഡിയ ട്രോളുന്നുമുണ്ട്. പാർലമെന്റിൽ സംസാരിക്കവെയാണ് ഷഹബാസ് ഷെരീഫ് ഈ പരാമർശങ്ങൾ നടത്തിയത്. ഇന്ത്യൻ മണ്ണിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ വരെ ഇന്ത്യ മിസൈലുകൾ ഉപയോഗിച്ച് ആക്രമിച്ചു. പാർലമെന്റിൽ സംസാരിക്കവെയാണ് ഷഹബാസ്…
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യത്തെയും, കേന്ദ്രസർക്കാരിനെയും അഭിനന്ദിച്ച് ബോളിവുഡ് താരങ്ങൾ . അജയ് ദേവ്ഗണ്‍ മുതല്‍ വിവേക് ഒബ്‌റോയ് വരെയുള്ളവരാണ് ‘ഓപ്പറേഷന്‍ സിന്ദൂര’ത്തിന്റെ വിജയത്തോട് പ്രതികരിച്ചത്. ‘ ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കും നമ്മുടെ ഇന്ത്യൻ സൈന്യത്തിനും സല്യൂട്ട്.’ ഇന്ത്യ അഭിമാനത്തോടെയും ശക്തമായിയും നിൽക്കുന്നു. ജയ് ഹിന്ദ്!’ ‘ എന്നാണ് അജയ് ദേവ്ഗൺ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ‘ഈ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല’ എന്നായിരുന്നു ത്രിവർണ്ണ പതാകയുടെ ഇമോജിയ്ക്കൊപ്പം ആയുഷ്മാൻ ഖുറാന കുറിച്ചത്. ‘ജയ് ഹിന്ദ്, ജയ് മഹാകാൽ’ എന്ന് x-ൽ അക്ഷയ് കുമാറും എഴുതി. ‘ഭീകരത നിലനിൽക്കാൻ അനുവദിക്കില്ല, ഇന്ത്യയുടെ ചൈതന്യവും ഊർജ്ജവും വീണ്ടും ശക്തി പ്രാപിക്കും, നമ്മുടെ പുണ്യഭൂമിയിൽ ഇനി ഒരിക്കലും അത്തരം അന്ധകാരം ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. ഭീകരതയുടെ തിന്മയ്‌ക്കെതിരെ ലോകം ഒന്നിക്കണം. നമ്മെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന പ്രചാരണങ്ങൾക്ക് ഇരയാകരുത്, ഇത് ഏതെങ്കിലും മതത്തിനോ രാജ്യത്തിനോ എതിരായ യുദ്ധമല്ല, ഭീകരതയ്‌ക്കെതിരായ യുദ്ധമാണ്. ഇന്ത്യയിലെ വിധവകളുടെ കണ്ണീരിനുള്ള പ്രതികാരവും…
കോഴിക്കോട്: മരിച്ചു വീഴുന്ന മനുഷ്യരെയോർത്ത് മനസ്സു വിങ്ങുന്ന ഏതു മനുഷ്യസ്നേഹിയുടെയും ഹൃദയം തകർക്കാൻ കെൽപ്പുള്ള വാർത്തയാണ് യുദ്ധമെന്ന് എം.സ്വരാജ്. പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി ഇന്ന് പുലര്‍ച്ചെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടന്നതിനെ തുടര്‍ന്നുണ്ടാവുന്ന യുദ്ധാഹ്വാനങ്ങള്‍ക്കിടയിലാണ് സ്വരാജിന്റെ പോസ്റ്റ്. എം മുകുന്ദൻറെ ‘ദൽഹി ഗാഥകൾ ’ എന്ന നോവലിൽ നിന്നുള്ള വരികളിലൂടെയാണ് ‘യുദ്ധവും സമാധാനവും’ എന്ന തലക്കെട്ടോടെയുള്ള കുറിപ്പ് തുടങ്ങുന്നത്.യുദ്ധത്തിനു വേണ്ടി ദാഹിക്കുന്ന ചിലർ നവമാധ്യമങ്ങളിൽ മുറവിളികൂട്ടുന്നുണ്ട് ചാനലുകളിൽ യുദ്ധപ്രചോദിതർ ഉറഞ്ഞു തുള്ളുന്നുമുണ്ട്. സ്വന്തം മുറ്റത്ത് മിസൈൽ പതിക്കാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലർക്ക് യുദ്ധമെന്നത് അതിർത്തിയിലെ പൂരമാണ് – എന്നും സ്വരാജ് പറയുന്നു ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…. യുദ്ധവും സമാധാനവും . “അന്നു രാവിലെ സുമാർ ഒമ്പതുമണിക്ക് സേവാനഗറിലെ തന്റെ ഒറ്റമുറി സർക്കാർ ക്വാർട്ടറിൽ വച്ച് ശ്രീധരനുണ്ണി ഇല്ലാതെയായി. ” പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻറെ ‘ദൽഹി ഗാഥകൾ ‘ എന്ന നോവലിൽ ശ്രീധരനുണ്ണി എന്ന കഥാപാത്രത്തിൻ്റെ മരണം ഇങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നത് .…
കൊച്ചി : ഏപ്രിൽ 22-ന് പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ ഏറ്റെടുത്തിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബയുടെ മുന്നണി സംഘടനയാണ് ടിആർഎഫ്. ഈ ആക്രമണത്തിന്റെ സൂത്രധാരൻ സജ്ജാദ് ഗുൽ ആണെന്ന് ദേശീയ അന്വേഷണ ഏജൻസി തിരിച്ചറിഞ്ഞിരുന്നു . ടിആർഎഫ് മേധാവി സജ്ജാദിന് കേരളത്തിൽ അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ . ശ്രീനഗറിലും ബെംഗളൂരുവിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, ലാബ് ടെക്നീഷ്യൻ കോഴ്‌സ് പഠിക്കാൻ സജ്ജാദ് ഗുൽ കേരളത്തിലെത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. പഠനം പൂർത്തിയാക്കിയ ശേഷം സജ്ജാദ് ഗുൽ ശ്രീനഗറിലേക്ക് മടങ്ങി അവിടെ ഒരു മെഡിക്കൽ ലാബ് സ്ഥാപിച്ചു. ലാബ് നടത്തുന്നതിനിടയിലാണ് സജ്ജാദ് ഗുൽ തീവ്രവാദത്തിലേക്ക് തിരിഞ്ഞത്. തീവ്രവാദ പ്രവർത്തനങ്ങളിൽ സഹായിച്ചുകൊണ്ടാണ് ഗുൽ ആദ്യം തുടങ്ങിയത്. കശ്മീരിൽ ഭീകരാക്രമണങ്ങൾ നടത്താൻ പാകിസ്ഥാൻ ചാര ഏജൻസിയായ ഐഎസ്ഐയാണ് സജ്ജാദിനെ തിരഞ്ഞെടുത്ത് പരിശീലിപ്പിച്ചത്. പിന്നീട് തീവ്രവാദിയായി ഉയർന്നുവന്ന് ടിആർഎഫിന്റെ തലവനായി. 2002-ൽ ഡൽഹിയിലെ നിസാമുദ്ദീൻ റെയിൽവേ…
വാഷിംഗ്ടൺ : ഇന്ത്യയ്‌ക്കെതിരെ പ്രതികാരം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും പാടില്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി അമേരിക്ക . പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനുശേഷം പ്രത്യാക്രമണം നടത്തുമെന്ന് പാക് സർക്കാർ അവകാശപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഈ മുന്നറിയിപ്പ് . ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യയുടെ സൈനിക നടപടിയോട് പ്രതികരിക്കുന്ന തെറ്റ് ഒരു കാരണവശാലും പാകിസ്ഥാൻ വരുത്തരുതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്. ഏത് പ്രതികരണവും മേഖലയിലെ സംഘർഷം കൂടുതൽ വഷളാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി, അതിനാൽ സംയമനം പാലിക്കേണ്ടത് പ്രധാനമാണ്. ഭീകരതയ്‌ക്കെതിരെ തിരിച്ചടിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും ഇക്കാര്യത്തിൽ പാകിസ്ഥാൻ ഒന്നും ചെയ്യാൻ ധൈര്യപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി നേരിട്ട് സംസാരിച്ചതായും സംയമനം പാലിക്കാൻ ഉപദേശിച്ചതായും റൂബിയോ പറഞ്ഞു. ഇന്ത്യ-പാകിസ്ഥാൻ സാഹചര്യം യുഎസ് നിരീക്ഷിച്ചുവരികയാണെന്നും ഈ സംഘർഷം ഉടൻ സമാധാനപരമായി പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സിൽ’ കുറിച്ചു. ഈ സംഭവവികാസങ്ങൾക്കിടയിൽ,…
കൊച്ചി ; ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ ആർമിയെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി. നമ്മുടെ യഥാർത്ഥ നായകന്മാർക്ക് സല്യൂട്ടെന്ന് നടൻ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ കുറിച്ചു. രാഷ്ട്രം വിളിക്കുമ്പോൾ ഇന്ത്യൻ ആർമി ഉത്തരം നൽകുമെന്നും ഓപ്പറേഷൻ സിന്ദൂറിലൂടെ അത് വീണ്ടും തെളിഞ്ഞെന്നും മമ്മൂട്ടി പറഞ്ഞു. ജീവൻ രക്ഷിക്കുന്നതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദിയെന്നും നടൻ കൂട്ടിച്ചേർത്തു. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,’ നമ്മുടെ യഥാർത്ഥ നായകന്മാർക്ക് സല്യൂട്ട്! രാഷ്ട്രം വിളിക്കുമ്പോൾ ഇന്ത്യൻ ആർമി ഉത്തരം നൽകുമെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ വീണ്ടും തെളിയിച്ചു. ജീവൻ രക്ഷിച്ചതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദി. രാജ്യത്തിന് അഭിമാനം. ജയ് ഹിന്ദ്’. മമ്മൂട്ടി കുറിച്ചു. അതേസമയം, തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് ഹാൻഡിൽ തന്നെ ‘ഓപ്പറേഷൻ സിന്ദൂർ’ ഇമേജ് ആക്കിക്കൊണ്ടാണ് മോഹൻലാലിന്റെ പ്രതികരണം. ‘ഒരു പാരമ്പര്യം എന്ന നിലയിൽ മാത്രമല്ല, നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായിട്ടാണ് സിന്ദൂരം ധരിച്ചത്. ഞങ്ങളെ വെല്ലുവിളിക്കൂ, ഞങ്ങൾ എക്കാലത്തേക്കാളും നിർഭയരും ശക്തരുമായി ഉയരും. ഇന്ത്യൻ സൈന്യത്തിന്റെയും നാവികസേനയുടെയും വ്യോമസേനയുടെയും…
ന്യൂഡൽഹി : ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ ഒരു സാധാരണ സ്ഥലവും ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് . ഇന്ത്യൻ സൈന്യത്തിന് കൃത്യമായ ലക്ഷ്യം ഉണ്ടായിരുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. നമ്മുടെ സൈന്യത്തിന് വളരെ കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. ഹനുമാനെപ്പോലെയാണ് സൈന്യം ആക്രമിച്ചത്. നിരപരാധികളെ കൊന്നവരെ മാത്രമേ ഞങ്ങൾ കൊന്നുള്ളൂ. ഇന്ത്യയ്ക്ക് നേരെയുള്ള ആക്രമണത്തിന് മറുപടി നൽകാനുള്ള അവകാശമാണ് വിനിയോഗിച്ചത്. സമചിത്തതയോടെയും മാനവികത ഉയർത്തി പിടിച്ചുമാണ് സേന പെരുമാറിയതെന്നും പറഞ്ഞ രാജ്നാഥ് സിംഗ് പ്രധാനമന്ത്രിയുടെ നിശ്ചയദാർഢ്യത്തെയും പ്രകീർത്തിച്ചു . ഇന്ത്യൻ സൈന്യത്തിന്റെ ധീരതയെ ഞാൻ അഭിവാദ്യം ചെയ്യുന്നു. ഹനുമാൻ ജിയുടെ ആദർശങ്ങൾ ഞങ്ങൾ പിന്തുടർന്നു,” രാജ്‌നാഥ് സിംഗ് പറഞ്ഞു.
ന്യൂദല്‍ഹി:മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് കേരളത്തോടും തമിഴ്‌നാടിനോടും ആവശ്യപ്പെട്ട് സുപ്രീംകോടതി. അണക്കെട്ടിന്റെ അറ്റകുറ്റപ്പണി ഉള്‍പ്പെടെ ഉളള കാര്യങ്ങളില്‍ സമിതിയുടെ ശുപാര്‍ശകള്‍ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്ന് സുപ്രീംകോടതി ചോദിച്ചു. സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് പുതിയ മേല്‍നോട്ട സമിതി രൂപീകരിച്ചത്. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ അനില്‍ ജെയിന്‍ അധ്യക്ഷനായ സമിതിയില്‍ ഏഴംഗങ്ങളാണ് ഉളളത്.എന്നാല്‍ സമിതിയുടെ യോഗത്തിന് ശേഷവും നിര്‍ദേശങ്ങള്‍ ഒന്നും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അറ്റകുറ്റപ്പണികള്‍ക്കായി മരംമുറിക്കാന്‍ അനുമതി വേണമെന്നാണ് തമിഴ്‌നാട് കോടതിയില്‍ ആവശ്യപ്പെട്ടത്.എന്നാല്‍ തമിഴ്‌നാടിന് അറ്റകുറ്റപ്പണിക്ക് താല്‍പ്പര്യമില്ലെന്ന് കേന്ദ്രവും ജലനിരപ്പ് ഉയര്‍ത്താനാണ് തമിഴ്‌നാട് ശ്രമിക്കുന്നതെന്ന് കേരളവും കോടതിയെ അറിയിച്ചു. വിഷയത്തില്‍ കേരളം അനാവശ്യ തടസം സൃഷ്ടിക്കുന്നു എന്നാണ് തമിഴ്‌നാടിന്റെ ആരോപണം. മേല്‍നോട്ട സമിതിയുടെ ശുപാര്‍ശ നടപ്പിലാക്കുന്നതില്‍ ഒരാഴ്ച സമയം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ സുപ്രീം കോടതി.
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണ സംഘത്തിലെ അംഗമെന്ന് സംശയിക്കുന്ന അഹമ്മദ് ബിലാലിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കഴിഞ്ഞ ദിവസമാണ് ബൈസരൻ വാലിക്ക് സമീപത്തുനിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. പിടിക്കപ്പെട്ട സമയം ഇയാൾ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നു. ചോദ്യം ചെയ്യലിൽ നിന്ന് ബിലാൽ ഒഴിഞ്ഞുമാറുന്നതായും, വ്യക്തമല്ലാത്തതുമായ ഉത്തരങ്ങൾ നൽകുന്നുവെന്നുമാണ് അന്വേഷണ സംഘം പറയുന്നത് . ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് കവർ എവിടെ നിന്ന് ലഭിച്ചുവെന്ന ചോദ്യത്തിനും ബിലാലിനു ഉത്തരമില്ലായിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ പോലീസിന് കൈമാറി.. ഇയാളെ മാനസിക നില എന്തെന്ന് പരിശോധിക്കാനാണ് പൊലീസിന് അഹമ്മദ് ബിലാലിനെ കൈമാറിയത്.
കൊച്ചി: റാപ്പർ വേടനെതിരെയുള്ള പുലിപ്പല്ല് കേസിൽ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആർ. അതീഷിനെ സ്ഥലം മാറ്റി. മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിൽ നിന്നാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത് . ഗായകനെ അറസ്റ്റ് ചെയ്തതിന് ശേഷം മാധ്യമങ്ങൾക്ക് സ്ഥിരീകരിക്കാത്ത വിവരങ്ങൾ വെളിപ്പെടുത്തിയ ഉദ്യോഗസ്ഥൻ സേവന പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി വനം മന്ത്രി എ.കെ. ശശീന്ദ്രനാണ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. “അന്വേഷണത്തിനിടയിൽ വസ്തുതകൾ പരിശോധിക്കാതെ പ്രതിക്ക് ശ്രീലങ്കയുമായി ബന്ധമുണ്ടെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പ്രസ്താവനകൾ നടത്തുന്നത് ശരിയായ അന്വേഷണ രീതിയല്ല. വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമാണ് സ്ഥലംമാറ്റം. വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ വനം വകുപ്പ് മേധാവിയോട് നിർദ്ദേശിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ,” മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. വേടനെതിരെയുള്ള കേസ് കൈകാര്യം ചെയ്ത രീതിക്കെതിരെ ഭരണകക്ഷിയായ സി.പി.എമ്മും സഖ്യകക്ഷിയായ സിപിഐയും രംഗത്തെത്തിയതിനുശേഷമാണ് നടപടി. കൊച്ചിയിലെ ഒരു വാടക അപ്പാർട്ട്മെന്റിൽ നിന്ന് ആറ് ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് ഹിൽ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
