ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യത്തെയും, കേന്ദ്രസർക്കാരിനെയും അഭിനന്ദിച്ച് ബോളിവുഡ് താരങ്ങൾ . അജയ് ദേവ്ഗണ് മുതല് വിവേക് ഒബ്റോയ് വരെയുള്ളവരാണ് ‘ഓപ്പറേഷന് സിന്ദൂര’ത്തിന്റെ വിജയത്തോട് പ്രതികരിച്ചത്.
‘ ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കും നമ്മുടെ ഇന്ത്യൻ സൈന്യത്തിനും സല്യൂട്ട്.’ ഇന്ത്യ അഭിമാനത്തോടെയും ശക്തമായിയും നിൽക്കുന്നു. ജയ് ഹിന്ദ്!’ ‘ എന്നാണ് അജയ് ദേവ്ഗൺ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.
‘ഈ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല’ എന്നായിരുന്നു ത്രിവർണ്ണ പതാകയുടെ ഇമോജിയ്ക്കൊപ്പം ആയുഷ്മാൻ ഖുറാന കുറിച്ചത്. ‘ജയ് ഹിന്ദ്, ജയ് മഹാകാൽ’ എന്ന് x-ൽ അക്ഷയ് കുമാറും എഴുതി.
‘ഭീകരത നിലനിൽക്കാൻ അനുവദിക്കില്ല, ഇന്ത്യയുടെ ചൈതന്യവും ഊർജ്ജവും വീണ്ടും ശക്തി പ്രാപിക്കും, നമ്മുടെ പുണ്യഭൂമിയിൽ ഇനി ഒരിക്കലും അത്തരം അന്ധകാരം ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. ഭീകരതയുടെ തിന്മയ്ക്കെതിരെ ലോകം ഒന്നിക്കണം. നമ്മെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന പ്രചാരണങ്ങൾക്ക് ഇരയാകരുത്, ഇത് ഏതെങ്കിലും മതത്തിനോ രാജ്യത്തിനോ എതിരായ യുദ്ധമല്ല, ഭീകരതയ്ക്കെതിരായ യുദ്ധമാണ്. ഇന്ത്യയിലെ വിധവകളുടെ കണ്ണീരിനുള്ള പ്രതികാരവും ഭീകരരുടെ ദുഷ്പ്രവൃത്തികൾ ഇനി ഒരിക്കലും വെറുതെ വിടില്ലെന്ന ശക്തമായ മുന്നറിയിപ്പുമാണ് ‘ഓപ്പറേഷൻ സിന്ദൂർ’.- എന്നാണ് വിവേക് ഒബ്റോയുടെ കുറിപ്പ്.
‘ഭീകരതയ്ക്ക് സ്ഥാനമില്ല. ഒട്ടും സഹിഷ്ണുതയില്ല. പൂർണ്ണ നീതി. ‘ഓപ്പറേഷൻ സിന്ദൂർ’ എന്നായിരുന്നു സുനിൽ ഷെട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത് . ‘ജയ് ഹിന്ദ്, ജയ് സേന.’ ‘ഓപ്പറേഷൻ സിന്ദൂർ’ എന്നാണ് വിക്കി കൗശൽ തന്റെ ഇൻസ്റ്റാ സ്റ്റോറിയിൽ പങ്ക് വച്ചത്.

