ശ്രീനഗർ: പഹൽഗാം ഭീകരാക്രമണ സംഘത്തിലെ അംഗമെന്ന് സംശയിക്കുന്ന അഹമ്മദ് ബിലാലിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കഴിഞ്ഞ ദിവസമാണ് ബൈസരൻ വാലിക്ക് സമീപത്തുനിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.
പിടിക്കപ്പെട്ട സമയം ഇയാൾ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നു. ചോദ്യം ചെയ്യലിൽ നിന്ന് ബിലാൽ ഒഴിഞ്ഞുമാറുന്നതായും, വ്യക്തമല്ലാത്തതുമായ ഉത്തരങ്ങൾ നൽകുന്നുവെന്നുമാണ് അന്വേഷണ സംഘം പറയുന്നത് .
ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് കവർ എവിടെ നിന്ന് ലഭിച്ചുവെന്ന ചോദ്യത്തിനും ബിലാലിനു ഉത്തരമില്ലായിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ പോലീസിന് കൈമാറി.. ഇയാളെ മാനസിക നില എന്തെന്ന് പരിശോധിക്കാനാണ് പൊലീസിന് അഹമ്മദ് ബിലാലിനെ കൈമാറിയത്.
Discussion about this post

