ന്യൂഡൽഹി : എ ഐ യെ നിയന്ത്രിക്കാൻ നിയമം കൊണ്ടു വരണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ തയ്യാറാക്കിയ കരട് രാഷ്ട്രീയപ്രമേയം. എ ഐ സോഷ്യലിസം കൊണ്ടുവരുന്ന സംവിധാനമല്ല . പണ്ട് കമ്പ്യൂട്ടറിനെ പറഞ്ഞ പോലെ തൊഴിൽ തിന്നുന്ന ബകൻ എന്നാണ് എ ഐ യെയും സിപിഎം പറയുന്നത്.
പല മേഖലകളിലുള്ള തൊഴിലാളികൾക്ക് എ ഐ മൂലം ജോലി നഷ്ടമാകുമെന്നാണ് സിപിഎം പറയുന്നത് .വ്യക്തി വിവരങ്ങളും എ ഐ വഴി വൻ കിട കമ്പനികൾ ചോർത്തി സ്വകാര്യ ജീവിതത്തിലേയ്ക്ക് കടന്നുകയറുമെന്നും സിപിഎം പറയുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രിക്കാന്‍ ചട്ടം വേണമെന്ന് കരട് രാഷ്ട്രീയ പ്രമേയം ആവശ്യപ്പെടുന്നത്.
ആർട്ടിഫിഷ്യൽ ഇന്റജലിജൻസ് അഥവാ എ ഐ സോഷ്യലിസം കൊണ്ടുവരുമെന്നായിരുന്നു കഴിഞ്ഞ ദിവസം പാർട്ടി സെക്രട്ടറിയായ എം വി ഗോവിന്ദൻ പറഞ്ഞത് . എ ഐ മുതലാളിത്തതിന്റെ കൈയ്യിലാണ് . ഇത് വിവിധതലങ്ങളിൽ ഉപയോഗിക്കപ്പെടുമ്പോൾ മനുഷ്യാധ്വാന ശേഷി 60 ശതമാനം കുറയും . പിന്നെ ജോലി ഇല്ലാതാകും. എ ഐ യാണ് പിന്നെ പണിയെടുക്കുക . ഇതോടെ കമ്പോളത്തിലെ ക്രയവിക്രയ ശേഷിയിലും 60 ശതമാനത്തിന്റെ കുറവുവരും. ഇതോടെ മുതലാളിത്തത്തിന്റെ ഉൽപ്പന്നങ്ങൾ വാങ്ങാൻ ആളില്ലാതെയാകും. അങ്ങനെ ഉള്ളവനും , ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയും . അങ്ങനെയാണ് എഐയുടെ വളര്‍ച്ച സോഷ്യലിസത്തിലേക്കുള്ള യാത്രയായിത്തീരുക – എന്നൊക്കെയായിരുന്നു എം വി ഗോവിന്ദന്റെ ന്യായവാദങ്ങൾ.