Author: Anu Nair

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാരെയും അധ്യാപകരെയും ഒട്ടും പരിഗണിക്കാതെയുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ദേശീയ അധ്യാപക പരിഷത്ത്. സാധാരണക്കാരനും മധ്യവർഗ്ഗത്തിനും ആശ്വാസകരമായ കേന്ദ്ര ബജറ്റിന് പിന്നാലെ ജീവനക്കാരുടെ സകല പ്രതീക്ഷയും അസ്തമിപ്പിക്കുന്ന ഒരു ബഡ്ജറ്റ് ആണ് നിയമസഭയിൽ അവതരിപ്പിച്ചത്. 2019 ലെ ശമ്പള പരിഷ്കരണത്തിന്റെ കുടിശികയോ ഇതുവരെയുള്ള 19 ശതമാനം ക്ഷാമ ബത്ത കുടിശ്ശികയോ ജീവനക്കാർക്ക് ആശ്വാസകരം എന്ന് കരുതാവുന്ന ഏതെങ്കിലും തരത്തിലുള്ള പരിഷ്കരണ നടപടികളോ പ്രതീക്ഷിച്ചിരുന്ന മുഴുവൻ ആളുകൾക്കും ഇരുട്ടടിയായിരുന്നു ഈ ബജറ്റ് . 2024 ജൂലൈയിൽ നിയമിക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണ കമ്മീഷനെ നിയമിക്കുകയോ അതിനുള്ള എന്തെങ്കിലും നിർദ്ദേശങ്ങളോ ബജറ്റിൽ ഇല്ല. പങ്കാളിത്ത പെൻഷൻ പദ്ധതി പൂർണമായും പിൻവലിക്കും എന്ന് പ്രതീക്ഷിച്ച ജീവനക്കാരെ കടുത്ത നിരാശയിൽ ആക്കുന്ന നടപടിയാണ് പുറത്തുവന്നത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയോ ഭവന വായ്പ പദ്ധതിയോ പരിഷ്കരിച്ച് നടപ്പാക്കുന്നതിനെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള നിർദ്ദേശങ്ങൾ ഇല്ല. വിദ്യാഭ്യാസ രംഗത്ത് കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ച് നടപ്പാക്കി കൊണ്ടിരിക്കുന്ന വിവിധ…

Read More

ധാക്ക : ബംഗ്ലാദേശിൽ വീണ്ടും കലാപാന്തരീക്ഷം. കഴിഞ്ഞ ദിവസമാണ് മുൻ പ്രസിഡന്റ് ഷെയ്ഖ് മുജിബുർ റഹ്മാന്റെ വീടിന് തീയിട്ടത് . ഇത് ബംഗ്ലാദേശിലുടനീളം പ്രക്ഷുബ്ധമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. ഇപ്പോഴിതാ ബംഗ്ലാദേശി നടിമാരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. മെഹർ അഫ്രോസ് ഷാനെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത് . ഇവരെ ഇപ്പോള്‍ ചോദ്യം ചെയ്തുവരികയാണ്. താരത്തിന്റെ ആരാധകർക്കിടയിൽ ഇത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.മറ്റൊരു നടിയായ സോഹാന സാബയെയും ധാക്ക മെട്രോപൊളിറ്റൻ പോലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ച് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി 6 ന് രാത്രിയാണ് മെഹറിനെ അറസ്റ്റ് ചെയ്തതെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ റെസൽ കരിം മല്ലിക് പറഞ്ഞു. രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ താരം വിമർശിച്ചിരുന്നുവെന്നും പറയപ്പെടുന്നു. മെഹറിന്റെ അറസ്റ്റിന് മുമ്പ്, ബംഗ്ലാദേശിലെ ജമാൽപൂരിൽ മെഹറിന്റെ കുടുംബം താമസിച്ചിരുന്ന വീട്ടിൽ റെയ്ഡ് നടന്നു. നാട്ടുകാരും മദ്രസ വിദ്യാർത്ഥികളും വീട്ടിലെത്തി സാധനങ്ങൾ…

Read More

ന്യൂഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി മുന്നേറ്റം തുടരുന്നു. ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ ആദ്യലീഡ് നില മാറിമറിഞ്ഞെങ്കിലും ബിജെപി ലീഡ് തുടരുകയാണ്. കേവല ഭൂരിപക്ഷം കഴിഞ്ഞ ലീഡ് 40 സീറ്റിലെത്തിയിട്ടുണ്ട്. വൈകുന്നേരത്തോടെ കൃത്യമായ ഫലം അറിയാനാകുമെന്നാണ് സൂചന . ഒരു ഘട്ടത്തിൽ മുന്നിലായിരുന്ന ആപ്പ് പിന്നീട് കയറി വന്നില്ല . അരവിന്ദ് കെജ്രിവാളും, അതിഷിയുമടക്കമുള്ള ആപ്പ് നേതാക്കളെല്ലാം പിന്നിലാണ്. മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും സൗരഭ് ഭരദ്വാജും ഏറെ പിന്നിലാണ്. അതേസമയം സർക്കാർ രൂപീകരണത്തിന് അവകാശം ഉന്നയിക്കുമെന്ന് ഡൽഹി ബിജെപി നേതൃത്വം വ്യക്തമാക്കി. ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു . മുഖ്യമന്ത്രിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് ദില്ലി ബിജെപി അധ്യക്ഷന്‍. ബിജെപി ആസ്ഥാനത്ത് വിജയാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് പ്രവര്‍ത്തകര്‍. തുടക്കം മുതല്‍ ബിജെപിയാണ് ലീഡ് തുടര്‍ന്നത്. ആകെയുള്ള 70 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 60.54 ശതമാനം പേരാണ് വോട്ട് ചെയ്തത്.

Read More

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഗൈനക്കോളജി വിഭാഗത്തിലെ സീനിയര്‍ റസിഡന്റ് നാഗര്‍കോവില്‍ സ്വദേശിനി ഡോ. ആര്‍ അനസൂയയാണ് മരിച്ചത്. എലിവിഷം കഴിച്ചാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. വിഷം കഴിച്ച നിലയില്‍ ഇന്നലെയാണ് ഡോ.അനസൂയയെ ഭര്‍ത്താവ് ആശുപത്രിയില്‍ എത്തിക്കുന്നത്. അര്‍ദ്ധരാത്രിയോടെ മരിച്ചു. ഭര്‍ത്താവിനും കുട്ടിക്കും ഒപ്പം മെഡിക്കല്‍ കോളജിന് സമീപം പുതുപ്പള്ളി ലൈനില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഡോ. അനസൂയ. കഴിഞ്ഞ മൂന്ന് വര്‍ഷമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാഗര്‍കോവിലേക്ക് കൊണ്ടുപോയി.

Read More

തിരുവനന്തപുരം : കേരള സർവകലാശാല ആസ്ഥാനത്ത് ഇന്നും എസ് എഫ് ഐ പ്രതിഷേധം . പുതിയ യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ വി സി അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധവും , അതിന്റെ പേരിലുള്ള അക്രമവും.ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂണിയനെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാൻ അനുവദിക്കില്ലെന്ന നയമാണ് വിസിയുടേതെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പറഞ്ഞു. കലോത്സവമടക്കം കേരള സർവകലാശാലയ്ക്ക് കീഴിലെ വിദ്യാർത്ഥികൾക്ക് നിഷേധിക്കുന്ന സമീപനമാണ് വിസിയുടേത് . അതിലൂടെ അവർക്ക് കിട്ടേണ്ട ഗ്രേസ് മാർക്കും നഷ്ടപ്പെടുന്നു. മോഹൻ കുന്നുമേൽ ആർ എസ് എസുകാരനാണ് . അദ്ദേഹത്തിന് എസ് എഫ് ഐയെ കണ്ടാൽ ഹാലിളകും. ഹാലിളകിയാൽ നിലയ്ക്ക് നിർത്താൻ എസ് എഫ് ഐയ്ക്ക് അറിയാം . തിരുവനന്തപുരം നഗരം ചലിക്കരുതെന്ന് എസ് എഫ് ഐ വിചാരിച്ചാൽ ചലിക്കില്ല , അതിന് കേരളത്തിലെ മുഴുവൻ എസ് എഫ് ഐ ഇന്നും വേണ്ട . തിരുവനന്തപുരം നഗരത്തിലെ…

Read More

തമിഴകം ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് അജിത് കുമാർ നായകനായെത്തിയ വിടാമുയർച്ചി. ഇന്ന് പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ ആദ്യ ഷോ വലിയ ആഘോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തതും. ‘അജിത്തിന്റെ ബോക്സോഫീസ് തിരിച്ചു വരവ് ആണ്’ ചിത്രമെന്നാണ് പ്രതികരണങ്ങൾ. ഇപ്പോഴിതാ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ് വിവിധ ഓൺലൈൻ സൈറ്റുകളിൽ ചോർന്നതായാണ് റിപ്പോർട്ടുകൾ. 1080p, 720p, 480p എന്നീ HD റെസല്യൂഷനുകളിലാണ് ചിത്രം ഓൺലൈനിൽ പ്രചരിക്കുന്നത്. ആദ്യ ദിനം തന്നെ ഓൺലൈനിൽ വ്യാജ പതിപ്പ് പ്രചരിക്കുന്നത് ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷനെ തന്നെ ബാധിച്ചേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതിന് മുൻപ് ഗെയിം ചെയ്ഞ്ചർ, പുഷ്പ 2, മാർക്കോ, ബറോസ്, കങ്കുവ തുടങ്ങി നിരവധി സിനിമകളുടെ വ്യാജ പതിപ്പ് റിലീസ് ചെയ്ത ഉടനെ തന്നെ വിവിധ ഓൺലൈൻ സൈറ്റുകളിലെത്തിയിരുന്നു. ‘മങ്കാത്ത’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം അജിത് – അർജുൻ – തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ…

Read More

കൊച്ചി : ഗുരുവായൂർ ദേവസ്വത്തിന്റെ അക്കൗണ്ടുകളിലെ സാമ്പത്തിക ക്രമക്കേടുകൾ ഉയർത്തിക്കാട്ടുന്ന സത്യവാങ്മൂലം കേരള ഹൈക്കോടതിയിൽ സമർപ്പിച്ച് സംസ്ഥാന ഓഡിറ്റ് വകുപ്പ് . 2019 മുതൽ 2022 വരെയുള്ള മൂന്ന് വർഷത്തെ സ്വർണ്ണം – വെള്ളി ലോക്കറ്റ് വിൽപ്പനയിൽ 27 ലക്ഷത്തിന്റെ കുറവുണ്ടെന്നാണ് കണ്ടെത്തൽ.പഞ്ചാബ് നാഷണൽ ബാങ്കിലെ രണ്ട് അക്കൗണ്ടുകളിലാണ് ലോക്കറ്റ് വിൽപ്പനയിലെ തുക നിക്ഷേപിച്ചിരുന്നത്. ബാങ്ക് ജീവനക്കാരൻ നൽകുന്ന ക്രെഡിറ്റ് സ് ലിപ്പും അക്കൗണ്ടിൽ എത്തിയ തുകയും തമ്മിൽ വ്യത്യാസമുണ്ട്. ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ഹാജരാക്കുന്നതിൽ ദേവസ്വം ഉത്തരവാദിത്വം കാണിച്ചില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.തൃശൂർ ജില്ലയിലെ സാമ്പത്തിക ദുരുപയോഗവും സമീപകാല ബാങ്കിംഗ് തട്ടിപ്പുകളും സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ദേവസ്വത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഡോ. പി.എസ്. മഹേന്ദ്ര കുമാർ സമർപ്പിച്ച ഹർജിയിലാണ് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിച്ചത് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഒന്നിലധികം സാമ്പത്തിക ക്രമക്കേടുകൾ, ക്ഷേത്ര ഫണ്ടുകളുടെ ദുരുപയോഗം, സൈബർ സുരക്ഷാ പ്രോട്ടോക്കോളുകളിലെ വീഴ്ച എന്നിവയും പരാമർശിച്ചു.…

Read More

അഭിഷേക് ബച്ചന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് ഐശ്വര്യ റായ് . അഭിഷേക് ബച്ചന്റെ ബാല്യകാല ഫോട്ടോ പങ്കുവെച്ചാണ് ഐശ്വര്യ ആശംസകൾ നേർന്നത് . ഫോട്ടോയ്ക്ക് പലതരം കമന്റുകളാണ് ലഭിക്കുന്നത്. “ജന്മദിനാശംസകൾ. ദൈവം നിങ്ങൾക്ക് സന്തോഷവും ആരോഗ്യവും സ്നേഹവും നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു,”- എന്നാണ് അഭിഷേകിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിനൊപ്പം ഐശ്വര്യ കുറിച്ചിരിക്കുന്നത് . ഐശ്വര്യ റായി പോസ്റ്റ് ചെയ്ത ഈ ഫോട്ടോയ്ക്ക് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് ലൈക്കുകളാണ് ലഭിച്ചത്. അഭിഷേകും , ഐശ്വര്യയും തമ്മിൽ പിരിയുന്നുവെന്ന വാർത്തകൾക്കിടയിലാണ് ഐശ്വര്യയുടെ കുറിപ്പ്.ഐശ്വര്യ റായിയും അഭിഷേകും അടുത്തിടെ പലതവണ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.

Read More

തിരുമല ; ഹൈന്ദവാചാരങ്ങൾ ലംഘിച്ച 18 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) . ടിടിഡിയുടെ പ്രസ്താവന പ്രകാരം, ടിടിഡി ചെയർമാൻ ബി.ആർ. നായിഡുവിന്റെ നിർദ്ദേശപ്രകാരമാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. “ടിടിഡിയിൽ ജോലി ചെയ്യുന്നതും എന്നാൽ ഹിന്ദു ഇതര മത പാരമ്പര്യങ്ങൾ പിന്തുടരുന്നതുമായ 18 ജീവനക്കാരെ അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും , ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. ഈ ജീവനക്കാരെ മറ്റ് സർക്കാർ വകുപ്പുകളിലേക്ക് മാറ്റുകയോ അവർക്ക് സ്വമേധയാ വിരമിക്കൽ നൽകുകയോ ചെയ്യുമെന്നാണ് സൂചന .

Read More

തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ . വെള്ളിയാഴ്ച അവതരിപ്പിക്കുന്ന കേരള സംസ്ഥാന ബജറ്റിൽ വ്യാവസായിക നിക്ഷേപം ആകർഷിക്കുന്നതിനായുള്ള കൂടുതൽ പദ്ധതികൾ ഉണ്ടാകുമെന്നും ബാലഗോപാൽ പറഞ്ഞു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളും അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പുകളും മനസ്സിൽ വെച്ചുകൊണ്ട്, ബജറ്റിൽ ക്ഷേമ പദ്ധതികൾക്ക് മുൻഗണന നൽകുമെന്നാണ് സൂചന . കിഫ്ബി വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാകും . ഐടി പാർക്കുകൾ, വ്യാവസായിക കേന്ദ്രങ്ങൾ പോലുള്ള വാണിജ്യപരമായി ലാഭകരമായ പദ്ധതികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും.റോഡ് ടോൾ വർദ്ധനവ് പോലുള്ള പൊതുജനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന നടപടികൾ ഉണ്ടാകില്ല. കൂടാതെ, ക്ഷേമ പെൻഷനുകൾ വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നിട്ടുണ്ട് പെൻഷൻ 2,500 രൂപയായി ഉയർത്തുന്നതിന് 800 രൂപയുടെ വർദ്ധനവ് എൽഡിഎഫ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, സാമ്പത്തിക പരിമിതികൾ ഇത് നടപ്പാക്കാൻ തടസമാണ്. എങ്കിലും, 200 രൂപയുടെ വർദ്ധനവ് സർക്കാർ പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ.കൂടാതെ, വർഷങ്ങളായി മാറ്റമില്ലാതെ തുടരുന്ന…

Read More