Author: Anu Nair

മഹാകുംഭമേളയിൽ പുണ്യസ്നാനം ചെയ്ത് നടൻ ജയസൂര്യ . കുടുംബത്തോടൊപ്പമാണ് താരം പ്രയാഗ് രാജിലെത്തിയത് . മഹാകുംഭമേളയിൽ സ്നാനം ചെയ്യുന്നതടക്കമുള്ള ചിത്രങ്ങൾ ജയസൂര്യ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചു. മഹാകുംഭമേളയിൽ പങ്കെടുക്കുന്നത് ജീവിതകാലത്ത് ലഭിക്കുന്ന പുണ്യമാണെന്നും ഏറെ സന്തോഷമുണ്ടെന്നും ജയസൂര്യ പറഞ്ഞു. ‘ മഹാകുംഭമേളയിൽ കുടുംബത്തോടൊപ്പം പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു.ഒരുപാട് സന്യാസവര്യന്മാരും ഋഷീശ്വരൻമാരും നാനാതരത്തിലെ സാധനാ സമ്പ്രദായങ്ങളിൽപെട്ട സന്യാസശ്രേഷ്ഠൻമാരും പിന്നെ ലോകമെമ്പാടുമുള്ള വിശ്വാസികളും ഒന്നുചേരുന്ന ഒരു സ്ഥലമാണിത്. അവിടെ പോകാൻ സാധിക്കുന്നത് അത്യപൂർവ്വമായ ഭാഗ്യമാണ് . നമ്മൾ വിചാരിച്ചത് കൊണ്ട് മാത്രം അവിടെ എത്തിപ്പെടാനാകില്ല , മുത്തശ്ശിമാർ പറയും പോലെ അവിടെ എത്തണമെങ്കിൽ അവിടെ നിന്നുള്ള വിളി വരണം . ഒരു പുണ്യസ്ഥലത്തും നമ്മുടെ ഉന്നതി കൊണ്ട് എത്താനാകില്ല . അഹം മാറ്റി വച്ച് അവിടെ നിന്നുള്ള വിളി ലഭിക്കുമ്പോൾ എത്താനാകും. എനിക്കത് ലഭിച്ചത് ഭാഗ്യമായി തോന്നുന്നു . ഇത് വല്ലാത്ത അനുഭവമായിരുന്നു ‘ എന്നും ജയസൂര്യ പറഞ്ഞു.

Read More

തൃശൂർ : തികച്ചും സ്വേച്ഛാധിപത്യനിലപാടാണ് ട്രമ്പിന്റെ വരവോടെ സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . സിപിഎം തൃശൂർ ജില്ലാസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. സമ്മേളനത്തിൽ ഞങ്ങൾ ആഗ്രഹിക്കുന്നത് സ്വയം വിമർശനവും , വിമർശനങ്ങളുമാണ് . മാധ്യമങ്ങൾ പറയുന്ന കാര്യങ്ങളല്ല ഞങ്ങൾ ചർച്ച ചെയ്യുന്നത് . ഇന്നത്തെ ലോകത്തിൽ തീവ്ര വലതുപക്ഷ കക്ഷികൾക്ക് വലിയമുൻ ഗണന ലഭിക്കുന്നു. നാടുകടത്തപ്പെട്ട ഇന്ത്യക്കാരെ കൈയ്യും , കാലും കെട്ടിയാണ് തിരിച്ചയച്ചത് . ഇത് അംഗീകരിക്കാനാകില്ല. എ ഐ യ്ക്കെതിരെ ഭാവിയിൽ വലിയ സമരം ശക്തിപ്പെടും . എ ഐ ഉപയോഗിക്കുമ്പോൾ കുത്തക മൂലധനം കൂടും . തൊഴിലുകൾ നഷ്ടപ്പെടും. പതിനെട്ടാം ലോകസഭ തെരഞ്ഞെടുപ്പിലൂടെ ഹിന്ദു രാഷ്ട്രം നടപ്പിലാക്കാൻ കഴിയുമെന്നുള്ളതാണ് ബിജെപി പ്രതീക്ഷിച്ചത്. ബി ജെ പി യെ തോൽപ്പിക്കാൻ കഴിയുമെന്ന നിലപാട് ആണ് കണ്ണൂർ പാർട്ടി കോൺഗ്രസ് മുന്നോട്ട് വച്ചത്. അതുവരെ BJP യെ പരാജയപ്പെടുത്താൻ കഴിയില്ല എന്നാണ്…

Read More

തിരുവനന്തപുരം :മൂന്ന് സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങൾക്ക് ഡ്രോണ്‍ ആക്രമണ ഭീഷണി. ഇമെയില്‍ വഴിയാണ് സന്ദേശം ലഭിച്ചത്. ഇതേ തുടര്‍ന്ന് വിമാനത്താവളങ്ങളിൽ ജാഗ്രത നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം സിറ്റി പൊലീസ് സംഘം വിമാനത്താവളത്തില്‍ പരിശോധന നടത്തി.ബെംഗളൂരു, ചെന്നൈ, കേരളം എന്നിവിടങ്ങളിൽ ആക്രമണമുണ്ടാകുമെന്നാണു സന്ദേശം. ഇന്ന് ഉച്ചയോടെ ബെംഗളൂരു വിമാനത്താവളത്തിലാണു സന്ദേശം എത്തിയത് വ്യാജ ഇമെയില്‍ സന്ദേശമാണ് എന്ന് പൊലീസ് വ്യക്തമാക്കി. ഉച്ചയോടെയാണ് ഭീഷണി സന്ദേശം എത്തിയത്. വിമാനത്താവളത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.വിമാനത്താവള പരിസരത്ത് നിരീക്ഷണവും കര്‍ശനമാക്കി. പിന്നീട് അവ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍, ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന സന്ദേശമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇതോടെയാണ് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

Read More

മലപ്പുറം: മലപ്പുറം വേങ്ങരയ്ക്കടുത്ത് മദ്രസ അദ്ധ്യാപകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം . 28 വയസ്സുള്ള സുഹൈബിനാണ് ഗുരുതരമായി പരിക്കേറ്റത് . സംഭവത്തിനു പിന്നാലെ 18 കാരൻ റാഷിദ് പോലീസിൽ കീഴടങ്ങി. പ്രണയബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം . എന്നാൽ റാഷിദുമായി തനിക്ക് മുൻ പരിചയമില്ലെന്നും കണ്ടിട്ടില്ലെന്നുമാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സുഹൈബിന്റെ മൊഴി. സുഹൈബിന്റെ വസതിക്ക് സമീപം വച്ചാണ് ആക്രമണം. രാത്രി 9 മണിയോടെ സുഹൈബിന്റെ വസതിയ്ക്കടുത്തെത്തിയ റാഷിദ് ഒരു മണിക്കൂറോളം സുഹൈബിനായി കാത്തിരുന്നു. സ്കൂട്ടറിൽ സുഹൈബ് വരുന്നത് കണ്ടതോടെ റാഷിദും മറ്റൊരു സ്കൂട്ടറിൽ സുഹൈബിനെ പിന്തുടർന്നു. ശരീരത്തിലും കാലുകളിലുമായി ഏഴോളം വെട്ടുകൾ ഉണ്ട്. ആക്രമണത്തിന് ശേഷം റാഷിദ് ഓടി രക്ഷപ്പെട്ടു. പിന്നീട് പുലർച്ചെ ഏകദേശം 3 മണിയോടെ വേങ്ങര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. മാതാപിതാക്കൾക്കൊപ്പം അബുദാബിയിൽ താമസിച്ചിരുന്ന റാഷിദ് പ്ലസ് ടു പഠനത്തിനായാണ് കേരളത്തിലേക്ക് എത്തിയത്.

Read More

തൃശൂർ : വാട്സാപ്പ് വഴി മദ്യം വിൽക്കുന്ന മാഹിക്കാരൻ പിടിയിൽ . അമിത വേഗതയിൽ പാഞ്ഞ കാർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് മാഹിക്കാരൻ ജംഷാദിന്റെ മൊബൈൽ ബാർ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ പേരാമ്പ്രയിൽ വാഹന പരിശോധന നടത്തുകയായിരുന്നു ചാലക്കുടി ഡിവൈ എസ്പി കെ സുമേഷും സംഘവും . ഈ സമയത്താണ് കാർ പാഞ്ഞെത്തിയത് . കാറിന്റെ വരവ് കണ്ടപ്പോഴേ പോലീസുകാർക്ക് സംശയം തോന്നി . കാറിന്റെ ഡിക്കി പരിശോധിച്ചപ്പോഴാകട്ടെ 224 കുപ്പി മാഹി മദ്യമാണ് കണ്ടത് . കാർ ഓടിച്ചിരുന്നതും ജംഷാദാണ്. വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് മദ്യവിൽപ്പനയാണ് ജംഷാദിന് പണി . വാട്സാപ്പ് നമ്പറിൽ ബന്ധപ്പെട്ടാൽ മദ്യം നൽകും. മദ്യം കണ്ടെത്തിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read More

ന്യൂഡൽഹി : ഡൽഹി തെരഞ്ഞെടുപ്പിലെ ജനവിധി വളരെ വിനയത്തോടെ സ്വീകരിക്കുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ . ഈ വിജയത്തിനു ബിജെപിയെ അഭിനന്ദിക്കുന്നതായും, ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെജ്രിവാൾ പറഞ്ഞു. ഡൽഹി തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയായിരുന്നു വിഡിയോ സന്ദേശത്തിലൂടെ കെജ്രിവാൾ പ്രതികരിച്ചത്. ‘‘കഴിഞ്ഞ 10 വർഷമായി ആരോഗ്യം , വിദ്യാഭ്യാസം , അടിസ്ഥാന സൗകര്യം എന്നീ മേഖലകളിൽ വളരെയധികം പ്രവർത്തനങ്ങൾ ഞങ്ങൾ നടത്തി . ഞങ്ങൾ ക്രിയാത്മക പ്രതിപക്ഷത്തിന്റെ പങ്ക് വഹിക്കുക മാത്രമല്ല ജനസേവനം തുടരുകയും ചെയ്യും ‘ – കെജ്രിവാൾ പറഞ്ഞു ബിജെപി നേതാവ് പർവേശ് ശർമ്മയാണ് കെജ്രിവാളിനെതിരെ അട്ടിമറി വിജയം നേടിയത് . 4,089 വോട്ടുകൾക്കാണ് അരവിന്ദ് കെജ്രിവാൾ പരാജയപ്പെട്ടത് . ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തകർച്ചയാണ് എ എ പിയ്ക്കുണ്ടായിരിക്കുന്നത്.

Read More

കൊടുങ്ങല്ലൂർ ; അനന്തലക്ഷ്മി ഇന്ന് ടിക്കറ്റ് നൽകിയത് വെറുമൊരു യാത്രക്കാരനല്ല , കേന്ദ്രമന്ത്രിയായിരുന്നു ഇന്ന് രാമപ്രിയ ബസിലെ യാത്രക്കാരിൽ ഒരാൾ . അച്ഛൻ ഡ്രൈവറും , മകൾ കണ്ടക്ടറുമായ ബസിലാണ് ഇന്ന് സുരേഷ് ഗോപി കയറിയത് .അതിന്റെ സന്തോഷത്തിലാണ് അച്ഛൻ ബസിൽ ഡ്രൈവറായ ലോകമലേശ്വരം തൈപറമ്പത്ത് ഷൈനും, മകളും കണ്ടക്ടറുമായ അനന്തലക്ഷ്മിയും. ഇരുവരെയും അഭിനന്ദിക്കുന്നതിനായാണ് സുരേഷ് ഗോപി ഇന്ന് ബസിൽ എത്തിയത് . കഴിഞ്ഞ ഒന്നരവർഷമായി രാമപ്രിയ ബസിലെ സ്ഥിരം കാഴ്ച്ചയാണിത് . ആദ്യമൊക്കെ കൗതുകമായിരുന്നുവെങ്കിൽ പിന്നീടിത് ആ അച്ഛനോടും,മകളോടുമുള്ള സ്നേഹമായി മാറി. ചെറുപ്പം മുതൽ ബസ് യാത്രയും , ബസ് ജോലിയും ഏറെ ഇഷ്ടമാണ് അനന്തലക്ഷ്മിയ്ക്ക് . അച്ഛന്റെ ഉടമസ്ഥതയിലുള്ള ബസിലായിരുന്നു ആദ്യ പരിശീലനവും . പിന്നീട് കണ്ടക്ടർ ലൈസൻസും എടുത്തു. ഇന്ന് എം കോം വിദ്യാർത്ഥിനിയുമാണ് അനന്തലക്ഷ്മി . പഠിക്കാൻ മിടുക്കിയായ മകളെ കണ്ടക്ടർ ആകാൻ അച്ഛനും കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലർ കൂടിയായ അമ്മ ധന്യയും സമ്മതിച്ചില്ല. പഠനത്തിനു…

Read More

കാസർകോട് : ഇന്ന് പുലർച്ചെ കാസർകോടിന്റെ മലയോര മേഖലകളിൽ അനുഭവപ്പെട്ട മുഴക്കത്തിന്റെ പ്രഭവകേന്ദ്രം അറബിക്കടലാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി. ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലിൽ സംഭവിച്ച മൂന്ന് ചെറിയ ഭൂചലനങ്ങളുടെ ഭാഗമായാണ് കാസർകോട് മുഴക്കവും, ചെറിയ പ്രകമ്പനവും അനുഭവപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. കടലിൽ ഉണ്ടായത് ചെറിയ ഭൂചലമായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിന്റെ പരിധിയിൽ വരുന്ന മേഖലകളിലാണ് പ്രകമ്പനവും, മുഴക്കവും ഉണ്ടായത്. കോടോം ബേളൂർ, വെസ്റ്റ് എളേരി, കിനാനൂർ കരിന്തളം, ബളാൽ പഞ്ചായത്തുകളിലാണ് മുഴക്കം അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്. മുഴക്കമുണ്ടായതിന് പിന്നാലെ വളർത്തുമൃഗങ്ങൾ അസ്വസ്ഥത പ്രകടിപ്പിച്ചതായി പ്രദേശവാസികൾ പറഞ്ഞു. അതേസമയം സുനാമി മുന്നറിയിപ്പുകളൊന്നുമില്ലെന്നും അത്തരം പ്രചാരണങ്ങൾ വെറും കിംവദന്തികൾ മാത്രമാണെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

Read More

കണ്ണൂർ ; ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുന്നേറ്റത്തെ കുറിച്ച് പ്രതികരിക്കാതെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി കോൺഗ്രസ് നേതാവും , വയനാട് എം പി യുമായ പ്രിയങ്ക ഗാന്ധി . തെരഞ്ഞെടുപ്പ് ഫലം ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും പറയാൻ സമയമായിട്ടില്ലെന്നുമാണ് പ്രിയങ്ക മാദ്ധ്യമങ്ങളോട് പറഞ്ഞത് . വയനാട് സന്ദർശനത്തിനായി കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതികരണം. നിയോജക മണ്ഡലങ്ങളിലെ ബൂത്ത് , മണ്ഡലം, നിയോജക മണ്ഡലം തലത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ, കൺവീനർമാർ, ഖജാൻജിമാർ , ജില്ലാ നേതാക്കൾ എന്നിവരും സമ്മേളനങ്ങളിൽ പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ സഖ്യത്തിലാണ് എ എ പിയും,കോൺഗ്രസും മത്സരിച്ചത് . ആകെയുള്ള 7 സീറ്റുകളിൽ 4 ഇടത്ത് എ എ പിയും, 3 ഇടത്ത് കോൺഗ്രസും മത്സരിച്ചെങ്കിലും ഇന്ത്യാ മുന്നണി സമ്പൂർണ തോൽവി ഏറ്റുവാങ്ങി. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70 സീറ്റിലും സഖ്യമില്ലാതെയാണ് കോൺഗ്രസും എഎപിയും മത്സരിച്ചത്.

Read More

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ വിമർശനം ഉന്നയിച്ച് അണ്ണാ ഹസാരെ . കെജ്രിവാളിന്റെ കണ്ണുകൾ “പണവും അധികാരവും” കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കെജ്രിവാളിന് മുൻപ് പല തവണ താൻ മുന്നറിയിപ്പുകൾ നൽകിയിരുന്നുവെന്നും , അത് ശ്രദ്ധിക്കപ്പെട്ടില്ലെന്നും ഹസാരെ പറഞ്ഞു. “ഒരു സ്ഥാനാർത്ഥിയുടെ പെരുമാറ്റം, ചിന്തകൾ ശുദ്ധമായിരിക്കണം, ജീവിതം കുറ്റമറ്റതായിരിക്കണം, ത്യാഗം ഉണ്ടായിരിക്കണം . ഈ ഗുണങ്ങൾ വോട്ടർമാർക്ക് അദ്ദേഹത്തിൽ വിശ്വാസം വളർത്തുന്നു. ഞാൻ ഇത് അരവിന്ദ് കെജ്‌രിവാളിനോട് പറഞ്ഞു, പക്ഷേ അദ്ദേഹം ശ്രദ്ധിച്ചില്ല, ഒടുവിൽ, അദ്ദേഹം മദ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്തുകൊണ്ടാണ് ഈ പ്രശ്നം ഉയർന്നുവന്നത്? പണശക്തി അദ്ദേഹത്തെ കീഴടക്കി,” ഹസാരെ പറഞ്ഞു. അതേസമയം ഡൽഹിയിൽ സർക്കാർ രൂപീകരിക്കാനുള്ള അവകാശവുമായി മുന്നോട്ട് പോകുകയാണ് ബിജെപി.

Read More