Author: Anu Nair

പ്രയാഗ് രാജ് ; മഹാകുംഭമേളയിൽ പങ്കെടുത്ത് നടൻ വിജയ് ദേവരകൊണ്ട . അമ്മ മാധവിയോടൊപ്പം കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്. കുംഭമേളയിൽ പങ്കെടുക്കുന്നതിനായി വിജയ് ദേവരകൊണ്ട സിനിമാ ഷൂട്ടിംഗിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. കാവി വസ്ത്രങ്ങളും രുദ്രാക്ഷമാലയും ധരിച്ച് കൂപ്പുകൈകളുമായി തന്റെ അമ്മയ്ക്കൊപ്പം വിജയ് ദേവരകൊണ്ട പ്രാർത്ഥിക്കുന്ന ചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത് . നേരത്തെ, ഹൈദരാബാദ് വിമാനത്താവളത്തിൽ അദ്ദേഹം വന്ന ഫോട്ടോകളും വൈറലായിരുന്നു മലയാളത്തിൽ നിന്ന് നടൻ ജയസൂര്യ , നടി സംയുക്ത എന്നിവരും മഹാകുംഭമേളയിൽ എത്തിയിരുന്നു.

Read More

ആഫ്രിക്കൻ രാജ്യമായ മാലിയിൽ വീണ്ടും ആക്രമണം. സൈനിക നിരീക്ഷണത്തിലായിരുന്ന വാഹനവ്യൂഹത്തിന് നേരെ തോക്കുധാരികൾ ആക്രമണം നടത്തിയതായും 30 ഓളം പേർ  കൊല്ലപ്പെട്ടതായും സൈനിക വക്താവ് കേണൽ മേജർ സൗലൈമാൻ ഡെംബെലെ പറഞ്ഞു. മരിച്ചവരിൽ ഭൂരിഭാഗവും സ്വർണ്ണ ഖനിയിൽ ജോലി ചെയ്തിരുന്നവരാണ്. രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഏറ്റവും വലിയ നഗരമായ ഗാവോയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്നത് . ഭരണകൂടത്തെ എതിർക്കുന്ന സായുധ ഗ്രൂപ്പുകൾ അവിടെ സജീവമാണ്. ഈ വർഷം സാധാരണക്കാർക്ക് നേരെയുണ്ടായ ഏറ്റവും മാരകമായ ആക്രമണമാണിതെന്ന് പറയപ്പെടുന്നു. ആക്രമണകാരികൾ 60 ഓളം വാഹനങ്ങളെയാണ് ലക്ഷ്യം വച്ചതെന്ന് മേജർ സൗലൈമാൻ ഡെംബെലെ പറഞ്ഞു. നിലവിൽ ഒരു ഗ്രൂപ്പും ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ്, അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ജെഎൻഐഎം, മാലിയുടെ സൈനിക ഭരണകൂടത്തെ എതിർക്കുന്ന അസവാദ് മേഖലയിലെ മറ്റ് ഗ്രൂപ്പുകൾ എന്നിവയുൾപ്പെടെ നിരവധി ഗ്രൂപ്പുകൾ ഈ പ്രദേശത്ത് സജീവമാണെന്ന് പറയപ്പെടുന്നു.

Read More

മലപ്പുറം : സി.പി.എമ്മും സി.പി.ഐയും ഡൽഹിയിൽ മൽസരിക്കാൻ പാടില്ലായിരുന്നുവെന്ന് കെ ടി ജലീൽ എം എൽ എ . സി.പി.എം രണ്ടു സീറ്റിലും സി.പി.ഐ അഞ്ചു സീറ്റിലുമാണ് മൽസരിച്ചതെങ്കിൽ പോലും, സ്വന്തം ദൗർബല്യം മാലോകർക്ക് മനസ്സിലാക്കി കൊടുക്കാൻ ഇടവന്നു എന്നല്ലാതെ മറ്റൊന്നും അതുകൊണ്ട് സംഭവിച്ചില്ലെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഒരു കാലത്ത് ആനയായിരുന്ന കോൺഗ്രസ്, ഇന്ന് കേവലമൊരു ചാവാലിപ്പോത്ത് മാത്രമാണെന്ന് രാഹുൽഗാന്ധി തിരിച്ചറിയണം. കോൺഗ്രസ്സിന് ഇപ്പോഴും യാഥാർത്ഥ്യ ബോധമില്ല. സ്വന്തം ശക്തിയെ കുറിച്ച് യാതൊരു ബോദ്ധ്യവുമില്ല. “ൻ്റെപ്പൂപ്പാക്ക് ഒരാനണ്ടാർന്നു” എന്ന് ഊറ്റം കൊണ്ടത് കൊണ്ട് ഒരു കാര്യവുമില്ല. . ഗൃഹനാഥൻ തന്നെ കുടുംബാംഗങ്ങളെ ഒറ്റുകൊടുക്കുന്ന പണിയാണ് ഇന്ത്യാമുന്നണിയുടെ നേതൃസ്ഥാനത്തിരുന്ന് കോൺഗ്രസ് ചെയ്തത്. അതിനെ കൊടും ചതി എന്നല്ലാതെ മറ്റെന്താണ് പറയുക? എന്നും ജലീൽ ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…. ഡൽഹി ബി.ജെ.പിക്ക് സമ്മാനിച്ചതാര്? ഒരു പതിറ്റാണ്ടിലധികം തുടർച്ചയായി കോൺഗ്രസ് ഭരിച്ച സംസ്ഥാനമാണ് ഡൽഹി. അവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എഴുപത് സീറ്റുകളിൽ…

Read More

ലക്നൗ ; റായ്ബറേലിയിൽ യശ്വന്ത്പൂർ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം . ചമ്പാ ദേവി ക്ഷേത്രത്തിന് സമീപമുള്ള ട്രാക്കുകളിൽ കൂറ്റൻ കല്ലുകളാണ് വച്ചിരുന്നത് . ഇത് കണ്ട ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിച്ചതോടെ വൻ അപകടം ഒഴിവായി. ലഖ്‌നൗവിൽ നിന്നുള്ള യശ്വന്ത്പൂർ എക്സ്പ്രസ് വരുന്ന ട്രാക്കിലാണ് ഒരു അടി നീളമുള്ള കല്ലുകൾ വച്ചിരുന്നത് . യാദൃശ്ചികമായി, ചുവപ്പ് സിഗ്നൽ കാരണം ട്രെയിൻ വേഗത കുറച്ച ലോക്കോ പൈലറ്റ് കല്ലുകൾ കണ്ടതോടെ എമർജൻസി ബ്രേക്കുകൾ പ്രയോഗിക്കുകയായിരുന്നു. സംഭവം റിപ്പോർട്ട് ചെയ്തയുടൻ റെയിൽവേ ഉദ്യോഗസ്ഥർ പോലീസിൽ അറിയിക്കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.കഴിഞ്ഞ കുറച്ച് മാസങ്ങളായി റെയിൽവേ ട്രാക്കുകളിൽ പല സാധനങ്ങളും വച്ച് ട്രെയിനുകൾ പാളം തെറ്റിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്.

Read More

ധാക്ക : ഖുറാൻ കോപ്പികൾ കത്തിച്ച മുസ്ലീം യുവാവിനെ അറസ്റ്റ് ചെയ്ത് ബംഗ്ലാദേശ് പോലീസ് .22 വയസ്സുള്ള ഫിർദൗസ് മുഹമ്മദ് ഫരീദ് എന്നയാളെയണ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശിലെ രാജ്ഷാഹി സർവകലാശാലയിലെ 7 റെസിഡൻഷ്യൽ ഹാളുകളിലാണ് ഖുറാൻ കത്തിച്ചത്. സർവകലാശാലയിലെ മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പിലെ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥിയായ ഫിർദൗസ് മൈമെൻസിംഗ് സ്വദേശിയാണ്.രാജ്ഷാഹി സർവകലാശാലയിലെ ഷഹീദ് അമീർ അലി ഹാൾ, ഷഹീദ് സിയാവുർ റഹ്മാൻ ഹാൾ, ഷഹീദ് ഹബീബുർ റഹ്മാൻ ഹാൾ, മദർ ബക്ഷ് ഹാൾ, മോത്തിഹാർ ഹാൾ, സുഹ്‌റവാർഡി ഹാൾ, ഷേർ-ഇ-ബംഗ്ലാ എ കെ ഫസ്ലുൽ ഹഖ് ഹാൾ എന്നിവിടങ്ങളിലാണ് ഫിർദൗസ് ഖുറാൻ കത്തിച്ചത്. അതിനുശേഷം, ഫിർദൗസ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ജെസ്സോർ, ധാക്ക, മൈമെൻസിങ് എന്നിവയുൾപ്പെടെ ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ ഫിർദൗസ് ഒളിവിൽ കഴിഞ്ഞു.കാമ്പസിൽ, പ്രത്യേകിച്ച് തീവ്ര മുസ്ലീം വിദ്യാർത്ഥി ഗ്രൂപ്പുകളിൽ നിന്ന് പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത് .പ്രതിയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും…

Read More

കൊച്ചി : ചൈനയെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . ബഹുദൂരം മുന്നേറുന്ന ചൈനയെ അമേരിക്ക ആക്രമിക്കുന്നുവെന്നാണ് എം വി ഗോവിന്ദൻ പറയുന്നത് . ‘ ജനകീയ ചൈന എ ഐയേക്കാൾ മെച്ചപ്പെട്ട നിലയിലുള്ള സംവിധാനം ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട് . . പൊതുജനത്തിന് ഉപയോഗിക്കാൻ കഴിയുന്ന വളരാൻ കഴിയുന്ന ഒന്നായിട്ടാണ് അവർ ഇത് ഉപയോഗിക്കുന്നത് . കുത്തക മുതലാളിമാർക്ക് ഉപയോഗിക്കാൻ കഴിയുന്ന എ ഐ സംവിധാനമല്ല ചൈനയിൽ . ബഹുദൂരം മുന്നേറുന്ന ചൈനയെ അമേരിക്ക കടന്നാക്രമിക്കുകയാണ് . ഇന്ത്യയും ജപ്പാനും ഓസ്ട്രേലിയയും അതിനൊപ്പം ചേരുകയണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. നേരത്തെ ട്രമ്പിനെതിരെയും എം വി ഗോവിന്ദൻ വിമർശനമുയർത്തിയിരുന്നു. സ്വേച്ഛാധിപത്യപരമായ സമീപനമാണ് ട്രമ്പിനെന്നാണ് ഗോവിന്ദന്റെ വിമർശനം.

Read More

കൊച്ചി ; ട്രാൻസ്ജൻഡർ യുവതിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി ഷംനാസ് , പള്ളുരുത്തി സ്വദേശി ഫാസിൽ എന്നിവരാണ് കസ്റ്റഡിയിലായത് . സംഭവത്തിൽ ട്രാൻസ്ജൻഡേഴ്സ് ആക്ട് പ്രകാരം പോലീസ് കേസെടുത്തിരുന്നു. പാലാരിവട്ടം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് സംഭവം . പാലാരിവട്ടം റിനെ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ട്രാൻസ്ജൻഡേഴ്സിനെയാണ് ക്രൂരമായി മർദ്ദിച്ചത് . മലിനജലവുമായെത്തിയ ലോറിയുടെ ഡ്രൈവറാണ് ഇവരെ മർദ്ദിച്ചത് . റോഡിന് വശത്ത് മലിന ജലം ഒഴുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് മർദ്ദനത്തിന് കാരണം . ഒരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്നും , കമ്പിവടി ഉപയോഗിച്ച് കൈയിലും കാലിലും പൊതിരെ തല്ലിയെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ പറഞ്ഞു. ആക്രമിച്ചയാൾ പിന്നീട് ലോറിയുമായി കടന്നു കളഞ്ഞു . ലോറി നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

Read More

ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരണമെങ്കിൽ ചില വിട്ടുവീഴ്ച്ചകൾ വേണ്ടി വരും . അതിൽ പ്രധാനമാണ് മധുരത്തോട് ബൈ പറയുക എന്നത് . നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, പഞ്ചസാര അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ചിലപ്പോൾ നമ്മൾ ചില ഉത്പ്പന്നങ്ങൾ കാണാറുണ്ട്. അതിൽ ചിലതിൽ ഷുഗർ ഫ്രീ എന്നും , മറ്റ് ചിലതിൽ നോ ഷുഗർ ആഡഡ് എന്നും എഴുതിയിട്ടുമുണ്ടാകും . കേൾക്കേണ്ട താമസം അത് മധുരം ഇല്ലാത്തതാണെന്ന് കരുതി ചാടി വീഴുന്ന പ്രമേഹരോഗികൾ ചില കാര്യങ്ങൾ അറിയണം . ഹാർവാർഡ് ഹെൽത്ത് പബ്ലിഷിംഗ് അനുസരിച്ച്, ഷുഗർ ഫ്രീ എന്ന് എന്ന് ലേബൽ ചെയ്തിരിക്കുന്ന ഭക്ഷണത്തിൽ ഒരു സെർവിംഗിൽ 0.5 ഗ്രാമിൽ താഴെ മധുരം മാത്രമേ അടങ്ങിയിട്ടുള്ളൂ. പക്ഷേ പലപ്പോഴും അസ്പാർട്ടേം, സ്റ്റീവിയ പോലുള്ള കൃത്രിമ മധുരങ്ങൾ ചേർക്കാറുണ്ട്. ‘നോ ഷുഗർ ആഡഡ് ‘ എന്ന ലേബലുള്ള ഭക്ഷണ ഉൽപ്പന്നങ്ങളാണ് സംസ്കരണത്തിനിടയിലോ പാക്കേജിംഗിലോ മധുരം ചേർക്കാത്തതെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…

Read More

സ്വപ്നം കണ്ട് ഉറങ്ങുന്നവരിൽ മുന്നിലാണ് പലരും , ചിലപ്പോഴെങ്കിലും ചില സ്വപ്നങ്ങൾ നമ്മെ ഭയപ്പെടുത്താറുണ്ട്. പലപ്പോഴും നമ്മൾ കാണുന്ന സ്വപ്നങ്ങൾ അർത്ഥങ്ങൾ ഉണ്ടെന്നാണ് ജ്യോതിഷികൾ പറയുന്നത് . നാം കാണുന്ന സ്വപ്നങ്ങൾക്കും , ഭാവിയിൽ വരാൻ പോകുന്ന ചില കാര്യങ്ങൾക്കു ബന്ധമുള്ളതായി പണ്ഡിതർ പറയുന്നു. അതിലൊന്നാണ് പാമ്പുകളെ സ്വപ്നം കാണുന്നത് .പത്തി വിടർത്തി നിൽക്കുന്ന പാമ്പുകളെ സ്വപ്നം കാണുന്നത് നല്ല ഫലമാണെന്നാണ് പൊതുവെ പറയുക . തിളങ്ങുന്ന കറുത്ത പാമ്പ് പത്തി വിടർത്തി നിൽക്കുന്നത് കണ്ടാൽ ലോട്ടറി പോലെ വിവിധ വഴികളിലൂടെ പണം വന്ന് ചേരുമെന്നാണ് വിശ്വാസം . സ്വർണ്ണനിറമുള്ള പാമ്പുകളെയോ, നാഗങ്ങളെയോ കണ്ടാൽ അത് നിധി പോലെ അസുലഭമായ ധനാഗമന സൂചനയാണത്രേ. എന്നാൽ എല്ലാ പാമ്പുകളും ശുഭസൂചനകളല്ല. ഇഴഞ്ഞു നീങ്ങുന്ന പാമ്പുകളെയോ, ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന പാമ്പുകളെയോ കാണുന്നത് രാഹുദോഷമോ, നാഗദോഷമോ ആകാം സൂചിപ്പിക്കുന്നതെന്നും ആചാര്യന്മാർ പറയുന്നു.ഇവയ്‌ക്ക് മതിയായ പരിഹാരം ആചാര്യമതപ്രകാരം ചെയ്യേണ്ടതുമാണ് എന്നാണ് വിശ്വാസം.

Read More

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ അതിഷി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഞായറാഴ്ച രാജ് നിവാസിൽ എൽജി വികെ സക്‌സേനയ്ക്ക് അതിഷി രാജി സമർപ്പിച്ചു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ രാജിവച്ചതിനെ തുടർന്നാണ് അതിഷി ഡൽഹി മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 2024 സെപ്റ്റംബർ 21-ന്, 43 വയസ്സുള്ളപ്പോഴാണ് , ഡൽഹിയുടെ എട്ടാമത്തെയും ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായും അതിഷി സത്യപ്രതിജ്ഞ ചെയ്തത്. ബിജെപിക്ക് ഭൂരിപക്ഷമുള്ള നിയമസഭയിൽ ഇനി ആപ്പ് പ്രതിപക്ഷത്താകും. അതേസമയം ബിജെപിയിൽ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

Read More