സൗദി അറേബ്യ, ചൈന എന്നിവയുൾപ്പെടെ ഏഴ് രാജ്യങ്ങളിൽ നിന്ന് 258 പാകിസ്ഥാനികളെ നാടുകടത്തി . കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ഇവരെയെല്ലാം പുറത്താക്കിയത്.ഇതിൽ 244 പേർക്ക് അടിയന്തര യാത്രാരേഖകൾ ഉണ്ടായിരുന്നു.
കറാച്ചി വിമാനത്താവളത്തിൽ എത്തിയ 16 പേരെ അറസ്റ്റ് ചെയ്തതായി കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. സൗദി അറേബ്യയിൽ നിന്ന് നാടുകടത്തപ്പെട്ട ഒമ്പത് പേരും പ്രൊഫഷണൽ യാചകരാണ്. ഇവരിൽ രണ്ടുപേർ അനുമതിയില്ലാതെ ഹജ്ജ് നിർവഹിക്കുന്നതിനിടെയാണ് പിടിയിലായത്.
യുഎഇയിൽ നിന്നും നാടുകടത്തപ്പെട്ട നാല് പേർ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടവരാണ് . ചൈന, ഖത്തർ, ഇന്തോനേഷ്യ, സൈപ്രസ്, നൈജീരിയ എന്നിവിടങ്ങളിൽ നിന്ന് ഒരാളെ വീതം നാടുകടത്തി.മുൻകൂർ ഹോട്ടൽ ബുക്കിംഗ് ഇല്ലാത്തതും ചെലവിന് മതിയായ പണമില്ലാത്തതും കാരണം ഉംറ വിസയിൽ സൗദി അറേബ്യയിലേക്ക് പോയ യാത്രക്കാരെ തിരിച്ചയച്ചു. തൊഴിൽ വിസയിൽ സൗദി അറേബ്യയിലേക്ക് പോയ യാത്രക്കാരെ ശരിയായ തൊഴിൽ വിസ രേഖകൾ ഇല്ലാത്തതിനാലും തിരിച്ചയച്ചു.