വാഷിംഗ്ടൺ ; വ്യാഴാഴ്ച്ച രാത്രി ഇറാനെതിരെ ശക്തമായ ആക്രമണം നടക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . ഇറാന്റെ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രമ്പ് വ്യക്തമാക്കി. പ്രാദേശിക സമയം വ്യാഴാഴ്ച്ച രാവിലെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രമ്പ് ഇക്കാര്യം പറഞ്ഞത്.
അമേരിക്ക ഇന്ന് രാത്രി ഇറാനെ അതിശക്തമായി ആക്രമിക്കുമെന്നും , ഇറാന്റെ നാവിക, വ്യോമസേനകൾ അടക്കമുള്ള പ്രതിരോധസംവിധാനങ്ങളെല്ലാം നശിച്ചു പോയതായും ട്രമ്പ് സോഷ്യൽ മീഡിയയിൽ കുറിച്ചു. വെനിസ്വേലയിൽ ചെയ്ത പോലെ ഇറാന്റെ ഖാർഗ് ദ്വീപ് യുഎസ് ഏറ്റെടുക്കും. വെനിസ്വേലയിലേത് പോലെ ഇറാന്റെ എണ്ണ- വാതക വിപണികളുടെ നിയന്ത്രണവും യുഎസ് ഏറ്റെടുക്കുമെന്ന് ട്രമ്പ് കുറിച്ചു.
ഇറാൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നയിടമാണ് ഖാർഗ് ദ്വീപ്. ഇറാനുമായുള്ള യുദ്ധത്തിനിടെ മാർച്ചിൽ യുഎസ് ഖാർഗ് ദ്വീപ് ആക്രമിച്ചിരുന്നു. ഖാർഗിലെ സൈനികസംവിധാനങ്ങൾ ബോംബിട്ട് തകർത്തെന്നും ട്രമ്പ് അവകാശപ്പെട്ടിരുന്നു. ചൊവ്വാഴ്ച്ച ഹോർമുസ് കടലിടുക്കിനു സമീപം ഇറാൻ തങ്ങളുടെ ഹെലികോപ്റ്റർ വെടിവച്ചിട്ടതായി യുഎസ് ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് യുഎസ് ഇറാൻ ആക്രമണം പുനരാരംഭിച്ചത്.
അമേരിക്കയ്ക്കുള്ള മറുപടിയായി ജോർദാൻ , കുവൈർ, ബെഹ്റിൻ എന്നിവിടങ്ങളിലെ യുഎസ് സൈനികത്താവളങ്ങൾ ലക്ഷ്യമിട്ട് ഇറാനും ആക്രമണം നടത്തി. ഇതിനിടെ ഒമാൻ തീരത്ത് പലാവു പതാകയുള്ള കപ്പലിന് നേരെ യുഎസ് സംഘം ആക്രമണം നടത്തി. മൂന്ന് ഇന്ത്യക്കാരാണ് ഇതിൽ കൊല്ലപ്പെട്ടത് . പിന്നാലെ യുഎസ് നയതന്ത്രജ്ഞനെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.

