ന്യൂഡൽഹി : ഇന്ത്യൻ രാഷ്ട്രീയത്തിൽ ചരിത്രനേട്ടം സ്വന്തമാക്കിയ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഇന്ത്യയിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണത്തലവൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി എന്ന റെക്കോർഡാണ് മോദിയ്ക്ക് സ്വന്തം . രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവിന്റെ റെക്കോർഡാണ് ഇതോടെ തകർന്നത്. കഴിഞ്ഞ 12 വർഷത്തിനുള്ളിൽ രാജ്യം ദ്രുതഗതിയിലുള്ള സാമ്പത്തികവളർച്ച, വികസനം എന്നീ ലക്ഷ്യമിട്ട പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
കഴിഞ്ഞ 12 വർഷം കൊണ്ട് 25 കോടിയിലേറെ ജനങ്ങളാണ് രാജ്യത്ത് ദാരിദ്ര്യത്തിൽ നിന്ന് മോചിതരായത് . പി എം ഗരീബ് കല്യാൺ അന്ന യോജനവഴി 81 കോടി ജനങ്ങൾക്ക് ഭക്ഷ്യധാന്യം നൽകുന്ന പദ്ധതി 2029 വരെ മോദി സർക്കാർ നീട്ടിയിരുന്നു. പിഎം എ വൈ പദ്ധതി പ്രകാരം ഗ്രാമങ്ങളിൽ മൂന്നര കോടിയും , നഗരങ്ങളിൽ നാല് കോടിയും വീടുകൾ നിർമ്മിച്ചു .2029 ഓടെ വീടുകളുടെ എണ്ണം 5 കോടിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ജൽ ജീവൻ മിഷൻ വഴി 16 കോടി ഗ്രാമീണ വീടുകളിൽ കണക്ഷൻ നൽകി. ആയുഷ്മാൻ ഭാരത് പദ്ധതി വഴി 44 കോടി ഹെൽത്ത് കാർഡുകളാണ് വിതരണം ചെയ്തത് . പദ്ധതിയ്ക്കായി 9,500 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. 70 വയസ് കഴിഞ്ഞ 6 കോടിയിലേറെ പേർക്ക് ആയുഷ്മാൻ വയോ വന്ദന വഴി വരുമാന പരിധിയില്ലാതെ ഇൻഷുറൻസ് ക്രമീകരിച്ചു.
പ്രധാനമന്ത്രി ജൻ ധൻ യോജന വഴി 58 കോടി അക്കൗണ്ടുകൾ തുറന്നു. പ്രധാനമന്ത്രി മത്സ്യസമ്പദ് യോജനയ്ക്ക് കീഴിൽ 20,050 കോടി വകയിരുത്തി.വഴിയോര കച്ചവടക്കാർക്ക് ഈടില്ലാതെ 17,800 കോടിയുടെ വായ്പ നൽകി.പ്രധാനമന്ത്രി മുദ്രായോജന വഴി 40.07 ലക്ഷം കോടി രൂപയുടെ 57 കോടി വായ്പകൾ നൽകി, 10.5 കോടി സൗജന്യ പാചകവാതക കണക്ഷനുകളാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന വഴി നൽകിയത്.
സ്വച്ഛ് ഭാരത് മിഷന്റെ കീഴിൽ 12 കോടി ശൗചാലയങ്ങൾ, എയിംസിന്റെ എണ്ണം 7 ൽ നിന്ന് 23 ആക്കി, ദേശീയ പാതാ ശൃംഖല 60% വർദ്ധിപ്പിച്ച് 1,46,572 കിലോമീറ്ററാക്കി , 26 നഗരങ്ങളിലായി 1155 കിലോമീറ്റർ മെട്രോ റെയിൽ ശൃംഖല, ഇന്ത്യ സെമി കണ്ടക്ടൻ മിഷന് 76,000 കോടി, ഡിജിറ്റൽ ഇന്ത്യയ്ക്ക് കീഴിൽ 24,162 കോടി യുപിഐ ഇടപാടുകൾ, കാർഷിക ബജറ്റ് അഞ്ചിരട്ടി വർധിപ്പിച്ച് 1.40 ലക്ഷം കോടിയാക്കി, 3 കോടി സ്ത്രീകൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപയുടെ വരുമാനം ഉറപ്പാക്കി.
പിഎം വിശ്വകർമ്മ പദ്ധതി വഴി 23.7 ലക്ഷം പേർക്ക് പരിശീലനവും 5.9 ലക്ഷം പേർക്ക് 5,050 കോടിയുടെ വായ്പയും,ഒരു കോടി വീടുകളിൽ പുരപ്പുറ സോളാർ പാനലുകൾ, ഗോത്രവിഭാഗക്കാരുടെ വികസനത്തിനായി 15, 000 കോടി, ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 79, 000 കോടി.
ഒപ്പം രാജ്യത്തിന്റെ പ്രതിശീർഷ വരുമാനം വർധിച്ചു, വിദേശബന്ധം ശക്തമാക്കാൻ 39 എംബസികൾ തുറന്നു, ഇന്ത്യാ-ന്യൂസിലൻഡ് സ്വതന്ത്രവ്യാപാരകരാർ, 70 ലക്ഷം കോടിയുടെ വിദേശനിക്ഷേപം, 99 രാജ്യങ്ങൾക്ക് 30 കോടി വാക്സിൻ,ഭീകരവാദത്തിനെതിരെ ശക്തമായ നടപടികൾ , പ്രതിരോധകയറ്റുമതി 38,400 കോടിയാക്കി, മാവോയിസ്റ്റ് വിമുക്തഭാരതമെന്ന ലക്ഷ്യം കൈവരിച്ചതും എൻ ഡി എ സർക്കാരിന്റെ ദേശീയ നേട്ടങ്ങളായി.
സംസ്ഥാനതലത്തിലും നിരവധി ക്ഷേമപ്രവർത്തനങ്ങൾ സർക്കാർ കാഴ്ച്ചവച്ചു. ഭാരത് മാല പദ്ധതി പ്രകാരം 1126 കിലോമീറ്റർ റോഡ് വികസനത്തിനായി 23,000 കോടി, വിഴിഞ്ഞം തുറമുഖത്തിന് 817 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ്, റെയിൽ വേ വികസനത്തിന് 3795 കോടി, 947 കിലോമീറ്റർ റെയിൽ വേ ശൃംഖല പൂർണ്ണമായും വൈദ്യുതീകരിച്ച ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റി, രാജ്യത്തെ ആദ്യ വാട്ടർ മെട്രോ കൊച്ചിയിൽ.1.75 കോടി അക്കൗണ്ടുകളിലായി ഈടില്ലാതെ 1,23,407.65 കോടിയുടെ വായ്പ, പി എം കിസാൻ സമ്മാൻ നിധി വഴി 27.53 ലക്ഷം കർഷകർക്ക് 12,981.6 കോടി, റബ്ബർ കർഷകർക്ക് 708.69 സാമ്പത്തികസഹായം.
ഒന്നര കോടി പേർക്ക് 7,672.03 കോടിയുടെ സൗജന്യ റേഷൻ സബ്സിഡി, 22.20 കോടി പുതിയ കുടിവെള്ള കണക്ഷനുകൾ, ആയുഷ്മാൻ ഭാരത് വഴി 86.2 ലക്ഷം കാർഡുകളും, 544 ആശുപത്രികളിലായി 80 ലക്ഷം പേർക്ക് സൗജന്യ ചികിത്സയും, 1766 ജൻ ഔഷധി കേന്ദ്രങ്ങൾ, 16 ലക്ഷം അസംഘടിത തൊഴിലാളികൾക്ക് പെൻഷൻ, പ്രസാദ് പദ്ധതി വഴി ഗുരുവായൂർ ക്ഷേതത്തിന് 45 കോടി, 4 മെഡിക്കൽ കോളേജുകളുടെ നവീകരണത്തിന് 357 കോടി എന്നിവയും കേരളത്തിനായി മോദി സർക്കാർ അവതരിപ്പിച്ച പ്രധാന പദ്ധതികളാണ്.

