- ‘ എനിക്ക് പറ്റില്ല , പക്ഷെ വേറെ എന്തെങ്കിലും പാകിസ്ഥാനിയെ കൊണ്ട് വിവാഹം കഴിപ്പിക്കാം ‘ ; രാഖിയെ വിവാഹം കഴിക്കാനാകില്ലെന്ന് ദോദിഖാൻ
- ദിവസേന കടന്ന് പോകുന്നത് നിരവധി പാസഞ്ചർ ട്രെയിനുകളും , ഗുഡ്സ് ട്രെയിനുകളും ; എന്നിട്ടും ഇന്ത്യയിലെ ഈ സ്റ്റേഷന് മാത്രം പേരില്ല
- അഫ്സല് ഗുരുവിന്റെ വധശിക്ഷയ്ക്ക് പ്രതികാരം ; വയനാട് പൂക്കോട് വെറ്ററിനറി കോളേജിന് ബോംബ് ഭീഷണി
- പറവൂരിൽ 27 ബംഗ്ലാദേശികൾ പിടിയിൽ ; വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് ഒരുമിച്ച് ഒരു വീട്ടിൽ താമസം
- മഹാകുംഭമേളയിൽ വീണ്ടും തീപിടുത്തം ; കത്തിനശിച്ചത് 15 ടെന്റുകൾ
- കൊലക്കേസ് പ്രതി ഷെറിനെ മോചിപ്പിക്കാൻ മന്ത്രി ഗണേശ് കുമാർ ഇടപെട്ടോ ? 14 വർഷത്തെ ശിക്ഷയിൽ 500 ദിവസവും ഷെറിൻ ജയിലിന് പുറത്ത്
- ബോർഡ് പരീക്ഷാ കേന്ദ്രങ്ങളിൽ ബുർഖ നിരോധിക്കണം ; മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ
- കുഞ്ഞിനെ കൊന്നത് സഹോദരിയോടുള്ള വൈരാഗ്യം മൂലം : പ്രതി ഹരികുമാർ
Author: Anu Nair
ന്യൂഡൽഹി ; പ്രയാഗ്‌രാജിലെ മഹാകുംഭമേളയ്ക്കെത്തി അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനി . ഇസ്‌കോൺ ക്ഷേത്രത്തിൽ കൃഷ്ണഭഗവാന് ആരതി സമർപ്പിച്ച ശേഷമാണ് അദ്ദേഹം എത്തിയത്. ക്യാമ്പിൽ ഭാര്യ പ്രീതി അദാനിയോടൊപ്പം ഭക്ഷണം തയ്യാറാക്കാനും അദ്ദേഹം കൂടി. അതിശയകരമായ അനുഭവമാണ് തനിക്കുണ്ടായതെന്നും മഹാകുംഭമേളയുടെ നടത്തിപ്പ് അംഗീകാരം അർഹിക്കുന്നതാണെന്നും അദാനി പറഞ്ഞു. രാജ്യത്തെ എല്ലാവർക്കും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയോയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും താൻ നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ സംബന്ധിച്ചെടുത്തോളം ഗംഗയുടെ അനുഗ്രഹത്തെക്കാൾ വലുതായി മറ്റൊന്നുമില്ല’, അദാനി പറഞ്ഞു. അദാനി ഗ്രൂപ്പ് ഗീത പ്രസുമായി സഹകരിച്ച് ഭക്തിഗാനങ്ങളുടെ സമാഹാരമായ ആരതി സംഗ്രഹയുടെ ഒരു കോടി സൗജന്യ കോപ്പികളാണ് കുംഭമേളയിൽ വിതരണം ചെയ്യുന്നത്.
തിരുവനന്തപുരം : ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചതില്‍ പുരുഷന്മാരുടെ സംഘടനയായ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ (എകെഎംഎ)ആഹ്ലാദ പ്രകടനം സംഘടിപ്പിക്കുന്നു. കേസില്‍ വിധി പറഞ്ഞ ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ ബുധനാഴ്ച പാലഭിഷേകം നടത്തും. പാലാഭിഷേകത്തിന് പുറമെ പടക്കം പൊട്ടിച്ചും അസോസിയേഷന്‍ ആഘോഷം നടത്തും. രാവിലെ 11.30ന് സെക്രട്ടേറിയറ്റിന് മുന്നിലാണ് പരിപാടി. രാഹുല്‍ ഈശ്വറാണ് ഉദ്ഘാടനം നിര്‍വഹിക്കുക. വിധിയെ എതിര്‍ത്ത റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷക്കെതിരെയുള്ള പ്രതിഷേധവും സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറിയിച്ചു. ഷാരോണ്‍ വധക്കേസില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി, പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത് കഴിഞ്ഞ ദിവസമാണ്. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരന്‍ നായര്‍ക്ക് തെളിവ്‌നശിപ്പിച്ച കുറ്റത്തിന് 3 വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു.
നെടുമ്പാശ്ശേരി : വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ദോഹയിൽ നിന്ന് അമ്മയ്ക്കൊപ്പം കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശി ഫെസിൻ അഹമ്മദ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഗൾഫ് എയർ വിമാനത്തിലാണ് സംഭവം.മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് ഹൃദയസംബന്ധമായ തകരാറുകൾ ഉണ്ടായിരുന്നു.ഇതിന്റെ ചികിത്സയ്ക്കായി കേരളത്തിലേയ്ക്ക് എത്തിയതായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് കുഞ്ഞിനെ വിമാനത്തിൽ നിന്നും പ്രാഥമിക ചികിത്സ നൽകിയിരുന്നു. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
ന്യൂഡൽഹി : ഹിന്ദു ദൈവങ്ങളെ അശ്ലീലമായി ചിത്രീകരിച്ച എം.എഫ് ഹുസൈന്റെ ചിത്രങ്ങൾ കണ്ടുകെട്ടാൻ ഉത്തരവിട്ട് ഡൽഹിയിലെ പട്യാല ഹൗസ് കോടതി. ഈ ചിത്രങ്ങൾ ഡൽഹി ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിരുന്നു. ഈ കേസിന്റെ അന്വേഷണ റിപ്പോർട്ട് 2025 ജനുവരി 22-ന് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഡൽഹി ആർട്ട് ഗാലറി ചിത്രങ്ങളുടെ ഒരു പട്ടിക അന്വേഷണ ഉദ്യോഗസ്ഥന് സമർപ്പിച്ചിട്ടുണ്ടെന്നും അതിൽ തർക്കത്തിലുള്ള ചിത്രങ്ങൾ 6 ഉം 10 ഉം നമ്പറുകളിൽ പട്ടികപ്പെടുത്തിയിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു. ഒരു സ്വകാര്യ സ്ഥലത്താണ് പ്രദർശനം നടന്നതെന്നും ഈ ചിത്രങ്ങളുടെ ഉദ്ദേശ്യം കലാകാരന്മാരുടെ യഥാർത്ഥ സൃഷ്ടികൾ പ്രദർശിപ്പിക്കുക എന്നതു മാത്രമാണെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, പരാതിക്കാരന്റെ അപേക്ഷ അംഗീകരിച്ച കോടതി, പെയിന്റിംഗുകൾ പിടിച്ചെടുക്കാൻ ഉത്തരവിടുകയായിരുന്നു.
കാർവാർ : ഗർഭിണിയായ പശുവിനെ കഴുത്തറുത്ത് കൊന്ന് മാംസം മോഷ്ടിച്ച കേസിൽ അഞ്ച് പേരെ ഹൊന്നാവർ പോലീസ് അറസ്റ്റ് ചെയ്തു . ഉത്തര കന്നഡ ജില്ലയിലെ ഹൊന്നാവർ താലൂക്കിലെ സൽകോഡ ഗ്രാമത്തിലാണ് സംഭവം. കൃഷ്ണ ആചാരിയുടെ പശുവിനെയാണ് ക്രൂരമായി കൊന്നത്. കാട്ടിൽ മേയാൻ പോയ പശുവിനെ തേടിയെത്തിയ ഉടമസ്ഥനാണ് വികൃതമായ നിലയിൽ പശുവിന്റെ ശരീരഭാഗങ്ങൾ കണ്ടത്. ഗർഭിണിയായ പശുവിന്റെ തല വെട്ടിമാറ്റി, വയർ പിളർന്ന് പശുക്കുട്ടിയെ പുറത്തെടുത്തിരുന്നു. കൂടാതെ ശരീരത്തിൽ നിന്ന് മാംസം മുറിച്ചു മാറ്റിയിരുന്നു. സംഭവത്തിൽ സംസ്ഥാനത്ത് വൻ പ്രതിഷേധമാണ് ഉയർന്നത് തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.കേസ് ഗൗരവമായി എടുത്ത സംസ്ഥാന ആഭ്യന്തരമന്ത്രി പരമേശ്വര് ഇന്നലെ ഐജിപിയും ഉത്തര കന്നഡ എസ്പിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. ഒരു കാരണവശാലും ഗോവധത്തെ സർക്കാർ പിന്തുണയ്ക്കുന്നില്ല. കൊലയാളികൾ ആരായാലും മടികൂടാതെ നടപടിയെടുക്കുക. ഗോമാംസ ഗതാഗത ശൃംഖലയെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും ആഭ്യന്തരമന്ത്രി നിർദേശിച്ചു.
മുംബൈ : കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന നടൻ സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ച ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം. ഭജൻ സിംഗ് എന്ന ഡ്രൈവർക്കാണ് സെയ്ഫിൻ്റെ വീട്ടുകാർ 11,000 രൂപ പാരിതോഷികമായി നൽകിയത് . സെയ്ഫ് അലി ഖാന് ആറ് തവണയാണ് കുത്തേറ്റത്. ഈ സമയം സെയ്ഫിൻ്റെ മകൻ ഇബ്രാഹിം പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഗത്യന്തരമില്ലാതെ വിളിച്ചത് ഓട്ടോ ഡ്രൈവറെയാണ് . ഉടൻ തന്നെ ഭജൻ സിംഗ് എത്തുകയും ചെയ്തു. ‘ ആ മനുഷ്യൻ്റെ മുതുകിൽ രക്തം പുരണ്ടിരുന്നു. അത് സെയ്ഫ് അലി ഖാൻ ആണെന്ന് പോലും എനിക്കറിയില്ലായിരുന്നു. . റിക്ഷയിൽ നിന്നിറങ്ങി ലീലാവതി ഹോസ്പിറ്റലിലേക്കുള്ള വഴിയിലാണ് ആ മുഖം കണ്ടത്. അപ്പോഴാണ് അത് സെയ്ഫ് ആണെന്ന് മനസ്സിലായത്,’ എന്നാണ് ഭജൻ സിംഗ് പറഞ്ഞത്.
കൊച്ചി ; ജില്ലയിൽ അനധികൃതമായി തങ്ങിയ നാലു ബംഗ്ലാദേശികൾ പിടിയിൽ. തൃപ്പൂണ്ണിത്തുറ എരൂർ മാത്തൂരിൽ ഒരു സ്ത്രീയടക്കം മൂന്നു പേരും, അങ്കമാലിയിൽ ഒരാളുമാണ് പിടിയിലായത് . ആക്രി പെറുക്കുന്ന ഇവർ കഴിഞ്ഞ നവംബറിലാണ് എരൂരിൽ വീട് വാടകയ്ക്കെടുത്തതെന്ന് ഹില്പാലസ് പോലീസ് പറഞ്ഞു.ഇവർ ഇന്ത്യയിൽ എത്തിയിട്ട് എത്രനാളെയെന്ന് അറിവായിട്ടില്ല. ഇതിൽ സ്ത്രീയും , പുരുഷനും ഭാര്യഭർത്താക്കന്മരാണ്.മൂന്നുപേരെയും പോലീസ് ചോദ്യം ചെയ്തു വരുകയാണ്. അങ്കമാലിയിൽ അനധികൃതമായി തങ്ങിയ ബംഗ്ലാദേശ് ജെസോർ സ്വദേശി ഹൊസൈൻ ബെലോർ (29) ആണ് പിടിയിലായത്. ഏജന്റിന്റെ സഹായത്തോടെ രണ്ട് ആധാർ കാർഡുകൾ സ്വന്തമാക്കി ഇന്ത്യക്കാരാനാണെന്ന പേരിൽ കഴിയുകയായിരുന്നു. മൂന്ന് മാസം മുൻപാണ് യുവാവ് അങ്കമാലിയിലെത്തിയത് . കഴിഞ്ഞയാഴ്ച പെരുമ്പാവൂരിൽ ബംഗ്ലാദേശി യുവതിയായ തസ്ലീമയെ പോലീസ് പിടികൂടിയിരുന്നു. അതിന്റെ തുടരന്വേഷണമാണ് ബംഗ്ലാദേശി യുവാവിലേക്കെത്തിയത്. അങ്കമാലി എസ്.എച്ച്.ഒ. ആർ.വി. അരുൺകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
സോഷ്യൽ മീഡിയയുടെ ഈ കാലത്ത്, ഒറ്റരാത്രികൊണ്ട് എവിടെയിരിക്കുന്ന ഏതൊരാളും നേരം പുലരുംമുമ്പ് താരമാകുന്നു. ഒരുപാട് ജീവിതങ്ങൾ മാറും. ഇപ്പോഴിതാ മഹാകുംഭത്തിൽ രുദ്രാക്ഷ മാലകൾ വിൽക്കുന്ന നക്ഷത്രക്കണ്ണുള്ള സുന്ദരിയെ തേടി ബോളിവുഡിൽ നിന്ന് ഓഫർ എത്തിയിരിക്കുന്നു. മഹാകുംഭമേളയിൽ മാലകൾ വിൽക്കുന്ന യുവതിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.യുവതിയെ മൊണാലിസയുമായി താരതമ്യം ചെയ്താണ് കമന്റുകൾ വന്നത്. ഇന്ത്യയുടെ മൊണാലിസ എന്ന പേരിലാണ് ഈ സുന്ദരി സോഷ്യൽ മീഡിയയിൽ പ്രശസ്തയായത്. ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയാണ് തൻ്റെ സിനിമയിലേയ്ക്ക് പെൺകുട്ടിയെ ക്ഷണിച്ചിരിക്കുന്നത്. ‘ഡയറി ഓഫ് മണിപ്പൂർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സനോജ് മിശ്രയാണ്, അതിൽ നായികയാക്കാനാണ് സനോജ് പെൺകുട്ടിയെ വിളിച്ചിരിക്കുന്നത്. ഇതിനായി മൊണാലിസ ലുക്ക് ടെസ്റ്റും നടത്തിയിട്ടുണ്ട്. വൈറലായ യുവതിയെ മേക്ക് ഓവർ നടത്തിയ വീഡിയോയും ഇപ്പോൾ വൈറലായിരിക്കുകയാണ്. ഇതിന് പുറമെ അഭിനയ പരിശീലനവും നൽകുന്നുണ്ട്.
വാഷിംഗ്ടണ്‍ : അമേരിക്കൻ പ്രസിഡന്റായി അധികാരറ്റേതിന് കടുത്ത തീരുമാനങ്ങളുമായി ഡൊണാൾഡ് ട്രംപ്. അമേരിക്കയില്‍ ഇനി മുതല്‍ സ്ത്രീ എന്നും പുരുഷനുമെന്നുമുള്ള രണ്ട് ജെന്‍ഡറുകള്‍ മാത്രമേ ഉണ്ടാകൂ എന്നും മറ്റ് വിഭാഗങ്ങളെ നിയമപരമായി അനുവദിക്കില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. 30 ലക്ഷത്തോളം വരുന്ന ട്രാൻസ്ഡെൻഡർ കമ്മ്യൂണിറ്റിയെ അംഗീകരിക്കില്ലെന്ന് കടുത്ത തീരുമാനമാണ് ട്രംപിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്.രാജ്യത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായിരിക്കും പ്രഥമ പരിഗണന നല്‍കുകയെന്നും വ്യക്തമാക്കി. യുഎസ്- മെക്സിക്കോ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ഉത്തരവിൽ ഒപ്പുവയ്ക്കാനും തീരുമാനിച്ചതായി ട്രംപ് വ്യക്തമാക്കി . മാത്രമല്ല രാജ്യത്തേയ്ക്കുള്ള എല്ലാ അനധികൃത കുടിയേറ്റവും ഉടൻ തടയും. രാജ്യത്തേക്ക് അനധികൃതമായി എത്തുന്ന എല്ലാ ക്രിമിനൽ വിദേശികളെയും അവരുടെ സ്വന്തം നാട്ടിലേക്ക് തിരിച്ച് അയയ്ക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങും.യാതൊരു തരത്തിലുള്ള പൗരത്വ നടപടികളും ഉണ്ടാകില്ല. മെക്‌സിക്കന്‍ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയയ്ക്കുമെന്നും നിയമവിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്നും ട്രംപ് വ്യക്തമാക്കി. ലോകത്തെ ഏറ്റവും…
കൊച്ചി: കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് നഗ്നതാപ്രദർശനം നടത്തി നടന്‍ വിനായകന്‍ .താരം അസഭ്യം പറയുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വസ്ത്രം അഴിക്കുന്ന വിനായകന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. താരത്തിന്റെ സ്വന്തം ഫ്‌ലാറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് വിവരം.എതിര്‍ വശത്തുള്ള കെട്ടിടത്തില്‍ നിന്നാണ് ദൃശ്യങ്ങൾ പകര്‍ത്തിയിരിക്കുന്നത്. വിഡിയോയുടെ സ്‌ക്രീന്‍ഷോട്ട് വിനായകന്‍ സ്വന്തം ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. വിനായകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. മുമ്പും ഫ്‌ലാറ്റിനു പുറത്ത് വന്ന് വിനയകന്‍ അസഭ്യ പറയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ വിനായകന്റെ ദൃശ്യങ്ങള്‍ നേരത്തേ വൈറലായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസില്‍ നടനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.