ഡബ്ലിൻ ; മാതാപിതാക്കൾ എത്ര സംരക്ഷണം നൽകിയാലും കുട്ടികൾ ഓൺലൈൻ കുറ്റകൃത്യങ്ങൾക്ക് അടിപ്പെടുന്നതിൽ നിന്ന് തടയാനാകുന്നില്ലെന്ന് അയർലൻഡിലെ ഇന്റർനെറ്റ് റിപ്പോർട്ടിംഗ് സെന്ററിന്റെ തലവൻ .
എ ഐ സൃഷ്ടിച്ച കുട്ടികളുടെ ലൈംഗിക പീഡന ഉള്ളടക്കം ഇപ്പോൾ സാധാരണ സംഭവമായി മാറിക്കഴിഞ്ഞുവെന്നും ഐറിഷ് ഇന്റർനെറ്റ് ഹോട്ട്ലൈനിന്റെ ചീഫ് എക്സിക്യൂട്ടീവ് മിക്ക് മോറാൻ മുന്നറിയിപ്പ് നൽകുന്നു. കുട്ടികളുടെ ലൈംഗിക പീഡന ചിത്രങ്ങൾക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം യൂറോപ്യൻ കൗൺസിലിനോട് ആവശ്യപ്പെട്ടു. യഥാർഥ കുട്ടികളെ വച്ച് സൃഷ്ടിച്ച ചിത്രങ്ങളല്ലെങ്കിൽ കൂടി കുട്ടികളിൽ കുറ്റകൃത്യവാസന വർധിപ്പിക്കാനും, ലൈംഗിക പീഡനങ്ങൾ സാധാരണമാക്കാനും ഈ ചിത്രങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

