തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവിൽ മുഖ്യമന്ത്രിയെ വിമർശിച്ച് മുൻ മന്ത്രി എം ബി രാജേഷ്. നികുതി ഇളവ് നൽകിയത് കയ്യോടെ പിടിച്ചപ്പോൾ മുഖ്യമന്ത്രി നുണ പറയുകയാണ്. ശരവേഗത്തിലാണ് നികുതി ഇളവ് നടപ്പാക്കാനുള്ള ഫയൽ നീക്കം നടന്നത്.
ഉമ്മൻചാണ്ടി സർക്കാർ കേരളത്തിലെ ബാറുകൾ അടച്ചുപൂട്ടിയത് വാട്സ്ആപ്പ് സർവകലാശാലയിലെ വെറും കഥയാണ്. സൈബർ പോരാളികൾ സഭയിൽ പ്രചരിപ്പിച്ച ഇത്തരം തെറ്റായ അവകാശവാദങ്ങൾ ആവർത്തിക്കുന്ന നിലയിലേക്ക് മുഖ്യമന്ത്രി അധഃപതിച്ചതിൽ ദുഃഖമുണ്ടെന്നും രാജേഷ് പറഞ്ഞു.
‘ഉമ്മൻചാണ്ടിയുടെ കാലത്ത് 748 ബാർ ഹോട്ടലുകൾ പ്രവർത്തിച്ചിരുന്നു. അബ്കാരി നയത്തിൽ മാറ്റങ്ങൾ വന്നപ്പോൾ, ഫൈവ് സ്റ്റാർ ക്ലാസിഫിക്കേഷൻ ഉണ്ടായിരുന്ന 29 ബാർ ലൈസൻസുകൾ ഒഴികെ ബാക്കിയെല്ലാം റദ്ദാക്കി. ബാർ കോഴ ആരോപണത്തെത്തുടർന്ന് വി എം സുധീരനുമായുള്ള രാഷ്ട്രീയ ഏറ്റുമുട്ടലിന്റെ ഫലമായിരുന്നു അബ്കാരി നയത്തിലെ മാറ്റം. സുധീരനെ പരാജയപ്പെടുത്താനും ബാർ കോഴയിൽ നിന്ന് രക്ഷപ്പെടാനും ഉമ്മൻ ചാണ്ടി ചെയ്ത കാര്യമായിരുന്നു അത്.
2011 മുതൽ 2014 വരെ ഉമ്മൻചാണ്ടി ധാരാളം ബാർ ലൈസൻസുകൾ അനുവദിച്ചിരുന്നു. 2015 ൽ അത് അനുവദിച്ചതിൽ അഴിമതി കണ്ടെത്തിയപ്പോഴാണ് അവ റദ്ദാക്കിയത്. . ബാർ ലൈസൻസ് നഷ്ടപ്പെട്ട എല്ലാ ഹോട്ടലുകൾക്കും ബിയർ, വൈൻ പാർലറുകൾ അനുവദിച്ചു. . ഉമ്മൻ ചാണ്ടി സർക്കാർ അധികാരം വിട്ടപ്പോൾ, 813 ബിയർ, വൈൻ പാർലറുകളും 306 ബെവ്കോ ഔട്ട്ലെറ്റുകളും കേരളത്തിൽ സജീവമായി പ്രവർത്തിച്ചിരുന്നു.
പത്ത് വർഷം മുമ്പ് 813 മദ്യശാലകൾ ഉണ്ടായിരുന്നു, ഇപ്പോൾ 896 എണ്ണം മാത്രമേയുള്ളൂ. അന്ന് അടച്ചുപൂട്ടിയെന്നും ഇപ്പോൾ തുറന്നെന്നും പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നടത്തുന്ന പ്രചാരണം വസ്തുതകൾക്ക് വിരുദ്ധമാണ് . ഉമ്മൻ ചാണ്ടിയുടെ കാലത്ത് ബിയർ, വൈൻ പാർലറുകളാക്കി മാറ്റിയ ബാറുകൾക്ക് ത്രീ സ്റ്റാർ പദവി ലഭിച്ചു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ലൈസൻസുകൾ പുതുക്കുക മാത്രമാണ് ചെയ്തത്. ഇത് നിയമപരമായ ബാധ്യതയായിരുന്നു “ എന്നും രാജേഷ് പറഞ്ഞു.

