ഡബ്ലിൻ ; ഡബ്ലിനിൽ 24,000 യൂറോ വില മതിക്കുന്ന കഞ്ചാവ് പിടികൂടിയ സംഭവത്തിൽ 20 കാരൻ കോടതിയിൽ ഹാജരായി. വെള്ളിയാഴ്ച്ച അർട്ടേനിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
സെക്ഷൻ 3, ഡ്രഗ്സ് ദുരുപയോഗനിയമം, സെക്ഷൻ 15 മയക്കുമരുന്ന് ദുരുപയോഗ നിയമം എന്നീ കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത് . ജാമ്യത്തിലിറങ്ങിയ യുവാവ് ജൂൺ 29 ന് ക്രിമിനൽ കോടതിയിൽ ഹാജരാകണം.
Discussion about this post

