ഡബ്ലിൻ : കോ ലീട്രിമിൽ 30 കാരന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ആർഡെറിയിലെ വീട്ടിലാണ് 40 കാരനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കിഴക്കൻ യൂറോപ്പിൽ നിന്നുള്ള ഇയാളെ അടിയന്തര ശുശ്രൂഷയ്ക്ക് ശേഷം ആശുപത്രിയിലേയ്ക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
സംഭവസ്ഥലത്ത് തന്നെ തന്നെയാണ് 30 കാരനെ അറസ്റ്റ് ചെയ്തത്. മരണം സംശയാസ്പദമാണെന്നാണ് റിപ്പോർട്ടുകൾ . ബല്ലിനാമോറിനും കാരിഗല്ലനും ഇടയിലുള്ള ഒറ്റപ്പെട്ട പ്രദേശത്താണ് സംഭവം നടന്നത്. പ്രാദേശിക കൊറോണറെയും സ്റ്റേറ്റ് പാത്തോളജിസ്റ്റിന്റെ ഓഫീസിനെയും അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സ്ലൈഗോ-ലീട്രിം ഡിവിഷനിലെ ഗാർഡയാണ് അന്വേഷണം നടത്തുന്നത്.
അറസ്റ്റ് ചെയ്യപ്പെട്ട ആളെ 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിന്റെ സെക്ഷൻ 4 പ്രകാരം കോ ലീട്രിമിലെ ഗാർഡ സ്റ്റേഷനിലേയ്ക്ക് മാറ്റി.

