ഡബ്ലിൻ ; ബെൽഫാസ്റ്റ് കത്തിയാക്രമണത്തിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും താവോയിസീച്ച് മൈക്കൽ മാർട്ടിനും കോമൺ ട്രാവൽ ഏരിയ (സിടിഎ)യെ കുറിച്ച് ചർച്ച ചെയ്തതായി റിപ്പോർട്ട്. കെയർ സ്റ്റാർമറും മൈക്കൽ മാർട്ടിനും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഫോണിലാണ് സംസാരിച്ചത്.
കോമൺ ട്രാവൽ ഏരിയയിൽ പരിശോധന വർധിപ്പിക്കാൻ ധാരണയായിട്ടുണ്ട്.അതിർത്തിയിലൂടെ യുകെ, ഐറിഷ് പൗരന്മാർക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവാദമുള്ളതായിരുന്നു കോമൺ ട്രാവൽ ഏരിയ. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിടിഎയുടെ സമഗ്രതയും സുരക്ഷയും ശക്തിപ്പെടുത്തുന്നത് തുടരാൻ സ്റ്റാർമറും മാർട്ടിനും അവരുടെ സമ്മതിച്ചതായി ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു.
ആക്രമണത്തിൽ പ്രധാനമന്ത്രി ആശങ്ക അറിയിച്ചുവെന്നും ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. വടക്കൻ അയർലൻഡിൽ പൊട്ടിപ്പുറപ്പെട്ട അക്രമത്തെ ഒരു വിധത്തിലും ന്യായീകരിക്കാനാകില്ലെന്നും സ്റ്റാർമർ വ്യക്തമാക്കിയിട്ടുണ്ട്. ഡാറ്റ പങ്കിടൽ, സംയുക്ത ഇന്റലിജൻസ് പ്രവർത്തനങ്ങൾ എന്നിവയിലൂടെ കോമൺ ട്രാവൽ ഏരിയയുടെ സമഗ്രതയും സുരക്ഷയും ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് നേതാക്കൾ അറിയിച്ചു.

