ഡബ്ലിൻ ; കനേഡിയൻ ടെക്നോളജി കമ്പനിയായ ഓപ്പൺ ടെക്സ്റ്റ് കോർക്കിലെയും, ഗാൽ വേയിലെയും തങ്ങളുടെ കമ്പനികളിൽ 105 മില്യൺ യൂറോയുടെ നിക്ഷേപം പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 400 തൊഴിലവസരങ്ങളാണ് ഇത് വഴി ഉണ്ടാകുക.
നിലവിൽ ഗാൽ വെയിലെയും,കോർക്കിലെയും കമ്പനികളിൽ 275 പേരെ നിയമിക്കുന്നുണ്ട്. ഭൂരിഭാഗം ജീവനക്കാരും കോർക്കിലെ കമ്പനികളിലാകും ജോലി ചെയ്യുക. ഈ പ്രഖ്യാപനം അയർലൻഡിലെ തങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കുമെന്നും യൂറോപ്യൻ, മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ വിപണികളുടെ സേവനത്തിൽ തങ്ങളുടെ ഏജന്റ് AI, സൈബർ സുരക്ഷ, സോവറിൻ ക്ലൗഡ്, ഡിജിറ്റൽ പ്രവർത്തന ശേഷികൾ ഗണ്യമായി വികസിപ്പിക്കുമെന്നും കമ്പനി പറഞ്ഞു.
കാനഡ ആസ്ഥാമായി പ്രവർത്തിക്കുന്ന ഒരു ടെക്നോളജി കമ്പനി അയർലൻഡിൽ നടത്തുന്ന ഏറ്റവും വലിയ ഡേറ്റാ നിക്ഷേപമാണിത്.ഇരു രാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക വിദ്യയിലും, സാമ്പത്തിക സഹകരണത്തിലും ഇത് സുപ്രധാന നാഴികക്കല്ലാണ്.

