ഡബ്ലിൻ: ജലവിതരണവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ നിർത്തിവയ്ക്കണമെന്ന് അഭ്യർത്ഥിച്ച് ഭവനമന്ത്രി. ഉയർന്ന അന്തരീക്ഷ താപനില രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് മന്ത്രി ജെയിംസ് ബ്രൗണിന്റെ നിർദ്ദേശം. ഈ സമയത്ത് കൃത്യമായ ജലവിതരണം നടന്നില്ലെങ്കിൽ അത് ജനങ്ങൾ ഏറെ ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉഷ്ണതരംഗ സമയത്ത് വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കേണ്ടത് ആരോഗ്യവും സുരക്ഷയുമായും ബന്ധപ്പെട്ടിരിക്കുന്നു. കൊച്ചുകുട്ടികൾ, പ്രായമായവർ, രോഗംബാധിച്ചവർ എന്നിവരെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും മന്ത്രി പറഞ്ഞു. അറ്റകുറ്റപ്പണികൾ നിർത്തിവയ്ക്കാൻ ഉയിസ് ഐറാന് മന്ത്രി കത്ത് നൽകിയിട്ടുണ്ട്.
Discussion about this post

