ബെയ്റൂട്ട് : ബെയ്റൂട്ടിന്റെ തെക്കൻ മേഖലയിലെ ഹിസ്ബുള്ള ആസ്ഥാനം വ്യോമാക്രമണത്തിൽ തകർത്ത് ഇസ്രായേൽ . സ്ഫോടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമമായ എക്സിലൂടെ ഇസ്രായേൽ സൈന്യം പുറത്ത് വിട്ടു.ദാഹിയ മേഖലയിലെ കെട്ടിടം ഇസ്രായേൽ ആക്രമണത്തിൽ തകരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
അപ്പാർട്ട്മെന്റിന്റെ സമീപമുള്ള റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്ന സമയത്തായിരുന്നു ആക്രമണം നടന്നത് . വാഹനങ്ങളിൽ ഏതെങ്കിലും അപകടത്തിൽപ്പെട്ടോ എന്ന കാര്യം വ്യക്തമല്ല.ആക്രമണത്തിന് പിന്നലെ കെട്ടിടത്തിൽ നിന്ന് പുകയും , പൊടിയും ഉയരുകയും റോഡിലാകെ അവശിഷ്ടങ്ങൾ നിറയുകയും ചെയ്തു.ഹിസ്ബുള്ള തങ്ങളുടെ ആസ്ഥാനമായി ഉപയോഗിച്ചിരുന്ന കെട്ടിടമാണിതെന്ന് ഇസ്രായേൽ വ്യോമസേന എക്സിൽ കുറിച്ചു.
ഇസ്രായേൽ പൗരന്മാർക്കും, ഐഡിഎഫിനുമെതിരെ ഗൂഢാലോചനകൾ നടത്തുന്നതിനായി ഹിസ്ബുള്ള ഈ കേന്ദ്രം ഉപയോഗിച്ച് വരികയായിരുന്നു. ഞായറാഴ്ച്ച ഹിസ്ബുള്ള ഇസ്രായേലിനെതിരെ ആക്രമണം നടത്തിയെന്നും വ്യോമസേന വ്യക്തമാക്കിയിട്ടുണ്ട്. തുടർന്നാണ് ഇസ്രായേൽ പ്രത്യാക്രമണം നടത്തിയത്. ഇസ്രായേലിലെ ജനവാസകേന്ദ്രങ്ങളെ ഹിസ്ബുള്ള ലക്ഷ്യമിട്ടാൽ തെക്കൻ ബെയ്റൂട്ടിൽ ആക്രമണം നടത്തുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
בתקיפה מדויקת בדאחייה שבביירות: חיל-האוויר תקף מפקדה של ארגון הטרור חיזבאללה
המפקדה שהותקפה שימשה את מחבלי ארגון הטרור חיזבאללה לקידום מתווי טרור נגד אזרחי מדינת ישראל וכוחות צה"ל הפועלים בדרום לבנון.
התקיפה בוצעה לאחר שמוקדם יותר היום (א'), ארגון הטרור חיזבאללה שיגר מטרות… pic.twitter.com/BA94YwS57m
— Israeli Air Force (@IAFsite) June 14, 2026

