തിരുവനന്തപുരം : മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെ എസ് ആർ ടി സി ഡിപ്പോയിൽ വച്ച് പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ചായിരുന്നു സംഭവം. പദ്ധതിയുടെ ഭാഗമായി യൂത്ത് കോൺഗ്രസ് പായസവിതരണം നടത്തിയിരുന്നു.ഇത് ബസിനകത്ത് വിതരണം ചെയ്തിരുന്നു. ഈ ചൂടുള്ള പായസമാണ് മന്ത്രിയുടെ തലയിൽ വീണത്.
മന്ത്രി ഭയന്ന് ചാടി എഴുന്നേൽക്കുന്നതിന്റെ അടക്കം ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പെട്ടെന്ന് തന്നെ ഒപ്പം ഉണ്ടായിരുന്നവർ ഷാളും മറ്റും ഉപയോഗിച്ച് മന്ത്രിയുടെ തലയും, മുഖവും വൃത്തിയാക്കി. തുടർന്ന് ചിന്നക്കട വരെ മാത്രം ബസിൽ സഞ്ചരിച്ച ശേഷം മന്ത്രി മടങ്ങി. അതേസമയം മന്ത്രിയ്ക്ക് നൽകാനായി ബസിനുള്ളിൽ പായസം എത്തിച്ചുവെന്നും, ബസിൽ തിക്കും തിരക്കും കൂടിയതോടെ പായസം നിറച്ച പാത്രം മന്ത്രിയുടെ തലയിലേയ്ക്ക് വീണതാണെന്നുമാണ് വിശദീകരണം.
സംഭവം മനപൂർവ്വമല്ലെന്നും, ബസിലെ തിരക്ക് കാരണമാണെന്നുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വിശദീകരണം .

