ഡബ്ലിൻ: അന്തരീക്ഷ താപനില ഉയരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പ് പുതുക്കി മെറ്റ് ഐറാൻ. അന്തരീക്ഷ താപനില നാളെയും തുടരുമെന്നതിനാൽ ശനിയാഴ്ചവരെ യെല്ലോ മുന്നറിയിപ്പ് നീട്ടി. പുതിയ അറിയിപ്പ് പ്രകാരം ഇന്നലെ ആരംഭിച്ച മുന്നറിയിപ്പ് ശനിയാഴ്ച രാവിലെ 9 മണിയ്ക്കാണ് അവസാനിക്കുക. നേരത്തെ വെള്ളിയാഴ്ച രാവിലെ 9 മണിയ്ക്ക് അവസാനിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
ഏറ്റവും ചൂടേറിയ ദിനങ്ങളിലൂടെ കടന്നുപോകാനുള്ള തയ്യാറെടുപ്പിലാണ് അയർലൻഡ്. ഇന്ന് അന്തരീക്ഷ താപനില 31 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തുമെന്നാണ് പ്രവചനം. വരണ്ട കാലാവസ്ഥയും തുടരും. ഇന്നത്തെ ദിനം വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കുന്നു. 1887 ജൂൺ 26 ന് ശേഷം അയർലൻഡിൽ ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തുക ഇന്നാണെന്നാണ് വിലയിരുത്തൽ.

