ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ വാഹനാപകടം. സംഭവത്തിൽ കാൽനട യാത്രികന് ഗുരുതരമായി പരിക്കേറ്റു. അപ്പർ ലിസ്ബൺ റോഡിൽ ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. അപകടത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കാർ കാൽനട യാത്രികനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽ കാൽനട യാത്രികന് സാരമായി പരിക്കേറ്റു. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ നില ഗുരുതരമാണ്. സംഭവത്തിൽ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

