ഡബ്ലിൻ: കോവിഡ് 19 മഹാമാരിയ്ക്ക് ശേഷം തങ്ങളുടെ ആവശ്യം ഉയർന്നതായി ചാരിറ്റിയായ മെർച്ചന്റ്സ് ക്വേ അയർലൻഡ്. ഭവന രഹിതരായവർക്ക് ഈ വർഷം ഇതുവരെ 90,000 ത്തിലധികം നേരത്തെ ഭക്ഷണം നൽകി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കൂടുതലാണെന്നും ചാരിറ്റി വ്യക്തമാക്കുന്നു.
മുൻ വർഷത്തെ അപേക്ഷിച്ച് എട്ട് ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. കോവിഡ്-19 മഹാമാരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന ആവശ്യകതയാണ് ഇത്. ഭവനരഹിതർക്കും ലഹരിക്ക് അടിമപ്പെട്ടവർക്കും വേണ്ടി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയാണ് മെർച്ചന്റ്സ് ക്വേ അയർലൻഡ്. ഈ വിഭാഗത്തിലുള്ളവർക്ക് വിവിധ സേവനങ്ങൾ ചാരിറ്റി നൽകുന്നു. അയർലൻഡിലുടനീളം ഇവർക്ക് മറ്റ് പ്രാദേശിക കേന്ദ്രങ്ങളുമുണ്ട്.

